ഉള്ളടക്കം

   ലിറ്റിൽ കൈറ്റ്സ്   Registration No. L K /2018/41079
          
       *  ലിറ്റിൽ കൈറ്റ്സ് എെടി ക്ലബിന്റെ ഉദ്ഘാടനം
       *  ലിറ്റിൽ കൈറ്റ്സ് ഏകദിന വിദഗ്ധ പരിശീലനം
       *  ലിറ്റിൽകൈറ്റ്സ് യൂണിറ്റ്തല ഏകദിന പരിശീലന ക്യാമ്പ്
       *  ലിറ്റിൽകൈറ്റ്സ് സ്കൂൾ തല ക്യാമ്പ് 
       *  സ്കൂൾ ഡിജിറ്റൽമാഗസിൻ പത്രാധിപസമിതി രൂപീകരണയോഗം
       * റിപ്പോർട്ട് 


ലിറ്റിൽ കൈറ്റ്സ് 2018-2019- ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ ടി കൂട്ടായ്മ

           ഹൈടെക്ക് സംവിധാനത്തിൽ പഠനപ്രവ‍ർത്തനങ്ങൾ കൂടുതൽ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപൿക്കൊപ്പം വിവരനി‍ർമിതിയിലും നടത്തിപ്പിലും വിദ്യാർഥികളെയും പങ്കാളികളാക്കുക, കുട്ടികളുടെ സാങ്കേതികജ്ഞാനം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തലത്തിൽ പ്രവ‍ർത്തിക്കുന്ന ഐ.സി.ടി കൂട്ടായ്മയാണ് ലിറ്റിൽകൈറ്റ്സ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായിട്ടാണ് പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ രൂപീകരിച്ചത്.
           സ്റ്റുഡൻസ് പോലീസ് കേഡറ്റ് മാതൃകയിൽ, രണ്ടു അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ സ്കൂൾ യുണിറ്റ് പ്രവ‍ർത്തിക്കുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാ‍ർഥികളിൽ നിന്നും ജനുവരി മാസത്തിൽ ഒരു അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കപ്പെടുന്ന 20 മുതൽ 40 വരെ കുട്ടികളെയാണ് ഒരു യൂണിറ്റിൽ ഉൾപ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പരീക്ഷ നടത്തി ആദ്യ ഘട്ടത്തിൽ തന്നെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന് അംഗീകാരം നേടിയെടുക്കാനായി (Registration No. L K /2018/41079).
           വേനലവധി കാലത്തു തന്നെ കെയ്റ്റ് മിസ്ട്രസ് മാർക്ക് പരിശീലനം ലഭിച്ചു.തുടർന്ന് ജൂൺ മാസത്തിൽ കുട്ടികൾക്ക് മാസ്റ്റർ ട്രൈനെർ ശ്രീ കണ്ണൻ വിദഗ്ദ്ധ പരിശീലനം നൽകി.എല്ലാ ബുധനാഴ്ചയും വൈകിട്ട് 3 .50 മുതൽ 4 .50 വരെ കുട്ടികൾക്ക് കെയ്റ്റ് മിസ്ട്രെറ് മാർ പരിശീലനം നൽകി വരുന്നു. ജൂലൈയിൽ ഒരു വിദഗ്ദ്ധ പരിശീലനവും ഓഗസ്റ്റിൽ സ്കൂൾ തല ക്യാമ്പും സംഘടിപ്പിച്ചു.         
            ലിറ്റൽ  കൈറ്റ്സ് അംഗങ്ങൾ ആകാൻ താല്പര്യം കാട്ടിയ കുട്ടികളിൽ നിന്നും ആദ്യ ഘട്ടത്തിൽ 21 പേരെ തിരഞ്ഞെടുക്കുകയും പിന്നീട് അംഗങ്ങളുടെ എണ്ണം 28 ആയി ഉയർത്തുകയും ചെയ്തു.

സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ മാൽകം വര്ഗീസ് ചെയർമാനും ഹെഡ്മാസ്റ്റർ ശ്രീ ബേസിൽ നെറ്റാർ കണ്വീൻറും ആയ സ്കൂൾ തല നിർവഹണ സമിതി ലിറ്റൽ കൈറ്റ്സ് നെ മുന്നോട്ടു നയിക്കുന്നു.ജോയിന്റ് കൺവീനർ മാരായ ശ്രീമതി മാനസി എസ് സ്റ്റാലിനും ശ്രീമതി നോറീൻ മേരിയും കുട്ടികൾക്കായി ക്ലാസ് എടുക്കുന്നു. കുട്ടികളുടെ പ്രതിനിധികളായി സാനു ജെയും ആന്റണി ജോസെഫ്ഉം സമിതിയിലുണ്ട് .

 
St Johns H S,Eravipuram

ലിറ്റിൽ കൈറ്റ്സ് എെടി ക്ലബിന്റെ ഉദ്ഘാടനം

             ഹെഡ്മാസ്റ്റർ   ശ്രീ ബേസിൽ നെറ്റാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൈറ്റ്സ് മാസ്റ്റർ ട്രൈനെർ കണ്ണൻ സർ ഉത്‌ഘാടനം ചെയ്തു.എസ് ഐ ടി സി  ശ്രീമതി മാനസി എസ്  സ്റ്റാലിൻ സ്വാഗതം പറഞ്ഞ യോഗത്തിൽ വിദ്യാർത്ഥി പ്രതിനിധി സാനു നന്ദി പറഞ്ഞു.തുടർന്ന് നടന്ന പരിശീലന പരിപാടിയിൽ ഹൈടെക് ക്‌ളാസ് റൂം പരിപാലനത്തെ കുറിച്ചും അടിസ്ഥാന ഐസിടി ആശയങ്ങളെ കുറിച്ചും പറഞ്ഞു. അനിമേഷൻ സോഫ്റ്റ്‌വെയർ ആയ scratch പരിചയപ്പെടുത്തി.

മാതൃ സംഗമം

     ലിറ്റൽ  കൈറ്റ്സ് പ്രവർത്തങ്ങൾ അമ്മമാർക്ക് മനസ്സിലാക്കി കൊടുക്കുന്നതിനായി  മാതൃ സംഗമം നടത്തി.H .M  ബേസിൽ നെറ്റർ അധ്യക്ഷം വഹിച്ച യോഗത്തിൽ മാനസി ടീച്ചർ അമ്മമാരോട് സംവദിച്ചു .അവരുടെ സംശയങ്ങൾക്ക് മറുപടി നൽകി.
 
with moms

ലിറ്റിൽ കൈറ്റ്സ് ഏകദിന വിദഗ്ധ പരിശീലനം

     ജൂലൈ 21 നു വിദഗ്ദ്ധ പരിശീലനം നടത്തി.സ്കൂളിലെ അധ്യാപകനായ ശ്രീ സെബാസ്റ്റ്യൻ ഇങ്ക്സ്‌കേപ്പ് സോഫ്റ്റ്‌വെയർ ആശയങ്ങൾ കുട്ടികളുമായി പങ്കു വെച്ചു. ഈ അറിവുകൾ കുട്ടികൾക്ക് അനിമേഷൻ വീഡിയോസ് ചെയ്യാൻ സഹായകരമായി.
 
one day camp

ലിറ്റിൽകൈറ്റ്സ് സ്കൂൾ തല ക്യാമ്പ്

 ഓഗസ്റ്റ് നാലാം തീയതിയാണ് സ്കൂൾ തല ക്യാമ്പ്  നടത്തിയത്.ഹെഡ്മാസ്റ്റർ ബേസിൽ നെറ്റർ സാറിന്റെ സാന്നിധ്യത്തിൽ മുൻ ഹെഡ്മാസ്റ്ററും നിരവധി വർഷങ്ങൾ എസ് ഐ ടി സി യും ആയിരുന്ന ക്ലിഫോർഡ് സർ ആണ്ക്യാമ്പ്  ഉത്‌ഘാടനം ചെയ്തത്.ക്രിസ്തു രാജ് സ്കൂളിലെ കെയ്റ്റ് മാസ്റ്റർ ആയ ജോണി സാർ ആണ് ക്യാമ്പ് നടത്തിയത്.ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്സ്‌മാർ സജീവമായി പങ്കെടുത്തു.കുട്ടികൾ സജീവമായിരുന്ന ക്യാമ്പിൽ അവർ വീഡിയോ എഡിറ്റ് ചെയ്തു മനോഹരമാക്കാൻ പഠിച്ചു.ഉച്ചഭക്ഷണം ക്യാമ്പിൽ നൽകി.

പ്രമാണം:41079 camp report.pdf

സ്കൂൾ ഡിജിറ്റൽമാഗസിൻ പത്രാധിപസമിതി രൂപീകരണയോഗം

08 -08 -2018 നു ലിറ്റൽ കൈറ്റ്സ് അംഗങ്ങളുടെയും വിദ്യാരംഗം അംഗങ്ങളുടെയും സംയുക്ത യോഗം ചേർന്ന് ഇ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പത്രാധിപ സമിതിയെ തിരഞ്ഞെടുത്തു .തുടർന്ന് സ്കൂളിൽ മാഗസീനിലേക്കുള്ള സൃഷ്ടികൾ ക്ഷണിച്ചു കൊണ്ട് നോട്ടീസ് നല്കാൻ തീരുമാനിച്ചു.മലയാളം ടൈപ്പിംഗ് വേഗത ഉണ്ടാക്കുവാനായി കൂടുതൽ സമയം ടൈപ്പ് ചെയ്തു പഠിക്കാനും തീരുമാനിച്ചു.ലിറ്റൽ കൈറ്റ്സ് മിസ്ട്രെറ് മാരും വിദ്യാരംഗം കോഓർഡിനേറ്റർ ആനി ടീച്ചറും ഇതിൽ സംബന്ധിച്ചു.

 
vidyarangam&little kites

റിപ്പോർട്ട്