ജി.എൽ.പി.എസ്.പൂത്തന്നൂർ/അക്ഷരവൃക്ഷം/ഞാൻ ഗംഗ
ഞാൻ ഗംഗ
ഞാൻ ഗംഗ. എല്ലാവർക്കും എന്നെ അറിയാം. ഞാൻ നിങ്ങളുടെ രാജ്യത്തെ ഏറ്റവും വലിയ നദിയാണ് . ഞാൻ ഹിമാലയത്തിൽ നിന്നാണ് വരുന്നത്. ദേശീയനദിയും പുണ്യനദിയുമൊക്കെ ആണെങ്കിലും എന്റെ വിഷമം കാണാനാരുമുണ്ടായിരുന്നില്ല. മാലിന്യങ്ങൾ കൊണ്ട് ഞാൻ ശ്വാസം കിട്ടാതെ മരിച്ചു പോകുന്ന അവസ്ഥ വരെയെത്തി. എന്നാൽ ഒരു കാര്യം പറയാതെ വയ്യ. ഇന്ന് എനിക്ക് പരമസുഖമാ.......എന്തു രസമാണെന്നോ ...അതിന് കാരണം ആരാണെന്നോ ? നിങ്ങളുടെയൊക്കെ ഇപ്പോഴത്തെ ശത്രു. കോവിഡ് തന്നെ .എന്റെ അയൽക്കാരൊക്കെ എന്റെ അടുത്ത് വരാറുണ്ട്. ഞങ്ങൾ സന്തോഷത്തോടെ കഴിയുകയാട്ടോ.എനിക്ക് ധാരാളം സുഹൃത്തുക്കളും മക്കളും കൊച്ചുമക്കളും എല്ലാവരും ഉണ്ട്.അവരുടെ കാര്യവും ഇതു തന്നെ. നിങ്ങളുടെ ലോക്ക്ഡൗൺ തീർന്നാലും എന്നെ മറക്കരുതേ . എനിക്ക് വേഗം കടലിൽ എത്തണം . പിന്നെ കാണാം....
|