ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പ്രളയം

പ്രളയം (കവിത)

അമ്പൊ! എന്തൊരു മഴയിതു കണ്ടൊ കുടു കുടു കുടു കുടു പെയ്യുന്നുണ്ടേ തോടും പുഴയും ആറും കിണറും പൊങ്ങി പൊങ്ങി വരുന്നുണ്ടയ്യ.....

കുതിച്ചു മറിഞ്ഞു കടന്നു വരുന്നു എന്തൊരു മഴയിതു അയ്യോ അയ്യോ കയറി ഒളിച്ചു വീട്ടിൻ ഉളളിൽ ഡാമുകൾ തളളി തുറന്നു വരുന്നെ

ഈശ്വര കാക്കണെ നീതന്നെ കാക്കണെ (2)

ആറും തോടും നിറ‍ഞ്ഞു വരുന്നു എന്തൊരു കഷ്ടം എന്തൊരു കഷ്ടം രക്ഷാസൈന്യം പാഞ്ഞുവരുന്നു ഹാവൂ എന്തൊരു സമാധാനം

വാർപ്പിൽ ഇരുന്ന് ഒഴുകിവരുന്നു ആരാ എന്താ അറിയില്ലല്ലോ നാടറിയും ജനം ആരാണിവരെന്ന് പൃഥ്വീരാജിൻ അമ്മയല്ലോ ഈശ്വര കാക്കണെ നീതന്നെ കാക്കണെ (2)

സ്കുളിലുമെല്ലാം ചെളിയും കയറി വീട്ടിലുമെല്ലാം പാമ്പുംകയറി പേടിയാകുന്നെന്തുചെയ്യാൻ അയ്യോ ജീവൻ തകർത്തുവല്ലോ.... ഈശ്വര കാക്കണെ നീതന്നെ കാക്കണെ (2)

{BoxBottom1 പേര്= Anuja S.S ക്ലാസ്സ്= 9 B പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവൺമെൻറ്, എച്ച്.എസ്.എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര സ്കൂൾ കോഡ്= 44037 ഉപജില്ല=നെയ്യാറ്റിൻകര ജില്ല= തിര‍ുവനന്തപ‍ുരം തരം= കവിത color= 1

}}