ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./മറ്റ്ക്ലബ്ബുകൾ-17
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
.
ജൈവവൈവിധ്യ ക്ലബ്ബ്
വളരെ സജീവമായി പ്രവർത്തിക്കുന്ന ജൈവവൈവിധ്യക്ളബ്ബാണ് നമ്മുടെ സ്കൂളിനുള്ളത്.ജൈവവൈവിധ്യപാർക്കിന്റെ നിർമ്മണം വസാനഘട്ടത്തിലാണ്. പാർക്കിന്റെ ഭാഗമായി പടിതക്കുളവും, പുൽമേടും നിർമ്മിച്ചിരിക്കുന്നു. വിവിധതരം സസ്യങ്ങളെക്കൊണ്ട് നമ്മുടെ സ്കൂളിനെ ജൈവസമ്പന്നമാക്കാൻ ക്ലബ്ബിന്സാധിച്ചു.
![](/images/thumb/5/5f/%E0%B4%9C%E0%B5%88%E0%B4%B5%E0%B4%B5%E0%B5%88%E0%B4%B5%E0%B4%BF%E0%B4%A7%E0%B5%8D%E0%B4%AF_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D.png/300px-%E0%B4%9C%E0%B5%88%E0%B4%B5%E0%B4%B5%E0%B5%88%E0%B4%B5%E0%B4%BF%E0%B4%A7%E0%B5%8D%E0%B4%AF_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D.png)
ജൈവവൈവിധ്യക്ലബ്ബ് ഔഷധത്തോട്ടനവീകരണത്തിൽ
![](/images/thumb/f/f1/%E0%B4%94%E0%B4%B7%E0%B4%A7%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82.png/300px-%E0%B4%94%E0%B4%B7%E0%B4%A7%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82.png)
WORLD CONSERVATION DAY
പൊതു വിദ്യാലയങ്ങൾ ഹരിത വിദ്യാലയങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഹരിതോത്സവ പരിപാടിയുടെ 4ാം ഉത്സവമായ ലോക പ്രകൃതി സംരക്ഷണ ദിനാചരണം G V H S S ൽ ആചരിക്കുകയുണ്ടായി.ഇതിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ പ്രസംഗമുണ്ടായിരുന്നു. കുട്ടികൾ പ്രാദേശിക പ്രശ്നങ്ങൾ മുൻനിർത്തി പ്രകൃതിയുടെ സന്തുലിതാവസ്ഥയെ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനുതകുന്ന തരത്തിലുള്ള ചാർട്ടുകൾ പ്രദർശിപ്പിച്ചു.ശേഷം 'സുഹൃത്തിനൊരു കറിവേപ്പ്' എന്ന പേരിൽ കറിവേപ്പിൻ തൈകൾ കൈമാറി.സ്കൂളിലെ ഏറ്റവും പ്രായം ചെന്ന വൃക്ഷമായ അരയാലിനെ മുത്തശ്ശി മരമായി അംഗികരിച്ച് പൊന്നാടയണിയിച്ച് ആദരിച്ചു.ശേഷം കുട്ടികൾ ശ്രീ സുഗതകുമാരി ടീച്ചരറുടെ 'ഒരു തൈ നടാം', ഒരുപാടd പിന്നെയും,ഇഞ്ചിക്കാട് ബാലചന്ദ്രന്റെ ഇനി വരുന്നൊരു തലമുറയ്ക്ക് എന്നീ ഗാനങ്ങൾ ആലപിച്ചു. കിളികൾക്ക് കുളിക്കാനും കുടിക്കാനുമായി മൺപാത്രങ്ങളിലും പാളയിലും വെള്ളം വെച്ചു.മുതുമുത്തശ്ശിയെ വണങ്ങി പരിപാടി അവസാനിപ്പിച്ചു.
കാർഷിക ക്ലബ്ബ്
കാർഷികക്ലബ്ബിൻെ്റ നേതൃത്വത്തിൽ നല്ലരീതിയിൽ ഒരു കൃഷിത്തോട്ടവും, ഔഷധത്തോട്ടവും നിർമിക്കാൻ കഴിഞ്ഞു.
പാഠം ഒന്ന് പാടത്തേക്ക് ...............
കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉമയനെല്ലുർ ഏലായിൽ നെൽ കൃഷി
![](/images/thumb/8/83/%E0%B4%95%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95%E0%B4%821.png/300px-%E0%B4%95%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95%E0%B4%821.png)
![](/images/thumb/0/08/%E0%B4%95%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95%E0%B4%822.png/300px-%E0%B4%95%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95%E0%B4%822.png)
ഹെൽത്ത് ക്ലബ്ബ്
JUNE -14 രക്തദാനദിനം ജൂൺ -14 ന് J R C കുട്ടികൾ യൂണിഫോമിൽ വരുകയും സ്കൂളും പരിസരവും വൃത്തിയാക്കുകയും രക്തദാനവുമായി ബന്ധപ്പെട്ട പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമിക്കുകയും ചെയ്തു. JUNE-26 ലോകമയക്കുമരുന്ന് വിരുദ്ധദിനം ലോകമയക്കുമരുന്ന് വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്ററുകൾ നിർമ്മിക്കുകയും ലഹരിവിരുദ്ധ മുദ്രാവാക്യങ്ങൾ പറയുകയും ചെയ്തു [ലഹരിവിരുദ്ധ പ്രതിജ്ഞ ] JULY -1 ഡോക്ടർ ദിനം ഹെൽത്ത് ക്ലബ്ബിൻറെ എൻറെ ആഭിമുഖ്യത്തിൽ ലോക രക്തദാന ദിനം ജൂൺ 14ന് ഇന്ന് ആചരിച്ചു . ഉപന്യാസ രചന ,പോസ്റ്റർരചന എന്നീ മത്സരങ്ങൾ കുട്ടികൾക്ക് നടത്തി. ഉപന്യാസ രചന യിൽ ഇർഫാന എസ് ,രണ്ടാം സ്ഥാനം പൂജാശ്രീകാന്തും കരസ്ഥമാക്കി.
പോസ്റ്റർ രചന മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് നന്ദന 8bയും രണ്ടാം സ്ഥാനം മുനീറ എം 9Aയും കരസ്ഥമാക്കി. മത്സരശേഷം രക്തദാനത്തിന് പ്രാധാന്യത്തെപ്പറ്റി കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നടത്തി. ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26 ന് സൈക്കോ സോഷ്യൽ കൗണ്സിലിംഗ് പദ്ധതിയുടെയും ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തിയ ബോധവൽക്കരണ ക്ലാസിൽ എക്സൈസ് ഓഫീസർ ശ്രീ കുമാർ സാർ ക്ലാസ്സെടുത്തു. ആരോഗ്യ കേരളത്തിൻറെ ഭാഗമായി ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഇരവിപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും കുട്ടികളുടെ ഹീമോഗ്ലോബിന്റെ അളവ് നിർണ്ണയിക്കുന്ന പരിപാടി നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ചു .ഹെൽത്ത് ക്ലബ്ബ് പാലത്തറ ഹെൽത്ത് സെൻറർ മെഡിക്കൽ ഓഫീസറായ ഡോക്ടർ നഡാഷ കുട്ടികൾക്ക് മലേറിയ രോഗവുമായി ബന്ധപ്പെട്ട ക്ലാസെടുത്തു . നമ്മുടെ സ്കൂളിലെ8-ാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് യാസീൻ ഡിഫ്തീരിയ രോഗബാധയെത്തുടർന്ന് മരണപ്പെട്ടു. തുടർന്ന് ജില്ലാ ആശുപത്രിയിലെ DMOപലത്തറ ഇരവിപുരം ഹെൽത്ത് സെൻററിലെ ഡോക്ടർമാർ ഹെൽത്ത് ഇൻസ്പെക്ടർമാർ ആശാപ്രവർത്തകർ സ്കൂൾ സന്ദർശിക്കുകയും ആ ക്ലാസിലെ കുട്ടികൾക്കും അധ്യാപകർക്കും പ്രതിരോധ കുത്തിവെപ്പ് നടത്തുകയും ചെയ്തു. DMO Dr. കൃഷ്ണവേണി ബോധവൽക്കരണ ക്ലാസെടുത്തു.ഡിഫ്തീരിയ എന്ന സാംക്രമിക രോഗം പടർന്നു പിടിക്കുന്ന തടയാൻ ഈ പ്രവർത്തനങ്ങൾ കഴിഞ്ഞു .അതിനു മുൻകൈയെടുത്ത പ്രധാന അധ്യാപകനേയും ഹെൽത്ത് ക്ലബ്ബ് കൺവീനർ മാരെയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു.
കേരള സർക്കാരിൻറെ കൊല്ലം ഭാരതീയ ചികിത്സ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൗമാര പ്രായത്തിലുള്ള പെൺ കുട്ടികളുടെ ആരോഗ്യ സംരക്ഷണം ആയുർവേദത്തിലൂടെ എന്ന പ്രോഗ്രാം നമ്മുടെ സ്കൂളിൽ നടത്തി.ബഹു. മേയർ ശ്രീ രാജേന്ദ്ര ബാബു പരിപാടി ഉദ്ഘാടനം ചെയ്തു . ആയുർവേദത്തിലെ ഉയർന്ന ഉദ്യോഗസ്ഥരും,നഗരാസുത്രണ വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ പ്രിദർശൻ സാർ, ,ഹെഡ്മാസ്റ്റർ,പ്രൻസിപ്പൾ, സീനിയർ അസിസ്റ്റൻറ് നാസർ സാർ, PTA,MPTA പ്രസിഡന്റ് എന്നിവർ പങ്കെടുത്തു, 8 ,9 ,10 ,11, 12 ക്ലാസുകളിലെ പെൺകുട്ടികൾക്ക് DR. MINIക്ലാസെടുത്തു. പെൺകുട്ടികൾക്ക്ആവശ്യമുള്ള ലേഹ്യവും മരുന്നും ഫ്രീയായി നൽകുകയും എല്ലാ വ്യാഴാഴ്ചയും സ്കൂൾ സന്ദർശിച്ച് കുട്ടികളെ പരിശോധിച്ച് മരുന്ന് നൽകുമെന്നും അവർ അറിയിച്ചു . വെള്ളം തിളപ്പിക്കുന്നതിനാവശ്യമായ പെടി,കൊതുക് നിവാരണ പെടി എന്നിവ കുട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്യ്തു.
ഹിന്ദി ക്ലബ്ബ്
പ്രേംചന്ദ് ദിനം ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ജയന്തി ആഘോഷിച്ചു. അതിനോടനുബന്ധിച്ച് പ്രബന്ധരചനാ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു ,അക്കാദമിക മാസ്റ്റർ പ്ലാൻ അനുസരിച്ച് ഹിന്ദിയിൽ കുട്ടികൾക്ക് ആശയവിനിമയശേഷി ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഹിന്ദി കോർണർ സജ്ജീകരിച്ചു.