ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./സോഷ്യൽ സയൻസ് ക്ലബ്ബ്
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
.
സോഷ്യൽ സയൻസ് ക്ലബ്ബ്
വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു. വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം. കുട്ടികളിൽ സാമൂഹികാവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിവരുന്നു. അയൽസഭാ സന്ദർശനം, മോക്ക്പാർലമെന്റ്, സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്, ഗ്രാമസഭ, സർവ്വേകൾ എന്നിവയൊക്കെ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയും ദിനാചരണ സന്ദശങ്ങൾ നൽകി കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്, ചുവർപത്രിക, സ്കിറ്റ്, റാലി എന്നിവ നടത്തുകയും ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കുകയും ചെയ്യുന്നു.സ്കൂൾ തല സാമൂഹ്യ ശാസ്ത്രമേളയിൽ വിജയികളെ കണ്ടെത്തുകയും സബ്ജില്ലാ, ജില്ല, സംസ്ഥാന തലങ്ങളിലേയ്ക്ക് കുട്ടികൾക്ക് വേണ്ട നിർദ്ദേങ്ങൾ കുട്ടികളെ ഒരുക്കുകയും ചെയ്യുന്നു.
Social science club
.സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തന റിപ്പോറർട്ട് 2018-2019
2018 2019 അദ്ധ്യായന വർഷത്തിൽ സോഷ്യൽസയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജൂലൈ 11ന് ജനസംഖ്യാദിനം ആചരിച്ചു 8'9'10 ക്ലാസ്സുകളിലെ വിദ്യാർഥികൾ അവരുടെ പ്രദേശത്തെ ജനസംഖ്യയെ കുറിച്ച് കണക്കെടുപ്പ് നടത്തുകയും ആൺ-പെൺ തിരിച്ച് അവരുടെ ജോലി വിദ്യാഭ്യാസയോഗ്യത ബിപിഎൽ എപിഎൽ എന്നിവയെ കുറിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി. ക്വിസ് മൽസരം പോസ്റ്റർ രചനാമത്സരം ജനസംഖ്യ വർദ്ധനവിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് സെമിനാർ എന്നിവ സംഘടിപ്പിച്ചു. ആഗസ്റ്റ് 6' 9 ഹിരോഷിമ നാഗസാക്കി ദിനങ്ങൾ യുദ്ധവിരുദ്ധ റാലി യുദ്ധത്തിൻറെ ഭീകരതയെ കുറിച് വീഡിയോ പ്രദർശനം പോസ്റ്റർ രചന എന്നിവ നടത്തി. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ ക്വിസ് മത്സരം പ്രസംഗം ദേശഭക്തിഗാനാലാപനം എന്നിവ സോഷ്യൽ സയൻസ് ക്ലബ്ബ് ആഭിമുഖ്യത്തിൽ പ്രയോഗം നടത്തി 16 ഓസോൺ ദിനത്തിൽ ഓസോൺ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് സെമിനാർ നടത്തുകയും ഓസോൺ പാളിയുടെ ശേഷണത്തെ കുറിച്ച് പോസ്റ്റർ രചനാമത്സരം നടത്തുകയും ചെയ്തു സ്കൂൾ പാർലമെൻറ് ഇലക്ഷൻ കുട്ടികളിൽ ജനാധിപത്യബോധം പൗരബോധം എന്നിവ വളർത്താനായി തികച്ചും മാതൃകാപരമായ സോഷ്യൽസയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു സ്കൂൾ പാർലമെൻറ് ഇലക്ഷൻ വിജ്ഞാപനം പുറപ്പെടൂ നാമനിർദേശപത്രിക സമർപ്പിച്ച കുട്ടികളിൽ നിന്ന് തന്നെ പ്രിസൈഡിംഗ് ഓഫീസർ ഒന്നാംപോളിംഗ് ഓഫീസർ രണ്ടാം പോളിങ് ഓഫീസർ പോലീസ് എന്നിവരെ തിരഞ്ഞെടുത്ത ബാലറ്റ് പേപ്പർ എന്നിവ തയ്യാറാക്കി... മാതൃകാപരമായ ഇലക്ഷൻ നടത്തി ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിജിയുടെ ജീവിതം ഗാന്ധിജിയുടെ ജീവിതം സമരമാർഗങ്ങൾ എന്നിവയെക്കുറിച്ച് ഫോട്ടോ പ്രദർശനം നടത്തുകയും സ്കൂൾ പരിസരം വൃത്തിയാക്കുകയും ചെയ്തു നവംബർ 1 കേരളപിറവി ദിനത്തിൽ സോഷ്യൽസയൻസ് ക്ലബ്ബിലെ അംഗങ്ങൾ സ്കൂൾ ഗ്രൗണ്ടിൽ ധാന്യങ്ങളും പുല്ലുകൊണ്ട് ജില്ലകൾ രേഖപ്പെടുത്തുകയും കേരള നവോത്ഥാനത്തെ കുറിച്ച് ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു .............. ....social science club......