ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Activities/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-18

സ്റ്റുഡൻസ് പോലീസ് കാഡറ്റ് യുണിറ്റിന് 2018-19 വർഷത്തിൽ സ്കൂളിൽ അംഗീകാരം ലഭിച്ചു. സ്കൂളിലെ രണ്ട് അധ്യാപകർ തിരുവനന്തപുരം പോലീസ് ട്രൈനിംഗ് കോളേജിൽ 10 ദിവസത്തെ പരിശീലനം നേടി സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. എട്ടാം ക്ലാസിൽ നിന്നുള്ള 44 പേരെയാണ് ഈ വർഷം പരിശീലനത്തിനായി തെരഞ്ഞെടുത്തത്. പരിശീലന പരിപാടികൾ ആഴ്ചതോറും (ബുധൻ) ഭംഗിയായി നടന്നുവരുന്നു. മഞ്ചേരി പോലീസ് സ്റ്റേഷനിൽനിന്നുള്ള 2 പുരുഷ-വനിതാ പോലീസ് ഉദ്യോഗസ്ഥർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകുന്നു.

പെൺകുട്ടികൾ
ആൺകുട്ടികൾ

പ്രവർത്തനങ്ങൾ

  • പ്രളയം ഇറങ്ങിയപ്പോൾ ചെളികേറി വൃത്തികേടായ വീടുകൾ സുചീകരിച്ചു.
  • കുട്ടികളിൽനിന്ന് പഠനോപകരണങ്ങൾ ശേഖരിച്ച് മലപ്പുറം ജില്ലാകളക്ടറുടെ സാന്നിദ്ധ്യത്തിൽ ദുരിതാശ്വാസ വിഭാഗത്തെ ഏൽപിച്ചു.
  • അധ്യാപകദിനം ആചരിക്കുന്നതിന് നേതൃത്വം നൽകി.
  • ജെ.ആർ.സി. അംഗങ്ങളോടൊപ്പം വെള്ളംകേറിയ കിണറുകളിൽ ക്ലോറിനേഷൻ നടത്തി.
 
പഠനോപകരണങ്ങൾ ജില്ലാകളക്ടറെ ഏൽപിക്കുന്നു