സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി.

22:46, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31060 (സംവാദം | സംഭാവനകൾ)


കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മരങ്ങാട്ടുപിള്ളി എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലാണ് ‌ എയിഡഡ്‌ വിഭാഗത്തിൽപ്പെട്ട ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്‌.മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂൾ എന്ന പേരിലാണ്‌ സ്ക്കൂൾ അറിയപ്പെടുന്നത്‌. 1951 ൽ സ്ഥാപിതമായ ഈ സ്ക്കൂൾ പാലാ കോർപ്പറേറ്റ്‌ എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.

സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി.
പ്രമാണം:1964.jpg
വിലാസം
മരങ്ങാട്ടുപിള്ളി

മരങ്ങാട്ടുപിള്ളി പി.ഒ,
കോട്ടയം
,
686635
,
കോട്ടയം ജില്ല
സ്ഥാപിതം15 - 05 - 1951
വിവരങ്ങൾ
ഫോൺ04822252392
ഇമെയിൽstthomasmgply@yahoo.com
കോഡുകൾ
സ്കൂൾ കോഡ്31060 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇല്ല
പ്രധാന അദ്ധ്യാപകൻശ്രീമതി ആനിയമ്മ മാത്യു
അവസാനം തിരുത്തിയത്
10-09-201831060


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മരങ്ങാട്ടുപിള്ളിയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് സെന്റ് തോമസ് സ്കുൾ. ഇവിടുത്തെ നല്ലവരായ നാട്ടുകാരുടെയും ഇവിടെ സേവനം ചെയ്ത വൈദികരുടെയും കഠിനാദ്ധ്വാനത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും ഫലമാണ് ഈ സരസ്വതിക്ഷേത്രം. 1920-ൽ എൽ.പി.സ്കൂൾ സ്ഥാപിച്ചു. വിദ്യാഭ്യാസ പുരോഗതിക്ക് വഴിതെളിച്ച ഈ സ്ഥാപനം 1948-ൽ മിഡിൽ സ്കൂളായി ഉയർത്തി. 1951-ൽ ഹൈസ്കൂൾ നിലവിൽ വന്നു. 1954-ൽ .എസ് .എസ്.എൽ.സി ആദ്യ ബാച്ച്പുറത്തിറങ്ങി.പ്രധമ ഹെഡ്മാസ്റ്ററായി റവ.ഫാ.റ്റി.കെ.എബ്രാഹം തൊണ്ടിയ്ക്കൽ നിയമിതനായി. നാടിന്റെ സാമൂഹികവും സാംസ്കാരികവുമായ വികസനത്തിന് ഹേതുഭൂതമായ ഈ സരസ്വതി ക്ഷേത്രത്തിൽ നിന്ന് വിജ്ഞാനമാർജ്ജിച്ച് തലമുറകൾ ജീവിതത്തിന്റെ വിവിധ കർമ്മമണ്ഡലങ്ങളിൽ വ്യക്തി മുദ്രപതിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ കലാപരവും കായികപരവും ആദ്ധ്യാത്മികവുമായ വികാസത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം ശിക്ഷണത്തിലും വിജയത്തിലും ഉന്നതനിലവാരം പുലർത്തുന്നു . അറിവിന്റെയും സംസ്കാരത്തിന്റെയും പ്രകാശം ചൊരിയുവാൻ കഠിനദ്ധ്വാനം ചെയ്ത പൂർവികരുടെ സ്മ്രണകൾ നമുക്ക് പുതുചൈതന്യം പകരട്ടെ.

ഭൗതികസൗകര്യങ്ങൾ

നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്.വിശാലമായ ഗ്രൗണ്ടും മനോഹരവുമായ ബാസ്കറ്റ്ബോൾ കോർട്ടും സ്കുളിനോടനുബന്ധിച്ചുണ്ട്.1994-ൽഗ്രൗണ്ട് പുതുക്കി. ആധുനിക ലോകത്തിന്റെ വൈജ്ഞാനികതലത്തോട് ബന്ധപ്പെടുക ഏന്ന ലക്ഷ്യത്തോടെ 2000-ൽ ഒരു കംപ്യൂട്ടർ ലാബ് സ്ഥാപിച്ചു. ഇപ്പോൾ ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളോടുകൂടിയ 12 കംപ്യൂട്ടർകൾ ലാബിൽ ഉണ്ട്. ഇന്ററാക്ടീവ് മൾട്ടിമീഡിയ ഹാൾ,സയൻസ് ലാബ്,ലൈബ്രറി എന്നിവയും വിദ്യാലയത്തിലുണ്ട്.ഹൈടെക് സ്കുൂൾ പദ്ധതിയുടെ ഭാഗമായി 6 ക്ലാസുകൾ സ്മാർട്ട് ക്ലാസുകളാക്കിയിട്ടു​ണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂണിയർ റെഡ് ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  •   *  
  •   *   *  

മാനേജ്മെന്റ്

സീറോ മലബാർ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ മരങ്ങാട്ടുപിള്ളി ഇടവക വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങൾ നിർവഹിക്കുന്നു. നിരവധി വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും , റവ. ഫാ.ബ൪ക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ.ജോ൪ജ് വഞ്ചിപ്പുരയ്കൽ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1951-1961- റവ.ഫാ.റ്റി.കെ.എബ്രാഹം 1961-1962- റവ.ഫാ.റ്റി.എം.മൈക്കിൾ 1962-1966- ശ്രീ.പി.സി.ജോൺ 1966-1967- ശ്രീ.കെ.ഐ.ഇട്ടിയവിര. 1967-1968- ശ്രീ.സി.റ്റി.തൊമ്മൻ 1968-1970- ശ്രീ.വി.കെ.കുര്യൻ 1970-1971- ശ്രീ.എം.എസ്.ഗോപാലൻനായർ 1970-1971- ശ്രീ.എ.സ്.ആന്റണി 1971-1975- ശ്രീ.പി.എ.തോമസ് 1975-1984- ശ്രീ.സി.റ്റി.തൊമ്മൻ 1984-1985- ശ്രീ.ഇ.എം.ജോസഫ് 1985-1988- ശ്രീ.എബ്രാഹം മാത്യു 1988-1989- ശ്രീ.കെ.ജോസഫ് 1989-1991- റവ.ഫാ.എ.എം.മാത്യു 1991-1992- ശ്രീ.കെ.എസ്. വർക്കി 1992-1996- ശ്രീ.പി.റ്റി.ദേവസ്യ 1996-1999- ശ്രീ.വി.കെ.സേവ്യർ 1999-2000- ശ്രീ.കെ. ജെ.ജോർജ് െമയ് 2000 -ശ്രീ.ഫ്രാൻസീസ് ജോർജ് 2000-2001- ശ്രീമതി.എൻ.എസ് മേരി 2001-2003- ശ്രീ.റ്റി.ജെ. സെബാസ്റ്റ്യൻ 2003-2005- ശ്രീമതി. സൂസമ്മ ചെറിയാൻ 2005-2006- ശ്രീ.ഡൊമിനിക്ക് സാവേ്യാ 2006-2008- ശ്രീ.റ്റി.റ്റി. തോമസ് 2008-2010- ശ്രീ. ജോസ് കുുര്യാക്കോസ് 2010-2012 - ശ്രീ.ടോമി സെബാസ്റ്റ്യൻ 2012-2013- ശ്രീ.ഫിലിപ്പ് സി ജോസഫ് 2013 - 2016 - ശ്രീ.എം.എ ജോർജ് 2016-2017 - ശ്രീമതി.സിസിലി ചാക്കോ 2017-2018 - ശ്രീ.പയസ് കുരൄൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.റ്റി.കെ.ജോസ് ഐ.എ.എസ്
  • ശ്രീ.സന്തോഷ് ജോർജ് കുളങ്ങര

വഴികാട്ടി