സെന്റ് സ്റ്റീഫൻസ് എൽ പി സ്കൂൾ കറ്റാനം
................................
സെന്റ് സ്റ്റീഫൻസ് എൽ പി സ്കൂൾ കറ്റാനം | |
---|---|
വിലാസം | |
കറ്റാനം സെൻറ് സ്റ്റീഫൻസ് എൽ.പി.എസ്.കറ്റാനം, പള്ളിക്കൽ.പി.ഒ. , 690503 | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 04792434944 |
ഇമെയിൽ | msmlpgskattanam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36422 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | 1 |
അവസാനം തിരുത്തിയത് | |
09-09-2018 | 36422 |
ചരിത്രം ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ഭരണിക്കാവ് പഞ്ചായത്തിലെ പത്താം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ .പി.സ്കൂളാണ് ഇത്. എം.എസ്.എം.എൽ.പി.ജി.സ്കൂൾ എന്നായിരുന്നു ഇതിൻറെ പേര്. ഇപ്പോൾ സെൻറ് സ്റ്റീഫൻസ് എൽ.പി.എസ്.എന്ന് പുനർനാമകരണം ചെയ്തു കറ്റാനം വലിയപള്ളിയിലെ(സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച്)
വിശ്വാസികളായ കുറെയേറെആളുകൾതാമസിച്ചിരുന്ന പ്രദേശമാണ് കറ്റാനം തുരുത്തിയിൽ വീടുംപരിസരവും. ഈ കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് ദൂരസ്ഥലങ്ങളിൽ പോയി പ്രാഥമിക വിദ്യാഭ്യാസം നേടാൻ
സാധിക്കാത്തതിനാൽ സഭാവിശ്വാസികളായ പെൺകുട്ടികൾക്കായി
ഒരു പ്രാഥമിക വിദ്യാലയം തുടങ്ങാൻ ഒരുങ്ങി.എന്നാൽ ഇലഞ്ഞിക്കൽ ഇട്ടിച്ചെറിയ ജേക്കബ് എന്ന ദീർഘദർശിയായ മനുഷ്യസ്നേഹി ഈ പ്രദേശത്തെ മുഴുവൻ കുട്ടികളുടെയും പഠനത്തിനായി ഒരു പ്രാഥമിക വിദ്യാലയം സ്വന്തം സ്ഥലത്ത് ആരംഭിക്കുകയാണ് ചെയ്തത്.
ലഭ്യമായ വിവരങ്ങൾ പ്രകാരം 1916-ൽ സ്കൂൾ സ്ഥാപിതമായി.
തുടക്കത്തിൽ അഞ്ചാം തരാം വരെ ഉണ്ടായിരുന്നു. പിൽക്കാലത്ത് നാലാം ക്ലാസ്സ് വരെയായി. പ്രഗത്ഭരായ പല അധ്യാപകരും ഇവിടെ
സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഒരു വർഷം നീണ്ട വിപുലമായ
പരിപാടികളോടെ 2016 ഫെബ്രുവരിയിൽ ഈ സ്കൂളിൻറെ ശതാബ്ദി ആഘോഷിച്ചു.പിന്നിട്ട 100 വർഷങ്ങളുടെ ദീർഘമായ കാലയളവിനുള്ളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ജീവിതവിജയം നേടുന്നതിൽ ആദ്യ പടവുകൾ ഒരുക്കാനും ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്.
ഭരണിക്കാവ് പഞ്ചായത്തിലെ 9,10,11 വാർഡുകളിലെ കുട്ടികളാണ് ഈസ്കൂളിനെ ആശ്രയിക്കുന്നത്.സ്കൂളിനുസമീപത്തുള്ളഒരുഅംഗനവാടിയിലെയും
(നമ്പർ-152)2കി.മീ.പരിധിയിലുള്ള മറ്റ് രണ്ട് അംഗനവാടികളിലെയും കുട്ടികളാണ് ഇവിടെയെത്തുന്നത്.സ്കൂളിൻറെ 2 കി.മീ.ചുറ്റളവിലുള്ള അരഡസൻ അൺഎയ്ഡഡ്ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഞങ്ങളുടെ സ്കൂളിൻറെ നിലനില്പിനെ സാരമായി ബാധിച്ചിട്ടുണ്ട്.2009 മുതൽ ഈ സ്കൂൾ കറ്റാനം വലിയപള്ളി ഏറ്റെടുത്തു.ഇപ്പോൾ പള്ളിയുടെ മാനേജ്മെന്റിൻറെ അധീനതയിലാണ് പ്രവർത്തിക്കുന്നത്.
ഭൌതികസൌകര്യങ്ങൾ ഭൌതികസാഹചര്യങ്ങളുടെ അപര്യാപ്തതയാണ് ഈ സ്കൂളിൻറെപരിമിതികളിൽ പ്രധാനം. കെട്ടിടങ്ങളുടെയും ക്ലാസ്സ്മുറികളുടെയുംഇരിപ്പിടങ്ങളുടെയും അവസ്ഥ മെച്ചപ്പെടേണ്ടതായിട്ടുണ്ട്. സ്മാർട്ട് ക്ലാസ്സ്റൂം ഇല്ലാത്തതും ഒരു പരിമിതിയാണ്.സ്കൂൾപരിസരം ആകർഷകമാക്കാനും ചുറ്റുമതിൽ,കളിസ്ഥലം എന്നിവ നിർമിക്കാനും വലിയതോതിൽ ഫണ്ട് ചെലവഴിക്കേണ്ടിയിരിക്കുന്നു.കമ്പ്യൂട്ടറുകൾ പ്രവർത്തനക്ഷമമല്ലാത്തതും പ്രത്യേക കമ്പ്യൂട്ടർ റൂം ഇല്ലാത്തതും ഒരു പരിമിതിയാണ്.ക്ലാസ്സ്റൂമുകളിൽ I.C.T. സാധ്യത പ്രയോജനപ്പെടുത്താൻ സാധിക്കുന്നില്ല. നിലവിലുള്ള ഭൌതികസാഹചര്യങ്ങൾ ആകെ ക്ലാസ്സ്‌റൂമുകൾ-4,ഓഫീസും സ്റ്റാഫ് റൂമും-1,
ടോയിലെറ്റ്-പെൺകുട്ടികൾക്ക്-1,ആൺകുട്ടികൾക്ക്-1,
പാചകപ്പുര-1, ചുറ്റുമതിൽ ഭാഗികമാണ്,എല്ലാ ക്ലാസ്റൂമുകളിലും
ഫാനും ലൈറ്റുംഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
/ സ്കൌട്ട്&ഗൈഡ്സ് സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]]
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.
{{#multimaps:9.178859, 76.564717 |zoom=13}}