എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്കാദമിക മാസ്റ്റർ പ്ലാൻ-2017-18

കാഴ്ചപ്പാട്

സ്കൂൾ സമ്പൂർണ്ണ ഹൈടെക് വിദ്യാലയമാകാനുള്ള കുതിപ്പിലാണ്.ആറ് ഹൈടെക് ക്ലാസ്സുകളുടെ നിർമ്മാണം പൂർത്തീകരിച്ചു.മികച്ച നില വാരത്തിന് നാട്ടിൻപുറത്തെ വിദ്യാലയം തന്നെ മതി എന്ന ധാരണ പൊതുസമൂഹത്തിന് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞൂ തനതായ പ്രവ ർത്തനങ്ങളലൂടെ പൊതുസമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന തരത്തിലേയ്ക്ക് സ്കൂളിനെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോ ടെ അക്കാദമിക മാസ്റ്റർ പ്ലാൻ-2017-18 തയ്യാറാക്കി.പദ്ധതി നിർ‍വഹണത്തിനായി ജീവനക്കാരെ 11 ഗ്രൂപ്പുകളായി തിരിച്ചു

പൊതുലക്ഷ്യങ്ങൾ

a)പഠിതാക്കളുടെ സർവ്വതോമുഖമായ അഭിവ്യദ്ധി ലക്ഷ്യമാക്കി പ്രവർത്തിക്കുക.

b)അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുക.

c)വിദ്യാലയത്തെയും സമൂഹത്തെയും പരസ്പരം ബന്ധിപ്പിക്കുക

d)പാഠ്യേതരവിഷയങ്ങളിലും കുട്ടികളുടെ മികവ് കണ്ടെത്തുക

e)ഇൗ പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക.

f)മാനേജ്മെന്റിന്റെയും PTAയെയുടെയും സഹായത്താൽ വിദ്യാലയ പുരോഗതി.

g)കുട്ടികളുടെ ജീവിത സാഹചര്യം മനസ്സിലാക്കി അവർക്കൊരു കൈത്താങ്ങാകുക

h)വിദ്യാലയത്തിന്റെ ഗുണനിലവാരമികവ് സമൂഹമാധ്യമങ്ങളിലേയ്ക്ക് നേരിട്ട് എത്തിക്കുക
അക്കാദമിക പ്രവർത്തനങ്ങൾ

  1. മുകളിൽ പറഞ്ഞ ലക്ഷ്യങ്ങൾ ലാക്ഷാത്കരിക്കുന്നതിനു വേണ്ടി വിദ്യാലയത്തിൽ എല്ലാമാസവും PTAമീറ്റിംഗ് നടത്താറുണ്ട്.കുട്ടികൾക്ക് പാഠ്യവിഷയങ്ങളുടെ മൂല്യനിർണ്ണയം നടത്തുകയും അവരുടെ പഠനപുരോഗതിയും പിന്നോക്കാവസ്ഥയും ക്ലാസ്സ് PTAയിൽ ചർച്ചചെയ്തു പരിഹാരനടപടികൾ സ്വീകരിച്ചു.
  2. ലൈബ്രറി,ലാബ്,മൾട്ടീമിഡിയ റൂമുകൾ എന്നിവ പരമാവധി ഉപയോഗിച്ചുകൊണ്ടുള്ള ബോധനതന്ത്രങ്ങൽ നടപ്പിലാക്കി.
  3. പെൺകുട്ടികളുടെ സ്വയരക്ഷാർത്ഥം കരാട്ടെ,ആൺകുട്ടികൾക്ക് യോഗാക്ലാസ്സ് എന്നിവ രക്ഷകർത്താക്കളുടെ ശ്രദ്ധപിടിച്ചുപറ്റി.
  4. പോഷകപ്രദമായ ആഹാരം പാചകം ചെയ്യാനുള്ള പരീശിലനം സ്ക്കൂളിൽ നടത്തിയ Food Festival ലിൽ നിന്നും ലഭിച്ചു.
  5. വ്യദ്ധസദനത്തിലേയ്ക്ക് "വിശപ്പിന് ഒരു പിടി അരി"എന്ന പദ്ധതിയിലൂടെ കുട്ടികളെ സമൂഹനന്മയിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു.
  6. ക്യസ്തുമസ്സ് സമ്മാനമായി പാവപ്പെട്ട വ്യദ്ധർക്ക്Rice Kitവിതരണം നടത്തിയതിലൂടെ കുട്ടികളെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗഭാക്കാൻ കഴിഞ്ഞൂ

'നടപ്പിലാക്കുന്ന പ്രവർത്തന വിശദാംശം'

  • മേഖല-1

വിദ്യാലയ വിഭവങ്ങൾ , ലഭ്യത , പര്യാപ്തത, ഉപയോഗക്ഷമത