]]
കടലിന്റെ കരയിൽ നാം ചെന്നിരുന്നാൽ എന്തെല്ലാം എന്തെല്ലാം കാഴ്ച കാണാം ? കല്ലോല ജാലങ്ങൾ വെള്ളിച്ചിലമ്പുകൾ കിന്നരിചണയുന്ന കാഴ്ചകാണാം . ചക്രവാളത്തിനാലയമുറ്റത്തു മേഘങ്ങൾ തത്തികളിക്കുന്ന കാഴ്ച കാണാം ആഴക്കടലിലെ മുത്തുകൾ വാരുവ പോകുന്ന വഞ്ചിതൻ പാച്ചിൽ കാണാം ആകാശദേശത്തിൻ വെള്ളിക്കവാടം തുറക്കണൊ ? അംബുധിതന്നാഴമളക്കണോയെന്നറിയാതെ കുഴങ്ങിപ്പറക്കുന്ന പക്ഷിവൃന്ദങ്ങളെയെങ്ങും കാണാം സാഗരനീലിമ മൊത്തിക്കുടിക്കുന്ന കാറ്റിൻ വിരുതും നമുക്ക് കാണാം ജീവിതക്കടലിന്റെ കരയിൽ നാം ചെന്നാലോ കാണുന്ന കാഴ്ചകൾക്കന്തമില്ല ആയതു വർണ്ണിക്കാൻ ആയിരം നാവിനും ശേഷിയില്ല . ( ഗീതപത്മം . എം . എസ് മുൻ ഹെഡ്മിസ്ട്രസ് ) .
താഴിട്ടു പൂട്ടാതെ താക്കോലെടുക്കാതെ പടിയിറങ്ങി അവൾ പടിയിറങ്ങി നാടകജീവിതമാടിത്തിമിർത്തവൾ സന്താപ സന്തോഷവേഷങ്ങളായ് ജീവിതാനുഭവജ്വാലതൻ മുന്നിലും തളരാതെ താങ്ങായി നിറഞ്ഞു നിന്നു തൻ കൊച്ചുവാക്കിനാൽ സ്നേഹം വിളമ്പി- ക്കൊണ്ടറിവിന്റെ പാത തെളിച്ചു തന്നു ചൊല്ലാതെ ചൊല്ലിയും തല്ലാതെ തല്ലിയും നേർവഴി കാട്ടിക്കടന്നു പോയി. അഗ്നിനക്ഷത്രമായി ചിരിതൂകിയങ്ങതാ ആകാശച്ചെരുവിൽ തിളങ്ങി നിൽപ്പൂ. (ടി . സുകുമാരി അമ്മ -മുൻ അദ്ധ്യാപിക ) .
താഴിട്ടു പൂട്ടാതെ താക്കോലെടുക്കാതെ അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ചോ - റെന്നമ്മയാണെന്നാത്മ വിദ്യാലയം അമ്മിഞ്ഞപ്പാലിൻ മധുരമറിഞ്ഞു ഞാ- നമ്മതൻ ചുംബനച്ചൂടറിഞ്ഞു . അമ്മാറിടത്തിൻ തുടിപ്പറിഞ്ഞു ഞാ- നരൂപമോർത്തു വയ്ക്കാൻ പഠിച്ചു . അമ്മതൻ ശബ്‌ദം തിരിച്ചറിഞ്ഞു ഞാ- നാധ്വനി കേൾക്കാൻ കൊതിപ്പിടിച്ചു . ഞാനാദ്യമായികമിഴ്ന്നു വീണപ്പൊഴേ - ന്നമ്മ തന്നുള്ളിൽ കുളിരണിഞ്ഞു . മുട്ടിലിഴഞ്ഞു നടക്കവേ ഞാനൊന്നു മുട്ടിവീണപ്പൊഴാ നോവറിഞ്ഞു . മുട്ടിലിഴഞ്ഞു നടന്ന ഞാൻ മെല്ലവേ പിച്ച നടക്കാൻ പഠിച്ചെടുത്തു . അമ്മിഞ്ഞപ്പാലിനോടൊപ്പം പഠിച്ചുഞാ- നമ്മയെന്നുള്ള രണ്ടക്ഷരങ്ങൾ അമ്മയെന്നുള്ളൊരാ കൊച്ചുപദത്തിൻ വ്യാപ്തിയറിയുവാനേ ജന്മം പോരാ . അക്കലാക്ഷേത്രത്തിൽ നിന്നുലഭിക്കാത്തൊ- രറിവിതെവിടെന്നു നേടിടും നാം? ഈ ഭൂവിലേക്കു പിറന്ന നാളാദ്യമായ് ഞാൻ കരഞ്ഞപ്പോൾ ചിരിച്ചൊരമ്മ എന്നെക്കരയിച്ചിടാതെ കാത്തീടുവാൻ തൻസുഖമാകെ വെടിഞ്ഞിടുന്നു. ഞാനറിയാതമ്മയെന്നെപ്പടിപ്പിച്ചു പാരിതിൻ പാഠങ്ങളൊന്നൊന്നായ് കണ്ടും കേട്ടും തൊട്ടറിഞ്ഞും പല പാഠങ്ങൾ അങ്ങനെ ഞാൻ പഠിച്ചു. ജീവിതപാത താണ്ടിടുവാനൊള്ളൊരു പാഠങ്ങളെല്ലാം പഠിച്ചെടുത്തു. ശിക്ഷിച്ചിടുമ്പോഴും രക്ഷിക്കുവാനുള്ള നന്മയുമമ്മയിൽ കണ്ടിരുന്നു. വേണ്ട നമുക്കിനി വൃദ്ധസദനങ്ങൾ വേണം മുത്തശ്ശിമാർ വീട്ടിലെന്നും കൊണ്ടെറിഞ്ഞീടല്ലേ നമ്മൾ തന്നമ്മയെ വൃദ്ധസദത്തിലേയ്ക്കു നമ്മൾ (പി . ജി . ഷീല -മുൻ അദ്ധ്യാപിക ) .
-