ഭയക്കേണ്ട സോദരെ മഹാമാരിയെ, ജാഗ്രത ഒട്ടും കൈവിടേണ്ട... പോരാടുവാൻ നേരമായിന്നു കൂട്ടരേ, പ്രതിരോധ മാർഗത്തിലൂടെ... ഒഴിവാക്കിടാം സ്നേഹസന്ദർശനം നമുക്കൊഴിവാക്കിടം ഹസ്തദാനം കരുതലില്ലാതെ നടക്കുന്ന സോദരെ, കേട്ടുകൊൾക നിങ്ങൾ തകർക്കുന്നതൊരുജീവനല്ല ;ഒരു ജനതയെയല്ലേ?.. ആരോഗ്യരക്ഷയ്ക്കു നൽകും നിർദ്ദേശങ്ങളൊക്കെയും നമുക്കു പാലിച്ചിടാം മടിക്കാതെ തന്നെ.. പ്രകൃതിയാമമ്മയെ സംരക്ഷിചീടുവിൻ, മക്കളാം നമ്മൾക്കത്തനുഗ്രഹമായിടും.. പരിസ്ഥിതിയെന്നൊരു പേരു കേട്ടാൽ തിളയ്ക്കണം ചുടുരക്തം ചിത്തങ്ങളിൽ.. ശുചിത്വം കരങ്ങളിൽ മുറുകെപിടിക്കുവിൻ, വിനാശകാരിയെ മണ്ണിൽ കുഴിച്ചിടാം...