പൊറോറ യു പി എസ്‍‍
വിലാസം
പൊറോറ

പി.ഒ, പൊറോറ,പൊറോറ,മട്ടന്നൂർ
,
670702
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ9562547202
ഇമെയിൽhmpupsporora@gmail.com
കോഡുകൾ
സ്കൂൾ കോഡ്14770 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ.വി.യശോദ
അവസാനം തിരുത്തിയത്
15-03-201914770


പ്രോജക്ടുകൾ


ഉള്ളടക്കം

ചരിത്രം

മട്ടന്നൂർ നഗരസഭയിലെ രണ്ടാം വാർഡിൽപെടുന്ന പൊറോറ പ്രദേശത്താണ് പൊറോറ യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.വളപട്ടണം പുഴയുടെ സമീപത്തും,മട്ടന്നൂർ-ഏളന്നൂർ റോഡരികിലും തികച്ചും ഗ്രാമീണ ഭാവത്തോടെ സ്കൂൾ സ്ഥിതി ചെയ്യുന്നു.പൊറോറ,പെരിയച്ചൂർ,അരിക്കാൽ,ഏളന്നൂർ.... എന്നീ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചുവരുന്നു. 1922 ൽ ശ്രീ. ശങ്കരൻ മാസ്റ്ററാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.ഒരു എഴുത്തു പള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്.അതുവരെ അക്ഷരജ്ഞാനം അന്യമായി നിന്ന പൊറോറയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരനുഗ്രഹം തന്നെയായിരുന്നു.പൊറോറ പൂതൃക്കോവില്ലത്തിന് സമീപം കേളോത്ത് പറമ്പിലാണ് വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്. പൊറോറ സ്കൂളിന് ഒരു സ്കൂളിന്റെ കെട്ടും മട്ടും ഭാവവും വന്നത് സ്ഥാപനം പൊറോറ താഴെ മഠത്തിൽ വീടിന് സമീപം മാറ്റി സ്ഥാപിച്ചപ്പോഴാണ്.ശ്രീ.എം. നാരായണൻ നമ്പൂതിരി മാസ്റ്ററായിരുന്നു അപ്പോഴത്തെ മാനേജരും പ്രധാനാധ്യാപകനും. ശ്രീമതി.കെ.പി.മീനാക്ഷി ,ശ്രീമതി ലക്ഷ്മി,ശ്രീ. ഒതേനൻ , ശ്രീ.കുഞ്ഞിക്കണ്ണൻ എന്നിവർ പ്രധാന സഹപ്രവർത്തകരായിരുന്നു. 1971 ൽ ശ്രീ.എം. നാരായണൻ നമ്പൂതിരി സർവ്വീസിൽനിന്ന് വിരമിച്ചതിന് ശേഷം സ്ഥാപനം ശ്രീമതി.പി.എം.കാർത്ത്യായനി അമ്മയ്ക്ക് കൈമാറി.തുടർന്ന് സ്ഥാപനം നിലവിലുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.1983 ൽ സ്കൂൾ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു.

സ്കൂൾ മാനേജ് മെന്റ്

1922 ൽ ശ്രീ. ശങ്കരൻ മാസ്റ്ററാണ് ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജർ.പിന്നീട് ശ്രീ.എം. നാരായണൻ നമ്പൂതിരി മാസ്റ്റർ,ശ്രീമതി.പി.എം.കാർത്ത്യായനി അമ്മ എന്നിവർ സ്കൂൾ മാനേജർമാരായീ. സ്കൂളിന്റെ നിലവിലുള്ള മാനേജരായി ശ്രീമതി.പി.എം.നളിനി സേവനമനുഷ്ഠിച്ചു വരുന്നു.

സ്കൂളിന്റെ പ്രധാനാധ്യാപകർ

ശ്രീ. ശങ്കരൻ മാസ്റ്ററാണ് സ്കൂളിന്റെ ആദ്യ പ്രധാനാധ്യാപകൻ. തുടർന്ന് ശ്രീ.എം.നാരായണൻ നമ്പൂതിരി, ശ്രീ.ഒതേനൻ മാസ്റ്റർ,ശ്രീ. കെ.ടി.ഗോവിന്ദൻ മാസ്റ്റർ ,ശ്രീ. ഇ.ഗോവിന്ദൻ മാസ്റ്റർ എന്നിവർ യഥാക്രമം ഹെഡ് മാസ്റ്റർമാരായി പ്രവർത്തിച്ചു. സ്കൂളിന്റെ നിലവിലുള്ള പ്രധാനാധ്യാപിക ശ്രീമതി. എ.വി.യശോദ ടീച്ചറാണ്.

ഭൗതിക സാഹചര്യങ്ങൾ

സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ

പ്രതിഭകൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ

വഴികാട്ടി

{{#multimaps: 11.968453, 75.574522| width=800px | zoom=16 }}

"https://schoolwiki.in/index.php?title=പൊറോറ_യു_പി_എസ്‍‍&oldid=628498" എന്ന താളിൽനിന്ന് ശേഖരിച്ചത്