സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം

13:14, 26 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26037 (സംവാദം | സംഭാവനകൾ)

[[ [[]] ]]

ലിറ്റിൽ കൈറ്റ്സ് ഗ്രുപ്പ്
padanolsavam
സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം
വിലാസം
എറണാകുളം

സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്.
എറണാകുളം,
,
682011
,
എറണാകുളം ജില്ല
സ്ഥാപിതം01 - 05 - 1887
വിവരങ്ങൾ
ഫോൺ04842351744
ഇമെയിൽstteresas-ekm@yahoo.com
കോഡുകൾ
സ്കൂൾ കോഡ്26037 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലില്ലി പി .ജെ (സിസ്റ്റർ മാജി)
അവസാനം തിരുത്തിയത്
26-02-201926037


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

1887 മെയ് 9 ന് നിലവിൽ വന്ന സെന്റ് തെരേസാസ് ഹൈസ്ക്കൂൾ ഇന്ന് 130വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. സാമൂഹികമായ ഉച്ചനീചത്വങ്ങൾ, ദുരാചാരങ്ങൾ, അസമത്വങ്ങൾ എന്നിവ നിലനിന്നിരുന്ന അക്കാലത്ത് സമൂഹ നിർമിതിയിൽ സ്ത്രീകൾക്കുള്ള പങ്കിന്റെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ പെൺക്കുട്ടികൾക്കായുള്ള ഈ വിദ്യാലയം സ്ഥാപിച്ചു. പഠനത്തോടൊപ്പം വിവിധതരത്തിലുള്ള തൊഴിലുകൾക്കും പ്രാധാന്യം നൽകിയാണ് ഈ വിദ്യാലയം ഇന്നും മുന്നോട്ട് പോകുന്നത്. സാമൂഹ്യശാസ്ത്ര ഗണിത പ്രവൃത്തി പരിചയ മേകളിലും, കലോത്സവങ്ങളിലും ഓവറോൾ നിലനിർത്തി കൊണ്ടും, കായിക മത്സരങ്ങളിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മികച്ച പ്രകടനം ഇവിടുത്തെ വിദ്യാർത്ഥികൾ കാഴ്ചവയ്ക്കുന്നു. സംസ്ഥാന തലത്തിൽ തുടർച്ചയായി രണ്ടു തവണ ഓവറോൾ കടസ്ഥമാക്കുക കൂടാതെ കേരള ബ്ലാസ്റ്റേഴ്‍സിനെ ഗ്രൗണ്ടിലേക്കു നയിക്കാൻ ഈ സ്ക്കൂളിലെ രണ്ടു വിദ്യാർത്ഥികൾക്ക്ഭാഗ്യം ലഭിക്കുകയും ചെയ്തു. എസ് എസ്എൽ സി ക്ക് ജില്ലയിൽ തന്നെ തുടർച്ചയായി മികച്ച വിജയം കരസ്ഥമാക്കികൊണ്ടും, ആധ്യാത്മിക ബൗദ്ധിക മേഖലകളിൽ ഉയർന്ന നിലവാരം പൂർത്തിയാക്കികൊണ്ടും മുന്നോട്ടു പോകുന്ന ഈ വിദ്യാലയത്തിന് ശക്തമായ പിന്തുണയോടെ ഒരു പി ടി എ യും ഉണ്ട്. ഇന്നും പെൺക്കുട്ടികൾക്ക് പ്രാധാന്യം നൽകികൊണ്ടിരിക്കുന്ന ഈ സ്ക്കൂളിലേക്ക് സെന്റ് തെരേസാസ്എൽ പി സ്ക്കൂളിൽ നിന്നുള്ള കുട്ടികൾക്കാണ്കൂടുതൽ പരിഗണന നൽകുന്നത്.

ദർശനം

മുദ്രവാക്യം

ദൗത്യം

ചരിത്രം

കേരളത്തിന്റെ നവോത്ഥാനചരിത്രത്തിൽ എറണാകുളത്തിന്റെ മുഖചിത്രം മാറ്റിവരച്ചത് മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ എന്ന കൊച്ചിയുടെ അമ്മയായിരുന്നു. സ്വയം എരിഞ്ഞ് അപരന് പ്രകാശം നൽകിയ ദിവ്യതാരമാ​ണ് അമ്മ. ഒന്നേകാൽ നൂറ്റാണ്ട് മുൻപ് കൊച്ചിയിൽ അനാഥാലയവും വൃദ്ധമന്ദിരവും പാവപ്പെട്ടവർക്കായുള്ള ചികിത്സാകേന്ദ്രവും പെൺകുട്ടികൾക്കായുള്ള ഇംഗ്ലീഷ് സ്ക്കൂളും മാതൃഭാഷ സ്ക്കൂളുമെല്ലാം സ്ഥാപിക്കപ്പെട്ടത് ദൈവദാസി മദർ തെരേസയുടെ നേത‍ൃത്വത്തിലാണ്. അക്കാലത്ത് പശ്ചാത്യമിഷണറിമാർ കേരളത്തിൽ പ്രവർത്തിച്ചിരുന്നു. തമിഴ്നാട്ടിൽ ‍ജനിച്ചുവളർന്ന്, പിന്നീട് കേരളത്തിന്റെ സാമൂഹികവികസനത്തിനായി ജീവിച്ചയാളെന്ന നിലയിൽ മദർ തെരേസയുടെ മഹത്വം ഏറെ വലുതാണ്. 1887മെയ് ഒമ്പതാം തീയതി മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമ സെന്റ് തെരേസാസ് സ് കൂൾ ആരംഭിച്ചു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും വിദ്യാഭ്യാസത്തെ ഒരു പ്രേഷിതവൃത്തിയായി കാണാനും സ്ത്രീകൾക്കു മാത്രമായി ഒരു ഇംഗ്ലീഷ് മീഡിയം സ് കൂൾ തുടങ്ങാനും മദർ മുൻകയ്യെടുത്തു. 1887 മെയ് മാസത്തിൽ ആരംഭിച്ച സെന്റ് തെരേസാസ് സ് കൂളിൽ എല്ലാ വിഭാഗത്തിലും പെട്ട പെൺകുട്ടികൾക്ക് ജാതിമതഭേദമെന്യേ ഒരുപോലെ പ്രവേശനം നല്കി. നാട്ടിലെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും ഇംഗ്ലീഷ് സ്കൂളല്ല, മലയാളം സ്കൂളാണ് ആവശ്യമെന്ന് മനസ്സിലാക്കിയ മദർ താമസിയാതെ ഒരു മലയാളം സ്കൂൾ ആരംഭിച്ചു. കാലാന്തരത്തിൽ അത് ഇംഗ്ലീഷ് സ്കൂളിൽ ലയിപ്പിച്ച് ആംഗ്ലോവെർണാക്കുലർ സ്കൂൾ ആക്കി. 1941 ൽ രണ്ടാം ലോക മഹായുദ്ധകാലത്ത് സ്കൂൾ മിലിറ്ററി ക്യാമ്പ് ആക്കിയതിനാൽ കച്ചേരിപ്പടിയിലേക്ക് മാറ്റി. 1946 ൽ തിരിച്ച് എറണാകുളത്തേക്ക് മാറ്റി. 1997 ൽ സെന്റ് തെരേസാസ് ഹൈസ്കൂൾ ഹയർസെക്കണ്ടറിയായി ഉയർത്തി. ഇപ്പോൾ അഞ്ചാം ക്ലാസ് മുതൽ പ്ലെസ്ടു വരെ 1742കുട്ടികളും 74 അധ്യാപകരും 11 അനധ്യാപകരുമുണ്ട്.

           1887 ഏപ്രിൽ 24 തിയതി മദർ തെരേസ സെന്റ് തെരേസാസ് മഠം സ്ഥാപിച്ചു. 1887മെയ് 9 ന് സെന്റ് തെരേസാസ് സ്ക്കൂളിനു തുടക്കമിട്ടു. ഇംഗ്ലീഷ് സ്ക്കൂൾ മാത്രം കൊണ്ട് മദർ തൃപ്തയായില്ല. സമൂഹത്തിലെ എല്ലാ വിഭാഗത്തിലും പെട്ട പെൺക്കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കത്തക്കവിധം നാട്ടുഭാഷയിലുള്ള ഒരു സ്ക്കൂൾ ആരംഭിച്ചു. കാലാന്തരത്തിൽ അത്  ആംഗ്ലോ-വെർണക്കുലർ സ്ക്കൂളാക്കി മാറ്റി എടുക്കുകയും ചെയ്തു. വെറുതെ ഒരു വിദ്യാഭ്യാസ സ്ഥാപനം എന്നതിലുപരി, നല്ല സ്വഭാവം വാർത്തെടുക്കാൻ,മനസ്സിനെ രൂപികരിക്കുവാനും ഗുണനിലവാരമുള്ള വിദ്യാഭ്യാസം വേണമെന്ന് മദറിന് ബോദ്ധ്യമുണ്ടായിരുന്നു. സെന്റ് തെരേസാസ് ‍ജാതിമത ഭേദമെന്യേ, വരേണ്യർക്കും, അധഃസ്ഥിതർക്കും ഒന്നുപോലെ മദർ ഇവിടെ പ്രവേശനം നൽകി.‌
         എറ​ണാകുളം ഉണ്ണിമിശിഹ പള്ളിക്കുടത്തുള്ള ശ്രീ. ലീലയുടെ വീട് 10 രൂപ നിരക്കിൽ വാടകയ്ക്ക് എടുത്തു കൊണ്ട് മദർ തെരേസ സെന്റ് റോസ് ഓഫ് ലിമ ആരംഭിച്ച സ്ഥാപനമാണ് ഇന്ന് ​എല്ലാ മേഖലകളിലും മികവു പുലർത്തികൊണ്ടു മുന്നേറുന്ന സെന്റ് തെരേസാസ് ​എന്ന വിദ്യാലയമായി മാറിയത്. 
             131 വർഷത്തിലേക്കു പ്രവേശിച്ചിരിക്കുന്ന ഈ കാലയളവിൽ, പിന്നോട്ടുനോക്കുമ്പോൾ, ലോകത്തിന്റെ വിവിധ തുറകളിൽ വിവിധ മേഖലകളിൽ പ്രശംസനീയമാംവിധം സേവനം അനുഷ്ഠിക്കുന്ന ഒട്ടേറെ പ്രതിഭകളേ സംഭാവന ചെയ്യുവാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞുവെന്നത് ഏറെ അഭിമാനകരമാണ്.
           അപ്പർ പ്രൈമറി മുതൽ ഹയർ സെക്കന്ററിതലം വരെ വിവിധ ക്ലാസ്സുകളിലായി 2300 ൽ പരം പഠിതാക്കളുണ്ട് .300 ൽ പരം വിദ്യാർത്ഥിവികളെ പരീക്ഷയ്ക്ക് സജ്ജമാക്കുകയും, 100 ശതമാനം വിജയവും, ജില്ലയിൽ കൂടുതൽ A+ കരസ്ഥമാക്കികൊണ്ടിരിക്കുകയും ചെയ്യുന്ന വിദ്യാലയമാണിത്. യു എസ് എസ്, എൻ എം എം എസ്, പരീക്ഷകളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 
             കലാകായിക മേളകളിലും ഇവിടുത്തെ വിദ്യാർത്ഥിനികൾ സംസ്ഥാന തലത്തിലും മികവു തെളിയിച്ചവരാണ്. ഈ വിദ്യാലയത്തിലെ 20 ഓളം വിദ്യാർത്ഥിനികൾ രാജ്യപുരസ്കാരം നേടി. 62 വിദ്യാർത്ഥിനികൾ അടങ്ങുന്ന രണ്ട് ഗൈഡ് കമ്പനികൾ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. മുൻ വർഷങ്ങളിൽ ഇവിടുത്തെ കുട്ടികൾ രാഷ്ട്രപതി അവാർഡുകൾ നേടിയിട്ടുണ്ട്. 


 
സെന്റ് .തെരേസാസ് സി .ജി .എച് .എസ് .എസ്സിൽ ജൈവവൈവിധ്യ പാർക്ക് രൂപികരിച്ചു .

[[

പ്രമാണം:Haritha keralam(STC).jpg
ഹരിത കേരള റാലി .
 
ഹരിത കേരള റാലി .

]]

 
നല്ല പാഠം

ഭൗതികസൗകര്യങ്ങൾ

== പാഠ്യേതര പ്രവർത്തനങ്ങൾ ==ഈ വർഷതെ പ്രവർതങൽ ഞങൽജുനെ 12 നെ തുദങി

സ്കൗട്ട് & ഗൈഡ്സ്

  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. ലിറ്റിൽ കൈറ്റ്സ് .യുവജനോത്സവം . കലാകായിക പരിശീലനങ്ങൾ

2017-18 വർഷത്തെ പ്രവർത്തനങ്ങൾ

*പ്രവേശനോത്സവം

ആഹ്ലാദത്തിന്റെയും ആഘോഷാരവത്തിന്റെയും അലയടികൾ ഉയർത്തിക്കൊണ്ട്, കുരുന്നു കണ്ണുകളിൽ അദ്ഭുതത്തിന്റെ തിളക്കവും അപരിചിതത്വത്തിന്റെ നേർത്ത നിഴലും ഇഴചേർന്ന് പ്രവേശനോത്സവ വേദിയിലേക്ക് ഏവരും വന്നുചേർന്നു. മാതാപിതാക്കളുടെ സാന്നിധ്യവും അധ്യാപകരുടെ പുഞ്ചിരിക്കുന്ന മുഖവും അപരിചിതത്വത്തെ പാടെ നീക്കാൻ പോന്നതായിരുന്നു. ബലൂണുകളും കൊടി തോരണങ്ങളും കൊണ്ട് അലങ്കരിച്ച സ്ക്കൂൾ അങ്കണത്തിലേക്ക് സ്നേഹത്തിന്റെയും തലോടലിന്റെയും കളഭം ചാർത്തി അധ്യാപകർ സ്വാഗതം ചെയ്തു.

*8.1. എയ്ഡ്സ് ദിനാചരണം

* 8.2.അധ്യാപക ദിനാചരണം

* 8.3.സ്ക്കൂൾ ദിനാചരണം

* 8.4.വയോജന ദിനാചരണം

* 8.5.ശിശു ദിനാഘോഷം

* 8.6.സയൻസ് എക്സിബിഷൻ

* 8.7.വിദ്യാരംഗം കലാ സാഹിത്യവേദി

* 8.8.സ്ക്കൂൾ യുവജനോത്സവം

2018-19 വർ‍ഷത്തെ പ്രവർത്തനങ്ങൾ

*പ്രവേശനോത്സവം

ആഹ്ലാദത്തിന്റെയും ആഘോഷാരവത്തിന്റെയും അലയടികൾ ഉയർത്തിക്കൊണ്ട്, കുരുന്നുക്കണ്ണുകളിൽ അദ്ഭുതത്തിന്റെയും തിളകവും അപരിചിതത്വത്തിന്റെ നേർത്ത നിഴലും ഇഴചേർന്ന് പ്രവേശനോത്സവ വേദിയിലേക്ക് ഏവരും വന്നുചേർന്നു. മാതാപിതാക്കളുടെ സാന്നിധ്യവും അധ്യാപകരുടെ പുഞ്ചിരിക്കുന്ന മുഖവും അപരിചിതത്വത്തെ പാടെ നീക്കാൻ പോന്നതായിരുന്നു. ബലൂണുകളും കൊടി തോരണങ്ങളും കൊണ്ട് അലങ്കരിച്ച സ്ക്കൂൾ അങ്കണത്തിലേക്ക് സ്നേഹത്തിന്റെയും തലോടലിന്റെയും കളഭം ചാർത്തി അധ്യാപകർ സ്വാഗതം ചെയ്തു.

                              ഏതൊരു പുതിയ യാത്രയ്ക്കും തുടക്കം കുറിക്കുന്ന പ്രാർത്ഥനാ മ‍ഞ്ജരികളോടെ പരിപാടികൾക്ക് തുടക്കമായി. സ്കൂളിക്ക് പുതിയതായി കടന്നുവന്നവർക്ക് അധ്യാപികയായ സ്റ്റെല്ല ഹെെസിന്ത് സ്വാഗതം അറിയിച്ചു.പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനകർമ്മം പി.ടി.​എ പ്രസിഡന്റ് ശ്രീ നവനീത് കൃഷ്ണൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
                               ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി. രവീന്ദ്രന്റെ സന്ദേശം, ഡപ്യുട്ടി ഹെഡ്മിസ്ട്രസ് ഗ്രേസ് മിസ് അധ്യക്ഷഭാഷണത്തോടൊപ്പം വായിച്ചു നൽക്കുകയുണ്ടായി. സ്കൂളിനും സമൂഹത്തിനും രാഷ്ട്രത്തിനുമുതക്കുന്ന നല്ല മക്കളായി തീരണമെന്ന സന്ദേശം പ്രധാനാധ്യാപിക റവ .സി . മാജി നൽകി. നോട്ടു ബുക്കുകൾ വിതരണം ചെയ്തുക്കൊണ്ട് കുട്ടികളെ ഔദ്യോകികമായി പഠനത്തിന് സ്വജ്ജരാക്കി.മുതിർന്ന കുട്ടികൾ നവാഗതർക്കായി പ്രവേ‍ശനഗാനം ആലപിച്ചു.കുട്ടിക്കൾ അത് ഏറ്റുപാടുകയും ചെയ്തതു. കുട്ടികളുടെ ആഹ്ലാദത്തിനു മാറ്റുകൂട്ടാൻ മധുരപലഹാര വിതരണവും നടത്തി. വിനീത ടീച്ചറുടെ നന്ദി പ്രസംഗത്തോടെ കാര്യപരിപാടികൾ അവസാനിച്ചു.

8.ദിനാചരണങ്ങൾ

*8.1 എയ്ഡ്സ് ദിനാചരണം

*8.2 അധ്യാപക ദിനാചരണം

അധ്യാപക ദിനത്തിൽ സ്കൂൾ അങ്കണത്തിൽ രണ്ടു നിരയായി നിന്ന വിദ്യാർത്ഥികളുടെ ആശംസാവചനങ്ങളോടെയാണ് അധ്യാപകർ വരവേൽക്കപ്പെട്ടത്. പ്രളയ ദുരിത ബാധിതരോട് അനുഭാവം പ്രകടിപ്പിച്ച് വിപുലമായ ആഘോഷങ്ങൾ ഏതുമില്ലാതെയാണ് അധ്യാപകദിനം കൊണ്ടാടിയത്.അന്നേ ദിവസം നടത്തപ്പെട്ട പ്രത്യേക അസംബ്ലിയിൽ അധ്യാപകദിനത്തിന്റെ ആശംസകൾ അറിയിച്ചുക്കൊണ്ട് 10 Bയിലെ റിനു റൂബൻ,10 Cയിലെ മെറിൻ മേരി ദാസ്,9 Dയിലെ ഡോണ ,5 Cയിലെ നുവ സെലിൻ എന്നിവർ പ്രസംഗിച്ചു. അധ്യാപകന്റെ ഇന്നത്തെ നില, വിദ്യാർത്ഥികളുടെ ഉയർച്ചയിൽ പങ്കുു വഹിക്കുന്ന അധ്യാപകരോടുള്ള സമൂഹത്തിന്റെ നിലപാട് എന്നിവ വ്യക്തമാക്കുന്നവയായിരുന്നു കുട്ടികളുടെ പ്രസംഗങ്ങൾ.ഹെലൻ കെല്ലറുടെ അധ്യാപികയെ പരമാർശിച്ചുക്കൊണ്ട് പ്രധാന അധ്യാപിക റവ.സി.മാജി അധ്യാപകദിന സന്ദേശവും നൽകി. വള്ളത്തോളിന്റെ 'എന്റെ ഗുരുനാഥൻ' എന്ന കവിതയും അവതരിപ്പിച്ചു. കുട്ടികൾ ചേർന്ന് അധ്യാപകർക്കായി ആശംസ ഗാനവും പാടി.

                     തങ്ങളുടെ അധ്യാപകർക്ക് പ്രാർത്ഥന ആശംസകൾ അറിയിച്ചുക്കൊണ്ട് അസംബ്ലി അവസാനിച്ചു.ക്ലാസുകൾ പൂക്കളും ആശംസാക്കാർഡുകളും നൽകി കുട്ടികൾ അധ്യാപകർക്ക് ആശംസകൾ നേർന്നു.

*8.3 സ്കൂൾ ദിനാചരണം

*8.4 വയോജന ദിനാചരണം

     ദേശീയ വയോജന ദിനത്തോടനുബന്ധിച്ച് ഈ വർഷം വ്യത്യസ്തമായ പരിപ്പാടികളാണ് സ്കൂളിൽ നടത്തിയത്. 5 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടിക്കളുടെ വീട്ടിലുള്ള 70 വയസിനു മുകളിൽ പ്രായമുള്ള വൃദ്ധ മാതാപിതാക്കളെ തെരെഞ്ഞെടുത്ത് നല്ല പാഠം കോർഡിനേറ്റർമാരായ സ്റ്റെല്ല മിസ്സ്,ജ്വാല മിസ്സ് എന്നിവർ സ്കൂളിൽ നടക്കുന്ന പരിപാടിയെക്കുറിച്ച് അവർക്ക് അറിവു നൽകി പ്രത്യേകം ക്ഷണിച്ചുിരുന്നു. 
      ഒക്ടോബർ ഒന്നിന് രാവിലെ 10 മണിയോടെ പരിപാടികൾ ആരംഭിച്ചു. വിദ്യാർത്ഥികൾ തങ്ങളുടെ സ്നേഹത്തിന്റെ പ്രതീകമായി റോസാപൂക്കൾ നൽകി അപ്പൂപ്പൻമാരെയും അമ്മൂമ്മമാരെയും വരവേറ്റി. പ്രധാന അധ്യാപിക റവ .സി. മാജി ഒാരോരുത്തരെയും പൊന്നാടയണിയിച്ച് ആദരിച്ചു. പ്രധാന അധ്യാപിക അധ്യക്ഷതവഹിച്ച ചടങ്ങിൽ ജ്വാല ടീച്ചർ, സ്റ്റെല്ല ടീച്ചർ, രജനി ടീച്ചർ, വിദ്യാർത്ഥി പ്രതിനിദികളായി റിനു റൂബൻ എന്നിവർ സംസാരിച്ചു. കൊച്ചുകൊച്ചു സമമ്മാനങ്ങൾ കുട്ടികൾ കരുതിയിരുന്നു. ഡെപ്യൂട്ടി എച്ച്.എം ഗ്രേസ് മിസ്സ് സമ്മാനങ്ങൾ നൽകി. 
      കുട്ടികൾ അവതരിപ്പിച്ച പഴയ കാല സിനിമ ഗാനങ്ങൾ മാതാപിതാക്കളെ പൂർവകാല സ്മൃതികളിലേക്ക് എത്തിച്ചു. ചെറുപുഞ്ചിരിയോടെ താളമിടുന്ന മുത്തച്ചൻമാരും മുത്തശ്ശിമാരും ഏവുരിലും കൗതുകമുണർത്തി.

*8.5 ശിശു ദിനാഘോഷം

*8.6 സയൻസ് എക്സിബിഷൻ

*8.7 വിദ്യാരംഗം കലാ സാഹിത്യവേദി

*8.8 ലിറ്റിൽ കെെറ്റ്സ്

*8.9.സംഗീത സാന്ത്വനം

        സാന്ത്വനത്തിന്റെ നല്ല പാഠമേകാൻ എറണാകുളം സെന്റ് തെരേസാസ് ഹെെസ്കൂളിലെ വിദ്യാർത്തിനികൾ എറണാകുളം ജനറൽ ആശുപത്രിയിലെത്തി. വേദനിക്കുന്നവർക്ക് അൽപം ആശ്വാസമാകാൻ നൃത്ത സംഗീത വിരുന്നുമായാണ് കുട്ടികൾ എത്തിയത്. മാറാവ്യാധികളാൽ നീറുന്ന മനസ്സുകൾക്ക് ആശ്വാസം പകരാൻ കുരുന്നുകൾക്ക് സാധിച്ചു. ക്യാൻസർ രോഗിക്കൾക്കായി കുട്ടികൾ ഓരോ ക്ലാസിൽ നിന്നും ഓരോതുക ശേഖരിച്ചിരുന്നു. ആ തുക പ്രധാനാധ്യാപിക റവ .സി . മാജി, ജനറൽ ആശുപത്രി സൂപ്രണ്ട് അനിത ഗുഡ് വില്ലിന് കെെമാറി. കുട്ടികളുടെ കലാവിരുന്ന് ആസ്വദിക്കാൻ സാമൂഹികസേവനരംഗത്തെ പ്രമുഖരും ശുശ്രഷകരും രോഗികളും അടക്കം നിരവധിയാളുകൾ എത്തിയിരുന്നു. നല്ല പാഠം കോർഡിനേറ്റർമാരായ സ്റ്റെല്ല ടീച്ചർ, ജ്വാല ടീച്ചർ എന്നിവർ നേതൃത്വം നൽകി.

*8.10.മലയാളത്തിളക്കം

         മാതൃഭാഷാ പഠന നിലവാരം ഉയർത്തുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന 'മലയാളത്തിളക്കം' പരിപാടിയുടെ പ്രവർത്തനം 

16 -11 -2018 മുതൽ 27 -11 -2018 വരെ നടന്നു. റവ. സി. മാജി ഉദ്‌ഘാടനം ചെയ്ത പരുപാടിയിൽ വിദ്യാർത്ഥികളുടെ സജീവപങ്കാളിത്തം ഉറപ്പുവരുത്തിയിരുന്നു. മൂന്നാം ദിവസം രക്ഷിതാക്കളുടെ മീറ്റിംഗും എട്ടാം ദിവസം രക്ഷിതാക്കളെയും കുട്ടികളെയും ഉൾപ്പെടുത്തി വിജയോത്സവം സംഘടിപ്പിച്ചു. ശില്പശാലയിൽ മികച്ച പ്രേകടനം നടത്തിയവർക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി. H.M Sr. മാജി മലയാളത്തിളക്കം ലൈബ്രറിക്കാവശ്യമായ പുസ്തകങ്ങൾ നൽകി. ലൈബ്രറിയുടെയും മലയാളത്തിളക്കം തുടർപ്രവർത്തനങ്ങളും നടന്നു പോരുന്നു.

*8.11.നല്ല പാഠം

         മാനവികത ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ കാലയളവിൽ, പുതിയ തലമുറയിൽ മാനുഷിക മൂല്യങ്ങൾ പകരുവാൻ മനോരമയുടെ 'നല്ല പാഠം' പദ്ധതിയിലൂടെ കഴിയുന്നുണ്ട്. സാമൂഹിക നന്മ ലക്‌ഷ്യം വച്ച് നന്മയുടെ നല്ല പാഠങ്ങൾ വിദ്യാർത്ഥികളിലും, വിദ്യാലയത്തിലും, സമൂഹത്തിലും നടപ്പിലാക്കുവാൻ ഈ പദ്ധതിക്ക് കഴിയുന്നു എന്നുള്ളത് അഭിനന്ദാർഹമാണ്. സഹജീവികളോടുള്ള കരുണയും കരുതലും ഇനിയും നമ്മുടെ സമൂഹത്തിൽ വളരേണ്ടതുണ്ട്. സ്വാർഥതയിലേക്ക് വഴിമാറാതെ പങ്കുവെയ്ക്കലിന്റെ മനോഭാവം വളർന്നുവരേണ്ടത് ഇന്നിന്റെ ആവശ്യമാണ്. നല്ല പാഠം നല്ല സംസ്കാരമാണ്. സമൂഹത്തോടും, പ്രകൃതിയോടും കരുണ കാണിക്കാൻ വിദ്യാർത്ഥി മനസ്സുകളെ പ്രാപ്തരാക്കുവാൻ ഈ പദ്ധതിക്ക് സാധിക്കുന്നു.
         കഴിഞ്ഞ വർഷത്തെ നല്ല പാഠം പ്രവർത്തനങ്ങളുടെ അംഗീകാരം നമുക്ക് ലഭിക്കുകയുണ്ടായി. ഈ വർഷവും പുതുമ നിറഞ്ഞ ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പിലാക്കിക്കഴിഞ്ഞു.

കാരുണ്യത്തിന്റെ നറുപുഞ്ചിരി

          ഈ അധ്യയനവർഷത്തിലെ എറണാകുളം സെന്റ് തെരേസാസ് സി.ജി.എച്ച്.എസ്സിലെ  'നല്ല പാഠം' പദ്ധതിയുടെ ഔപചാരികമായ ഉദ്‌ഘാടനം പ്രധാന അദ്ധ്യാപിക റവ. സി. മാജി നിർവഹിച്ചു. നിസ്സഹായർക്കു സഹായഹസ്തവുമായി 'നല്ല പാഠം' പ്രവർത്തകർ നന്മ മനസ്സുകളായ വിദ്യാർത്ഥികളിൽ നിന്നും ശേഖരിക്കുന്ന തുകകൾ നിർദ്ധനർക്കും, രോഗികൾക്കും സഹായങ്ങൾ നൽകികൊണ്ട് നിരവധിയായ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്നു.

ദുരിത കണ്ണീരൊപ്പി നല്ല പാഠം വിദ്യാർത്ഥികൾ

          പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കുചേർന്ന് 'നല്ല പാഠം' വിദ്യാർത്ഥികൾ സമാഹരിച്ച തുകകൊണ്ട് നിത്യോപയോഗ സാധനങ്ങൾ വാങ്ങി വിതരണം ചെയുകയും, കൂടാതെ വിദ്യാർത്ഥിനികൾ L.K.G മുതൽ കുടുക്കയിൽ ശേഖരിച്ച നാണയത്തുട്ടുകൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് സംഭാവന ചെയ്ത് നല്ല പാഠത്തിന്റെ നന്മ മാതൃകയായി.

സംഗീത സാന്ത്വനമേകി നല്ല പാഠം വിദ്യാർഥികൾ

          പലവിധ രോഗങ്ങളാൽ വേദനിക്കുന്നവർക്കു ആശ്വാസത്തിന്റെ ഇത്തിരി വെട്ടം നല്കാൻ 'നല്ല പാഠം' വിദ്യാർത്ഥികൾ സംഘടിപ്പിച്ച സംഗീതവിരുന്ന് ഏവരുടെയും മനം കവർന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ വിദ്യാർത്ഥികൾ ഒത്തുചേർന്നു. കൂടാതെ കാൻസർ രോഗത്താൽ യാതന അനുഭവിക്കുന്നവർക്കായി  കുട്ടികൾ ശേഖരിച്ച ഒരു തുക പ്രധാന അദ്ധ്യാപിക റവ. സി. മാജി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിത ഗുഡ്‌വില്ലിനു കൈമാറി. ശുശ്രൂഷകരും, രോഗികളും, സാമൂഹ്യ പ്രവർത്തകരുമടക്കം നിരവധിയാളുകൾ കലാവിരുന്നാസ്വദിക്കാനെത്തിച്ചേർന്നു. ഹൃദ്യമായ ഗാനങ്ങളാലപിച്ചും മനം കവരുന്ന നൃത്താഭിനയത്തിലൂടെയും രോഗികൾക്കു അൽപ്പം ആശ്വാസം പകരുവാൻ ഈ പരിപാടിക്ക് സാധിച്ചു. റവ. സി. മാജി, അധ്യാപക കോർഡിനേറ്റർമാർ, മറ്റ് അധ്യാപകർ എന്നിവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.

മാനേജ്മെന്റ്

മുൻ സാരഥികൾ

  • സിസ്റ്റർ ലുസീന
  • സിസ്റ്റർ ഫാത്തിമ
  • സിസ്റ്റർ അന്റോണിയ
  • ജോസ്ഫിൻ ടിച്ചര്
  • അന്നമ്മ മാത്യു ടീച്ചര്
  • മിൽഡ്രഡ് കബ്രാൾ
  • സിസ്റ്റർ അരുൾ ജ്യോതി,
  • ക്ലോറ്റിൽഡ മേരി ഐവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സൗമിനി ജെയിൻ (മേയർ കൊച്ചിൻ) , അനുരാധ നാലപ്പാട്ട് (എഴുത്തുകാരി, കലാകാരി, സംഗീത അക്കാദമി അംഗം), സുജാത (പാട്ടുകാരി), ജസ്റ്റിസ് അനു ശിവരാമൻ (ഹൈക്കോർട്ട് ഓഫ് കേരള) , ഉണ്ണി മേരി (സിനിമ നടി) തുടങ്ങി രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സാനിധ്യം അറിയിച്ച നിരവധി പേർ ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളാണ്.

വഴികാട്ടി

<googlemap version="0.9" lat="9.976628" lon="76.278902" zoom="17"> 9.976482, 76.278992 സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • സ്ഥിതിചെയ്യുന്നു.