ഭയക്കേണ്ട സോദരെ മഹാമാരിയെ,
ജാഗ്രത ഒട്ടും കൈവിടേണ്ട...
പോരാടുവാൻ നേരമായിന്നു കൂട്ടരേ,
പ്രതിരോധ മാർഗത്തിലൂടെ...
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കിടം ഹസ്തദാനം
കരുതലില്ലാതെ നടക്കുന്ന സോദരെ, കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരുജീവനല്ല ;ഒരു ജനതയെയല്ലേ?..
ആരോഗ്യരക്ഷയ്ക്കു നൽകും നിർദ്ദേശങ്ങളൊക്കെയും
നമുക്കു പാലിച്ചിടാം മടിക്കാതെ തന്നെ..
പ്രകൃതിയാമമ്മയെ സംരക്ഷിചീടുവിൻ,
മക്കളാം നമ്മൾക്കതനുഗ്രഹമായിടും..
പരിസ്ഥിതിയെന്നൊരു പേരു കേട്ടാൽ
തിളയ്ക്കണം ചുടുരക്തം ചിത്തങ്ങളിൽ..
ശുചിത്വം കരങ്ങളിൽ മുറുകെപിടിക്കുവിൻ,
വിനാശകാരിയെ മണ്ണിൽ കുഴിച്ചിടാം...