ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കൊറോണ

15:05, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ഒരു ചെറിയ വാക്ക്.
ഇന്നത് മനുഷ്യനെ വേട്ടയാടുകയും
 ശേഷം ഇരയാക്കുകയും ചെയ്യുന്നു.
കാലത്തിന്റെ മാറ്റത്താൽ
താളുകളിൽ നിന്നും
മാഞ്ഞുപോയ അ വാക്കിനെ
ശാസ്ത്ര മന്ത്രം കൊണ്ട്
മനുഷ്യൻ
തിരിച്ചുകൊണ്ടു വന്നതാണ്.
മറിച്ച് ,
അതിന് സ്വയം ഉണരുവാൻ
കഴിയുകയില്ലല്ലോ.
തന്റെ തന്നെ സൃഷ്ടിയെ ഭയന്ന്,
ഒന്നും ചെയ്യുവാനാകാതെ
ശാസ്ത്രവും മനുഷ്യനെ കൈയ്യൊഴിയുകയാണ്.

സർവാധികാരി എന്ന്,
 സ്വയം ഉയർന്നു പോയ
മനുഷ്യന്റെ ഭാവി ,
ഇന്ന് ഒരു ചെറിയ വാക്കിനുള്ളിലാണ് .
ആ വാക്ക്,
 കാലം നമുക്കുമേൽ ചുമത്തുന്ന ശാപമാണ്.

 

പാർവതി എസ് എസ്
8 ഡി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത