സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം കൊറോണയെ

10:26, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം കൊറോണയെ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം കൊറോണയെ

പ്രതിരോധിക്കാം നമുക്കീ ഈ മഹാമാരിയെ.
നശിപ്പിക്കാം നമുക്കീ വിഷവിത്തിനെ
കൊറോണ എന്നൊരു വൈറസ്
മഹാമാരിയായ് അവതരിച്ചപ്പോൾ
ലോകമാകെ ഞെട്ടിത്തരിച്ചു
അതുകൊണ്ട് ജനങ്ങൾ ഇന്ന്
വീടുകളിൽ തന്നെ സ്വയംസുരക്ഷ-
ഉറപ്പാക്കി നിൽക്കുന്നു.

അറിവില്ലാത്ത ചില മനുഷ്യർ ലോകം -
ചുറ്റി ഈ വൈറസിനെ നാടാകെ പരത്തി.
പോലീസുകാർ, ആരോഗ്യപ്രവർത്തകർ
ജനങ്ങളെ രക്ഷിക്കാൻ നെട്ടോട്ടമോടുന്ന തിരക്കിലാണിന്നു.

ദിനം തോറും കാതുകളിൽ എത്തുന്ന
വാർത്തകൾ നമ്മെ ഭീതിയിൽ ആഴ്ത്തുമ്പോൾ
വൈറസ് മുക്തമാക്കാനായി
 എത്തുന്നു
സോപ്പും ഹാൻഡ്‌ വാഷും സാനിറ്റൈസറും.
നമുക്കിന്നു ഒരുമിച്ചു ചൊല്ലാം
ബ്രേക്ക്‌ ദി ചെയിൻ, ഗോ
 കൊറോണ.

സമന്യു മീത്തൽ
7 C സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത