മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2019-20
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം
പ്രവേശനോത്സവം റിപ്പോർട്ട് 2019-20. മാത എച്ച്.എസ്.മണ്ണംപേട്ട
2019_20 അധ്യയന വർഷത്തെ പ്രവേശനോത്സവം ഏറ്റവും ഗംഭീരമായിത്തന്നെ മണ്ണംപേട്ട മാത ഹൈ സ്ക്കൂളിൽ ആഘോഷിച്ചു. ഒരുക്കങ്ങളുടെ പൂർണ്ണതയ്ക്കു വേണ്ടി പ്രവേശനോത്സവ സംഘാടക സമിതിക്ക് രൂപം കൊടുത്തു.കൺവീനറായി മേഴ്സി സി.ഡി.എന്ന അധ്യാപികയെ തെരഞ്ഞെടുത്തു. ഒരുക്കങ്ങൾക്കു വേണ്ടി അവധിയായിട്ടും അഞ്ചാം തീയതി എല്ലാ അധ്യാപകരും എത്തിച്ചേർന്നു.' സ്ക്കൂളും പരിസരവും വൃത്തിയാക്കി. കുട്ടികളുടെ സുരക്ഷയ്ക്കു വേണ്ട ക്രമീകരണങ്ങൾ നടത്തി.അലങ്കാരങ്ങളും തോരണങ്ങളും കൊണ്ട് സ്ക്കൂൾ അങ്കണവും വരാന്തകളും ഹാളും മോടിയാക്കി.പുതിയ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിന് സ്ക്കൂളും പരിസരവും സജ്ജമാക്കി.മഴക്കൊയ്ത്തിനു വേണ്ടി കിണറും പരിസരവും ശുചിയാക്കി. അടുത്ത ദിവസം മുതൽ ഉച്ചഭക്ഷണം തയ്യാറാക്കേണ്ടതിലേക്കായി അടുക്കളയും സ്റ്റോർ മുറിയും വൃത്തിയാക്കി പച്ചക്കറി തുടങ്… ജൂൺ 6ന് കൃത്യം പത്തു മണിക്കു തന്നെ പ്രവേശനോത്സവ ഉദ്ഘാടന യോഗം ചേർന്നു. വർണ്ണശബളിമയാർന്ന വിദ്യാർത്ഥികളെക്കൊണ്ടും രക്ഷിതാക്കളെക്കൊണ്ടും സ്ക്കൂൾ അങ്കണം നിറഞ്ഞിരുന്നു. സർക്കാർ തയ്യാറാക്കിയ പ്രവേശനോത്സവഗാനത്താൽ സ്ക്കൂൾ അന്തരീക്ഷം മുഖരിതമായി. പ്രാർത്ഥനയോടെ ആരംഭിച്ച ഉദ്ഘാടന യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് ആനീസ് പി.സി.സ്വാഗതം ആശംസിച്ചു.ഈ അധ്യയന വർഷം സ്കൂളിൽ നടത്താനിരിക്കുന്ന പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ സ്വാഗത പ്രസംഗത്തിൽ ഹെഡ്മിസ്ട്രസ്സ് വിശദീകരിക്കുകയുണ്ടായി.യോഗാധ്യക്ഷ വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.സ്ക്കൂൾ മാനേജർ ഫാ.ജോസ് എടക്കളത്തൂർ ഭദ്രദീപം തെളിയിച്ചു കൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു .തുടർന്ന് ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ നിന്നും നറുക്കിട്ടെടുത്ത് ഒരു കുട്ടിയെ കൊണ്ട് ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങ് ബഹുമാനപ്പെട്ട മാനേജർ നിർവ്വഹിച്ചു.സ്ക്കൂൾ പി.ടി.എ പ്രസിഡൻറ് ശ്രീ ജോബി വഞ്ചിപ്പുര, എം.പി ടി.എ.പ്രസിഡൻറ് ശ്രീമതി. ശ്രീവിദ്യ ജയൻ എന്നിവർ ആശംസകളർപ്പിച്ചു.ഈ സ്ക്കൂളിലേക്ക് പുതിയതായി പ്രവേശനം എടുത്ത എല്ലാ വിദ്യാർത്ഥികൾക്കും യോഗമദ്ധ്യേ പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് സമ്മാനമായി നല്കി. പരിപാടികൾക്കിടയിൽ കുട്ടികൾ അവതരിപ്പിച്ച കലാപ്രകടനങ്ങൾ പ്രവേശനോത്സവം കൂടുതൽ മിഴിവുള്ളതാക്കാൻ സഹായകമായി.കൺവീനർ മേഴ്സി ടീച്ചർ ഏവർക്കും നന്ദി പറഞ്ഞു കൊണ്ട് ഏകദേശം പതിനൊന്നരയോടെ യോഗത്തിന് സമാപനം കുറിച്ചു.കുട്ടികളെല്ലാം വരും തന്നെ അവരവരുടെ ക്ലാസ്സുകളിലേക്ക് പിരിഞ്ഞു പോയി.പന്ത്രണ്ടരയോടെ സ്ക്കൂളിൽ വന്നു ചേർന്നിട്ടുള്ള എല്ലാ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം നല്കി.
ജൂൺ 5 പരിസ്‌ഥിതി ദിനം
പരിസ്ഥിതി ദിനാചാരണത്തോടനുബന്ധിച് സ്കൂൾ വിദ്യാർത്ഥികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചു അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനും ഈ ദിവസം പ്രയോജന പെടുത്തുന്നതിനെപറ്റിയും പ്രധാന അധ്യാപിക ശ്രീമതി ആനീസ് ടീച്ചർ കുട്ടികളെ ഓർമപ്പെടുത്തി. 2019 ലെ പരിസ്‌ഥിതി ദിനാചരണത്തിന്റെ ആപ്ത വാക്യം ആയ " വായു മലിനീകരണം തടയുക" എന്നത് കുട്ടികളെ അറിയിക്കുകയും പരിസ്‌ഥിതി സംരക്ഷണത്തിൽ കുട്ടികൾക്കുള്ള പങ്ക് വിശദമാക്കുകയും ചെയ്തു .
ജൂലൈ 21അന്താരാഷ്ട്ര യോഗ ദിനം
യോഗ കേവലം ഒരു വ്യായാമം മാത്രമല്ല ശരീരത്തിനും മനസിനും ഒരു പോലെ ഉന്മേഷം നൽകുന്നതും വിദ്യാർത്ഥികളിൽ പ്രകടമായ മാറ്റം ഉളവാക്കുന്നതുമാണ്. ആന്നേ ദിവസം എബിൻ മാഷിന്റെ നേതൃത്വത്തിൽ യോഗ സംഘടിപ്പിക്കുകയും കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു. തുടർന്ന് പ്രധാന അധ്യാപിക ആനിസ് ടീച്ചർ മാറി വരുന്ന ജീവിത രീതികലെ കുറിചും തുടർന്ന് വരുന്ന രോഗങ്ങളെ തടയുന്നതിന് യോഗ പ്രയോചനകരമായിരിക്കുകയും ചെയ്യും എന്ന് ഓർമപെടുത്തി.
സ്കൂൾ പ്രതിഷ്ഠ
തിരുഹൃദയ പ്രതിഷ്ഠാ ദിനത്തിൽ സ്കൂൾ മാനേജർ റവ.ഫാ.ജോസ് ഇടക്കളത്തൂർ സ്കൂൾ പ്രതിഷ്ഠ നടത്തി. സ്കൂളിലെ ഓരോ വിദ്യാര്ഥിയെയും തിരുഹൃദയത്തോട് ചേർത്തു വെച്ചുകൊണ്ടു പ്രതിഷ്ഠ ചൊല്ലിക്കൊടുത്തു. അധ്യാപകരും കുട്ടികളും സജീവമായി പങ്കെടുത്തു.
കൊതുകു നിവാരണ ക്ലാസ്.
മൂളിപാട്ടും പാടി മനുഷ്യരുടെ ഉറക്കം കളയാൻ എത്തുന്ന കൊതുകിനെ സൂക്ഷിക്കുക, ഡെങ്കിപ്പനിയും മലേറിയ മുതൽ ഒട്ടേറെ രോഗങ്ങൾ പാട്ടിൽ ഒളിപ്പിച്ചാണ് ആശാന്റെ വരവ്. കോതുകിനെ തുരത്തുന്നതിനും കുട്ടികൾക്ക് ബോധവൽക്കരണം നൽകുന്നതിനുമായി ഹെല്ത് ഇൻസ്പെക്ടറും പൂർവ വിദ്യാർത്ഥി യുമായ ശ്രീമതി സിജി ക്ലാസ് എടുത്തു. കേരളത്തിൽ ഉള്ള നാലിനം കൊതുകിനെ പറ്റിയും, അവ പരത്തുന്ന രോഗങ്ങളെ പറ്റി വിശദീകരിച്ചു. കൊതുകു വളരാൻ ഉള്ള സാഹചര്യങ്ങൾ വീടുകളിലും സ്കൂൾ പരിസരത്തും കണ്ടെത്തിയാൽ ഉടൻ തന്നെ നശീകരണ പ്രവർത്തനങ്ങളിൽ ഏർപെടണമെന്നും നിർദ്ദേശിച്ചു.
ജൂൺ 26 ലഹരി വിരുദ്ധ ദിനാചരണം
മാതഹൈസ്ക്കൂൾ മണ്ണംപേട്ടയിൽ ലഹരി വിരുദ്ധ ദിനം വിപുലമായി ആഘോഷിച്ചു.രാവിലെ അസംബ്ലിയിൽ കൺവീനർ ശ്രീമതി. ജെയ്സി ടീച്ചർ ദിനാചരണത്തിന്റ പ്രസക്തിയെക്കുറിച്ചും ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ചും ജീവിതത്തിൽ നന്മ ലഹരി യാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. അസിസ് റ്റൻന്റ് ഹെഡ്മിസ്ട്രസ്സ് ശ്രീമതി മോളി കെ.ഒ. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കുട്ടികൾ ഏറ്റ് ചൊല്ലി കൊണ്ട് പ്രതിജ്ഞ പുതുക്കി. ഉച്ചയ്ക്കുശേഷം കുട്ടികൾ തയ്യാറാക്കിയ ഫ്ലക്സുകളും പോസ്റ്ററുകളുമായി ലഹരി വിരുദ്ധ സന്ദേശങ്ങളെ മുദ്രാവാക്യങ്ങളാക്കിക്കൊണ്ട് റാലി നടത്തി.മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കണ്ടാക്കുന്ന മാരകരോഗങ്ങളെക്കുറിച്ചും ജീവിതം ലഹരി യാക്കേണ്ടതിന്റ ആവശ്യകതയെക്കുറിച്ചു മുള്ള സന്ദേശങ്ങൾ സ്ക്കൂൾ അങ്കണത്തിൽ നിന്നും പൊതു സമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു റാലി.മൂന്നു മണിയോടെ ആരംഭിച്ച റാലി ഏകദേശം നാല് മണിക്ക് അവസാനിച്ചു.
വേൾഡ് ബാങ്ക് കൺസൾടണ്ട്‌സ് സ്കൂളിലെ ഹൈ ടെക് പഠനം നിരീക്ഷിക്കാൻ എത്തി.
വിദ്യാലയങ്ങളിലെ അക്കാഡമിക് രംഗം മെച്ചപ്പെടുത്താൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന സവിശേഷ പദ്ധതിയാണ് ഹൈ ടെക് ലാബ് പദ്ധതി.കേരളത്തിലെ സ്കൂളുകളിൽ ഹൈ ടെക് ക്ലാസ്റൂമുകൾ ആക്കുന്നതിൽ കേരളം മുൻ നിരയിൽ എത്തിക്കഴിഞ്ഞു.ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഹൈ ടെക് വിദ്യാഭ്യാസം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വേൾഡ് ബാങ്ക് കൺസൾടണ്ട്‌സ് നമ്മുടെ സ്കൂളിലെ ഹൈ ടെക് പഠനം നിരീക്ഷിക്കാൻ എത്തി.തിരുവനന്തപുരത്തെ വേൾഡ് ബാങ്ക് കൺസൾടണ്ട്‌സ് ആയ മുരളി സർ ,സഹദേവൻ സർ,തൃശൂർ ജില്ലാ കൈറ്റ് ഓഫീസിലെ രാജീവ് സർ,പ്രേം കുമാർ സർ എന്നിവരാണ് നിരീക്ഷകരായി എത്തിയത് .കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ മാത്രമായിരുന്നു സന്ദർശനം.