എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/കവിതകൾ

07:18, 2 ഡിസംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsshschowalloor (സംവാദം | സംഭാവനകൾ) ('=== '''കവിത''' === <big>''1.ന്യൂട്ടനും ഞാനും''</big> --...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കവിത

1.ന്യൂട്ടനും ഞാനും

-- ഗൗരി .9A

 
ന്യൂട്ടൻ

കണ്ടു ഞാൻ സ്വപ്നത്തിൽ
​മഹാപ്രതിഭയെ ന്യൂട്ടനെ
എന്തുചോദിക്കേണ്ടു...........
സ്തബ്ധയായിപ്പോയി ഞാൻ
മിന്നിമാഞ്ഞ സ്മ്യതിയിലെ.......
ക്ലാസ്സ്മുറികളും ഗുരുത്വാകർഷണവും
ആപ്പിളും ഭൂമികാചലനങ്ങളും
എല്ലാം ഉരചെയ്തെന്നൊടാ
ജ്ഞാനയോഗി എല്ലാറ്റിനെയും.
ശിരസ്സിൽ പതിച്ച ആപ്പിളിൽ
വ്യക്തതകണ്ടെത്തി സത്യം ന്യൂട്ടനും
ലോകത്തിനത്ഭുതമായി
ന്യൂട്ടന്റെ സത്യം നെഞ്ചിലേറ്റിടുന്നു.
നന്ദിയൊടെ സ്മരിക്കണം ന്യൂട്ടനെയും
വാഴ്ത്തുന്നു ഭൂമാതാവിൻ നന്മയെയും
2.1.ഭ്രാന്തന്റെ ഭ്രാന്താലയം

-മോഹൻലാൽ

 
non-teaching staff & film,serial artist

പുഷ്പങ്ങളെല്ലാം വിരിയുന്ന നേരത്ത്
ഉല്ലാസമായി ഞാൻ നടന്നു നീ‍ങ്ങി !
ധൂമപടലങ്ങൾ മറയാക്കി ഞാനിന്ന്
സൂര്യകിരണങ്ങളിൾ നി‍ന്നൊഴി‍‍ഞ്ഞു മാറി
അന്ധകാരത്തിന്റെ വെള്ളിമേഘ‍ങ്ങൾ
ക‍ടലായി ഉള്ളിൽ നുരയുന്നു ! !
എരിയുന്ന വയറിന്റെ ആത്മശാന്തിക്ക് ഞാൻ
ഇടയ്ക്കൊക്കെ പാനീയം ചോർത്തിക്കൊടുക്കുന്നു.
എന്തൊരു ദുസ്സഹം ജീവിതം ഭൂമിയിൽ
എന്നു ഞാൻ മെല്ലെവെ ഒാതിത്തുടങ്ങുന്നു.......

പോറ്റിവളർത്തുന്ന മക്കളെ കാട്ടാളർ
റോഡരികിൽ വെട്ടിമലർത്തുന്നു.! ! !
അർദ്ധശങ്കമായ് നാട്ടുകാർ കൂടുന്നു.
വ്യഥാ ദുഃഖം ഉള്ളിൽ തുളുമ്പുന്നു.......ചിലർ
പൊട്ടിക്കരയുന്നു.........അട്ടഹസിക്കുന്നു........
കാട്ടാളവർഗ്ഗക്കാർ കൂട്ടമായ് ചിരിക്കുന്നു.

കൂട്ടിലണയുന്നു പക്ഷികൾ പോൽ ?
നാട്ടുവർഗ്ഗങ്ങൾ മുഖം തിരിക്കുന്നു !
വീട്ടിലെ സന്തോഷം പട്ട‍ടങ്ങമ്പോഴും
കൂട്ടുകാരാരും എത്തിനോക്കാതെ
ആർത്തിയായ് കൊള്ളപ്പലിശ വർഗ്ഗങ്ങൾ
ചാടിവീഴുവാൻ വീണ്ടും ആയംപിടിയ്ക്കുന്നു.

ചോരയുണങ്ങാത്ത പാടത്ത്.........മഴയായ്
ചോരപ്പുഴയൊഴുകി കളിയ്ക്കുന്നു.
സ്വപ്നങ്ങളെല്ലാം പുഴയിലെറിയുന്ന വ്യദ്ധൻ
പൊട്ടിക്കരയുന്നു ഭ്രാന്തനായ് മാറുന്നു.
ഭ്രാന്തന്റെ വിക്യതികണ്ടിട്ട് ജനങ്ങളിൽ
പരിഹാസം പൊന്തി നുരയുന്നു.

ഭ്രാന്തന്റെ കണ്ണീർ തറയിൽ വീഴുന്നു.
ഭൂലോകരാകെ പരിഭ്രമിച്ചിരിക്കുന്നു.
കേരളം ഭ്രാന്താലയം കേരളം ഭ്രാന്താലയം
എന്ന് വിതുമ്പൽ ഭ്രന്തിൽനിന്നുയരുന്നു.

എരിയുന്ന വയറിന്റെ ആത്മശാന്തിക്ക് ഞാൻ
ഇടയ്ക്കൊക്കെ പാതീയം ചോർത്തിക്കൊടുക്കുന്നു
എന്റൊരു ദുസ്സഹം ജീവിതം ഭൂമിയിൽ
എന്നു ഞാൻ മെല്ലെ ഒാതിത്തുടങ്ങുന്നു.

2.2.അ+ക്ഷ+ രം =അക്ഷരം ?

അക്ഷരം നമ്മൾക്ക് അമ്മയല്ലോ
അക്ഷരം നമ്മൾക്ക് ജീവനല്ലോ
അക്ഷരം നമ്മൾക്ക് നാഥനല്ലോ
അക്ഷരം നമ്മൾക്ക് ജീവിതവും!

"അ"യിൽ തുടങ്ങുന്ന അക്ഷരം നമ്മൾ
ആലസ്യമായി കാണരുതേ........
ആത്മാവിൽ ചേർന്നൊരക്ഷരം നമ്മുടെ ‌
ആത്മസംത്യപ്തി വളർത്തുമല്ലോ.

ആ രാത്രിയിൽ ഞാൻ ആദ്യമായ് കുറിച്ചിച്ചിട്ട
'അ' എന്ന അക്ഷരം സ്വർഗ്ഗമല്ലോ?
ആ സ്വർഗ്ഗത്തിൽ നമ്മൾ
അക്ഷരാഭ്യാസം നേടുമല്ലോ..........!!!

2.3.എന്റെ വിദ്യാലയം
എന്റെ വിദ്യാലയം എന്റെ വിദ്യാലയം
എന്നുഷസു പൂക്കും എന്റെ വിദ്യാലയം
എന്നിലെ ഒാർമ്മകൾ നട്ടുവളർത്തിയ
മോഹന സുന്ദര വിദ്യാലയം

സസ്യശാമളവിദ്യാലയം സസ്യകോമളവിദ്യാലയം
അറിവിന്റെ ഉറവിടം വിദ്യാലയം
പിഞ്ചാമനകൾ ആർത്തുല്ലസിക്കും എന്റെ മാത്യവിദ്യാലയം
എന്റെ വിദ്യാലയം.. എന്റെ വിദ്യാലയം

തണലേകും വ്യക്ഷങ്ങളും കുളിരേകും കാറ്റുകളും
സുഗന്ധംപരത്തും പുഷ്പങ്ങളും
പാറിപ്പറക്കുന്ന പൂമ്പാറ്റകളും...ആ
ചുറ്റുമതിലിനുള്ളിൽ ചെറിയ ക്ലാസ്സ്മുറികളും...ഇരുന്ന്
ഞാനാദ്യമായ് ഹരിശ്രീകുറിച്ചതോർക്കുന്നു.

ആ കാലമെത്രരസമാണെന്നോതുവാൻ
ഞാനിന്നും വെമ്പൽകൊള്ളുന്നു.
എന്നിലേയ്ക്ക് അറിവുകൾ നിറച്ചുതന്ന
ഗുരുവന്ധ്യരെ ശിരസ്സാനമിച്ചു ഞാൻ സ്മരിക്കുന്നു.!!

ഒാർമ്മകൾ മായാതെ നിൽക്കുന്ന നേരത്ത്
പൊട്ടിപ്പുറപ്പെട്ടു ആഹ്ലാദവിത്തുകൾ
പിച്ചവച്ചെത്തിയ പിഞ്ചുകുഞ്ഞുങ്ങൾ.....ഇന്ന്
എത്തിപ്പെടാത്തിടത്ത് എത്തിനിൽക്കുന്നു..
ആത്യുന്നതങ്ങളിൽ നിൽക്കുന്ന നേരത്ത്
പുത്തൻ ഉണർവിന്റെ നിമിഷങ്ങൾ ഗ്രഹിക്കുന്നു.
അപ്പോഴും ഗുരുനാഥൻ മുന്നിൽ നിൽക്കുന്ന
വഴികാട്ടിയാണീ ഗുരുനാഥൻ നമ്മൾക്ക്.!!!
എന്ന വിചാരം ഉള്ളിൽ നിറയ്ക്കണം

സത്യധർമ്മാദികൾ കാലം മറയ്ക്കാതെ
മറ്റൊരു കങ്കളവും മനസ്സിൽ നിറയ്ക്കാതെ
നിഷ്ക്കളങ്കമായി പൊട്ടിച്ചിരിയ്ക്കുവാൻ
ഉള്ളിന്റെ ഉള്ളിൽ നിന്നാർത്തു രസിയ്ക്കുവാൻ
നമ്മുടെ മാത്യവിദ്യാലയം നന്മയേകും വിദ്യാലയം‌

എന്റെ വിദ്യാലയം എന്റെ വിദ്യാലയം
എന്നുഷസു പൂക്കും എന്റെ വിദ്യാലയം
എന്നിലെ ഒാർമ്മകൾ നട്ടുവളർത്തിയ
മോഹന സുന്ദര വിദ്യാലയം

3.ഇനി ഒരു ഒാണത്തിനായ്

 
GANGAPILLAI

മഹാബലിരാജൻ മടങ്ങുക
കാത്തുനിൽക്കേണ്ട
വഴികളിൽ
തേങ്ങലാണെങ്ങും................
തിരുമുറ്റമില്ലിന്നു പൂക്കളം തീർക്കാൻ
പൂവേ നീ കൺതുറക്കേണ്ട
പൂവിളികൾ കേൾക്കില്ലൊരിടത്തും
ചിരിക്കേണ്ട നീ
കാണില്ല നിൻചിരി
കണ്ണുനീരാണെങ്ങും.........
പോയ് വരിക ,ഭവാൻ
കൈകോർത്തു ഞങ്ങളീ
നോവിന്റെ കയമൊന്നു നീന്തിക്കയറട്ടേ
സ്നേഹത്തിൻ മുത്തങ്ങളാൽ
ഒാരോരോ കവിളിലെ
മിഴിനിരൊപ്പിയെടുക്കട്ടെ ‍ഞങ്ങൾ
വരുമാണ്ടു പ്രത്യാശ തേരിലേറി
പൂത്തു തളിർത്തു തിമിർത്തു
സമ്യദ്ധിതൻ നാടുകാണാൻ
ഒാണനിലാവൊപ്പം വരിക രാജൻ
കാത്തിരിക്കാം നിനക്കായ് ഞങ്ങൾ
ഒരുമ തൻ ഒാണസദ്യയുമായ്.