സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹയർ സെക്കന്ററി

ഭൗതിക സാഹചര്യങ്ങൾ

ഉന്നത നിലവാരത്തിലുള്ള ലാബുകൾ,ആട്ടോമാറ്റിക് ലൈറ്റ്നിംങ് സംവിധാനം, നിരീക്ഷണ ക്യാമറകൾ, ഹൈടെക്ക് ക്ലാസ്സ റൂമുകൾ എന്നിങ്ങനെ മികച്ച ഭൗതിക സാഹചര്യം ഒരുക്കാനും ജില്ലാ പഞ്ചായത്തിന്റെ സവിശേഷ ശ്രദ്ധ കൊണ്ട് ഈ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്.

ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂളിലെ ഹയർ സെക്കന്ററി വിഭാഗം അക്കാദമിക-അക്കാദമികേതര പ്രവർത്തനങ്ങളിൽ ഉയർന്ന വിജയം കരസ്ഥമാക്കി, നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ സമുന്നതമായ സ്ഥാനത്തു നില കൊള്ളുന്നു. അക്കാദമിക നിലവാരം 98 ശതമാനത്തോളം ഉയർത്തുന്നതോടൊപ്പം കലാ കായിക വേദികളിലും ക്വിസ്സ് മത്സര വേദികളിലും മികച്ച പ്രവർത്തനം കാഴ്ച വയ്ക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാർഹമായ നേട്ടമാണ്. കരിയർ ഗൈഡൻസ് എൻ. എസ്സ്. എസ്സ്, അസാപ്പ്, ടൂറിസം ക്ലബ്ബ്, എക്കോ ക്ലബ്ബ്, എന്നിവയുടെ നേതൃത്വത്തിൽ വിവിധ തരം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് വിജയിപ്പിക്കുന്നു.

അധ്യാപകർ

1. റാണി.എൻ.ഡി പ്രിൻസിപ്പാൾ

2. വിജയലക്ഷ്മി എച്ച്.എസ്.എസ്.ടി ഗണിത ശാസ്ത്രം

3.രമാദേവി.എസ് എച്ച്.എസ്.എസ്.ടി. മലയാളം

4. കല . ജി.എസ് എച്ച്.എസ് .എസ്.ടി. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ

5. റീന ജോസഫ് എച്ച്.എസ്.എസ്.ടി. ഹിന്ദി

6. രശ്മി വിജയ് എച്ച്.എസ്.എസ്.ടി. ഇക്കണോമിക്സ്

7. സീനത്ത്. എസ്. എച്ച്.എസ്.എസ്.ടി. കോമേഴ്സ്

8. ജീജ വി. എസ്. എച്ച്.എസ്.എസ്.ടി ഫിസിക്സ്

9. മായാദേവി.കെ എ എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ്

10. ആനി ജോൺ എച്ച്. എസ്.എസ്.ടി. ജൂനിയർ ബോട്ടണി

11. കോൺക്ലിൻ ലിസ ജോൺ എച്ച്.എസ്.എസ്.ടി. ജൂനിയർ സുവോളജി

12. രതീഷ് കുമാർ . ജെ. എച്ച്.എസ്.എസ്.ടി. ജൂനിയർ കോമേഴ്സ്

13. ജിഷ ഗസ്റ്റ് അദ്ധ്യാപിക കെമിസ്ട്രി

14. അനു. യു.എസ്. ലാബ് അസ്സിസ്റ്റന്റ്

15. സുമി. വി.ജെ ലാബ് അസ്സിസ്റ്റൻറ്

കരിയർ ഗൈഡൻസ്

കരുയർ ഗൈഡൻസിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും വേണ്ടി നടത്തി വരുന്ന കൗൺസിലിംഗ് ക്ലാസ്സുകൾ ഏറെ ഫലപ്രദമാണ്.

എൻ. എസ്സ്. എസ്സ്,

എൻ. എസ്സ്. എസ്സിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന റോഡ് സുരക്ഷ ബോധവത്ക്കരണ പ്രവർത്തനങ്ങൾ, ബഡ്സ് സ്ക്കൂൾ സന്ദർശനം, വയോജന കേന്ദ്ര സന്ദർശനം, അംഗൻ വാടി സന്ദർശനം, രക്ത ദാന ക്യാമ്പ്, ബസ്സ് സ്റ്റാന്റ് ശുചീകരണം എന്നിവ സ്ക്കൂളിന്റെ മികച്ച പ്രവർത്തനത്തിൽ പൊൻ തൂവലായി നിലകൊള്ളുന്നതോടൊപ്പം വിദ്യാർത്ഥികളുടെ മാനുഷിക മൂല്യങ്ങൾ ഉയർത്താൻ സഹായമാകുകയും ചെയ്യുന്നു.

അസാപ്പ്

അസാപ്പിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നൽകി വരുന്ന വിവിധ നൈപുണി ക്ലാസ്സുകൾ അവരിൽ ആത്മ വിശ്വാസം വളർത്താനും മാനസിക വികാസം സൃഷ്ടിക്കാനും അനന്തമായ തൊഴിൽ സാധ്യതയിലേയ്ക്ക് വിദ്യാർത്ഥികളെ നയിക്കാനും പര്യാപ്തമാണ്.

ടൂറിസം ക്ലബ്ബ്, എക്കോ ക്ലബ്ബ്

ഇക്കോ ക്ലബ്ബിന്റെയും ടൂറിസം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നടന്നു വരുന്ന പരിസ്ഥിതി സൗഹാർദ്ദ പഠനയാത്രകൾ കുട്ടികളിൽ ആവേശം നിറയ്ക്കുന്നവയാണ്.


അക്ഷരാർഥത്തിൽ നാടിന്റെ വിളക്കായി നിൽക്കുന്ന വെങ്ങാനൂർ മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ ഉത്തരോത്തരം അഭിവൃദ്ധി പ്രാപിക്കട്ടെ..