മൂന്നക്ഷരത്തിൽ വന്നൂ ആ ഭീകരൻ നമ്മെ പഠിപ്പിച്ചൂ പലതൊക്കെ കൈ കഴുകാൻ മറന്ന നമ്മളിൽ കൈ കഴുകലിൻ മഹത്വം ഉണർത്തി കോവിഡ്- 19 എന്നാണു പേരെങ്കിലും കൊറോണ എന്നവനറിയപ്പെട്ടു ചൈനയിൽ പിറന്നൊരീ ഭീകരൻ വുഹാനിൽ നിന്നു പൊട്ടിപുറപ്പെട്ടു ലോകത്തെ കാർന്നു തിന്നിടും ഇത്തിരി- കുഞ്ഞൻതൻ ശക്തിയോ വർണനാതീതം മനുഷ്യനെ വീട്ടിൽ തന്നെ ഇരുത്തീ അവൻ മാസ്ക് കൊണ്ടോ മുഖം മറച്ചൂ മാനവർ പേടിച്ചു വിറങ്ങലിച്ചൂ നാടെല്ലാം ലോക്ക് ഡൗൺ ആയ് ഒഴിഞ്ഞു വീഥികൾ എങ്കിലും അടങ്ങിയില്ലാ , കൊറോണതൻ ഭീകര താണ്ഡവം,പൊലിഞ്ഞു അനേകം ജീവനുകൾ വീട്ടിലിരുന്ന് നമുക്കു പോരാടാം , മുന്നേറാം ലോക നന്മയ്ക്കായ് നമുക്ക് പ്രവർത്തിക്കാം