സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

HS വിഭാഗത്തിൽ 17 ഡിവിഷനുകളിലായി 569 വിദ്യാർത്ഥകൾ പഠിക്കുന്നുണ്ട്.29 അദ്ധ്യാപകർ HS വിഭാഗത്തിൽഉണ്ട്. ഒാരോ ക്ളാസ്സിലെയും തരം തിരിച്ചുള്ല വിദ്യാർത്ഥികളുടെ എണ്ണം താഴെ കൊടുത്തിരിക്കുന്നു. 1933ൽ മണ്ണംപേട്ട അമലോത്ഭവ മാതാവിൻ പള്ളിയോട് ചേർന്ന് തുടങ്ങിയ ജ്ഞാന വർദ്ധിനി എന്ന പള്ളിക്കൂടം 1935ൽ LP സ്ക്കൂളായും 63 ൽ UP ആയും 1983ൽ ഹൈസ്ക്കൂളായും അപ്ഗ്രേഡ് ചെയ്തു.LP ,UP, Hട എന്നിവ ഒരൊറ്റ യൂണിറ്റായി പ്രവർത്തിക്കുന്നു .തൃശൂർ കോർപ്പറേറ്റ് എഡ്യുക്കേഷനൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഫാ.സെബി പുത്തൂരാണ് ഇപ്പോഴത്തെ സ്ക്കൂൾ മാനേജർ.ശ്രീമതി.ആനീസ് പി.സി.യാണ് നിലവിലെ ഹെഡ്മിസ്ട്രസ്സ്. ഘട്ടം ഘട്ടമായ നിർമ്മാണ പ്രവർത്തനങ്ങളിലൂടെ സ്ക്കൂളിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടം സ്ക്കൂൾ മാനേജ്മെൻറിന്റെയും നാട്ടുകാരുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും സ്റ്റാഫിന്റേയും സഹകരണത്തോടെ പൂർത്തിയാക്കാൻ കഴിഞ്ഞു. വോളിബോൾ കോർട്ടിന്റേയും ബാഡ്മിന്റൺ കോർട്ടിൻ റേയും എൽ.പി.വിഭാഗത്തിനുള്ള റൈഡുകളുടേയും നിർമ്മാണത്തിന് തുടക്കമിട്ടു.അടുത്ത വർഷം നഴ്സറിയും തുടങ്ങാനിരിക്കുന്നു. വിവര സാങ്കേതിക വിദ്യയിൽ പരിശീലനം നേടിയ എല്ലാ അധ്യാപകരും ഐ.ടി അധിഷ്ഠിത ബോധന രീതിയിലൂടെ അധ്യയനം നടത്തുന്നു. പ0നത്തിൽ പിന്നോക്കം നില്ക്കുന്ന ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് നവപ്രഭ, ശ്രദ്ധ, മലയാളത്തിളക്കം എന്നീ പ്രോജക്ടുകളിലൂടെ മുഖ്യധാരയിലേക്ക് എത്തിക്കാൻ കഴിഞ്ഞു.കൂടാതെ SSLC വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ഏതാനും വർഷങ്ങളായി രാവിലെ 7.30 മുതൽ 10 മണി വരെയും വൈകിട്ട് 4 മണി മുതൽ 6 1/2 വരെയും പരീക്ഷാസമയങ്ങളിൽ 8 മണി വരെയും നൈറ്റ് ക്ലാസ്സുകൾ നടത്തുന്നു.2018 SSLC ക്ക് 100 % വിജയം നേടാൻ കഴിഞ്ഞു. കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വലിയ സ്ഥാനമാണ്സ്ക്കൂൾ നല്കുന്നത്. സഹപാഠിക്കൊരു വീട്, സ്നേഹപൂർവ്വം തുടങ്ങിയ പദ്ധതികൾക്കു പുറമെ ചികിത്സ സഹായം, യാത്രാ സഹായം തുടങ്ങിയ കാരുണ്യ പ്രവർത്തനങ്ങളും ചെയ്തു വരുന്നു. ഉച്ചഭക്ഷണ പരിപാടി വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും സ്പോൺസർഷിപ്പിലൂടെ ഹൈസ്ക്കൂളിലേക്ക് കൂടി വ്യാപിപ്പിച്ചു കലാകായിക രംഗത്ത് കുട്ടികൾക്ക് നിർല്ലോഭമായ പ്രോത്സാഹനം നല്കി വരുന്നു കഴിഞ്ഞ വർഷങ്ങളിൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് കരാട്ടേ പരിശീലനം നല്കിയിരുന്നു. ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്നും നല്ലൊരു ബാന്റ് സെറ്റ് ടീം സ്ക്കൂളിന്നുണ്ട്. 20l 8 - 19 അധ്യയന വർഷം ജൂൺ മാസം മുതൽ തന്നെ കായികാധ്യാപകൻ എബിൻ തോമാസിന്റെ നേതൃത്വത്തിൽ രാവിലെ 7 .30 മുതൽ കബഡി, ഫുട്ബോൾ, സബക് ത്താ ക്രോ എന്നീ ഇനങ്ങളിൽ പരിശീലനം നല്കി വരുന്നു.സ്ക്കൂൾ ഐ.ടി.ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി സ്ക്കൂളിൽ ഐ.ടി സ്ക്കൂൾ പ്രോജക്ടിന്റെ കൈറ്റ് തുടങ്ങാൻ അനുമതി ലഭിച്ചു.ഹൈസ്ക്കൂൾ ക്ലാസ്സുകളിൽ വർഷം തോറും നടത്താറുള്ള വിദ്യാർത്ഥികളുടെ ഭവന സന്ദർശനം പതിവുപോലെ നടന്നു വരുന്നു. ജാതി മത ഭേദമെന്യേ സാർവ്വത്രികവും നിർബന്ധിതവും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം നല്കുന്നതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനമായി സ്ക്കൂൾ വളരുന്നു' 2017-18 S.S.L.C പരീക്ഷയെഴുതൂയ 198 വിദ്യാർത്ഥികളിൽ 198-വിദ്യാർത്തികളും വിജയിച്ചു. 100 ശതമാനം വിജയം മാത ഹൈസ്ക്കൂൽ കരസ്ഥമാക്കി. ജൂൺ ഒന്നുമുതൽ ഒമ്പതാം ക്ലാസിൽ പിന്നാക്കം നിൽക്കുന്ന വിദ്യർത്തികൾക്കായി നവപ്രഭ ക്ലസുകൾ മുന്നോട്ടു പോക്ന്ന്നു. മലയാള ത്തിളക്കത്തിൻെറ ഭാഗമായി മലയാളം അധ്യാപകർ അക്ഷരജ്ഞാനംകുറഞ്ഞവിദ്യാർത്ഥികൾക്ക് special coching നൽകിവരുന്നു. കുട്ടികളുടെ ആരോഗ്യ പരിപാലനത്തിൽ സ്ക്കൂൾ അതീവ ജാഗ്രത പുലർത്തുന്നു.

ലിറ്റിൽ കൈറ്റ്സ് 2018 ലെ കുട്ടികളുടെ ലിസ്റ്റ്

ന൩ർ‍ വർഷം കുട്ടികളുടെ എണ്ണം വിജയ ശതമാനം
1 2000-01 264 97.9
2 2001-02 129 98.4
3 2002-03 260 97.6
4 2003-04 269 99.4
5 2004-05 221 96
6 2005-06 225 97.3
7 2006-07 249 99.6
8 2007-08 192 98.0
9 2008-09 235 99.8
10 2009-10 236 100
11 2010-11 247 99.8
12 2011-12 360 98.4
13 2012-13 241
14 2013-14 239 100
15 2014-15 238 100
16 2015-16 233 100
17 2016-17 231 99.6
18 2017-18 190 100