ഭൂമിയിൽ ഇന്നെങ്ങും മരണം വിതയ്ക്കുന്നു
ഒരു മഹാവ്യാധിതൻ തേരോട്ടമായ്
സർവവും വെട്ടിപിടിക്കുവാൻ നീ നേർത്ത
സമകാവ്യം ഒന്നിതിൽ കൊണ്ടു
ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ
കഴിയില്ല മനുജാ നിൻ കർമ്മഫലം
ഭയമല്ല കരുതലനടിയുറച്ചാൽ നാളെ
അതിജീവനത്തിൻ കഥ പറയാം
അകന്നിരിക്കാം രക്തബന്ധങ്ങൾ ഒക്കെയും
ഇരുളിന്റെ മറനീങ്ങും ഒരു പുലരി വരെ
പാലിച്ചിടാം നല്ല നിർദ്ദേശമൊക്കെയും
പ്രാർത്ഥിച്ചിടാം ജഗദീശരനോട്
പോരാടിടാം നമുക്കൊന്നിച്ചു നിന്നിടം
പ്രിതിരോധിച്ചിടാം പകർച്ചവ്യാധിയെ