കൊറോണയെ എങ്ങനെ പ്രതിരോധിക്കാം
ഇപ്പോൾ നമ്മൾ വളരെ മോശമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്. നോവൽ കൊറോണ വൈറസ് / കോവിഡ് 19 എന്ന മഹാമാരി കാരണം നമ്മൾ എല്ലാവരും വളരെ ആശങ്കയിലാണ് . ഇതിനെ പ്രതിരോധിക്കാൻ സർക്കാർ നമുക്ക് മാർഗനിർദേശങ്ങൾ തന്നിട്ടുണ്ട്.
കൈകൾ വൃത്തിയാക്കേണ്ടത് എപ്പോഴൊക്കെ ?
പുറത്തു പോയി തിരികെ വീട്ടിലെത്തിയാലുടൻ, രോഗി സന്ദർശനം, ആശുപത്രി സന്ദർശനം എന്നിവയ്ക്ക് ശേഷം , ആഹാരം കഴിക്കുന്നതിന് മുൻപും ശേഷവും, ആഹാരം പാകം ചെയ്യുന്നതിന് മുൻപ്. മലമൂത്ര വിസർജനത്തിനു ശേഷം , മുറിവുകളിൽ സ്പർശിക്കുന്നതിന് മുൻപും ശേഷവും, മാസ്ക് ഊരി മാറ്റി വേസ്റ്റ് ബാസ്ക്കറ്റിൽ ഇട്ടതിനു ശേഷം .
പനി, ചുമ എന്നിവ ഉണ്ടെങ്കിൽ യാത്രകൾ ഒഴിവാക്കുക., ആൽക്കഹോൾ ബേസ്ഡ് സാനിറ്റെ സർ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക . വൃത്തിയാക്കാത്ത കൈകൾ കൊണ്ട് കണ്ണുകളിലോ മൂക്കിലോ വായിലോ സ്പർശിക്കരുത്. ജലദോഷവും പനിയും ഉള്ളവരുമായി അടുത്തിടപഴകരുത്.ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ ടിഷ്യു പേപ്പ റോ ഉപയോഗിച്ച് മുഖം പൊത്തിപ്പിടിക്കുക. പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക.
|