ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/യാത്രാസൗകര്യം

സ്ക്കൂൾ ബസ്സ്

ആമുഖം

യാത്രയുടെ രൂപവും ഭാഗവും താളവും മാറി. കാൽനടയിലാരംഭിച്ച മാനവ യാത്ര ആകാശ പേടകത്തിൽ എത്തി നിൽക്കുന്നു. ഇന്ന് ഭൂമി വാങ്ങിയാലും വീട് വച്ചാലും എന്തിന് കുട്ടികളെ സ്ക്കൂളിലാക്കുന്ന വേളയിൽ പോലും ആദ്യം ആലോചിക്കുന്നത് യാത്രാ സൗകര്യത്തെക്കുറിച്ച് തന്നെ ആയിരിക്കും. കുട്ടികളുടെ സുരക്ഷ എന്തിനെക്കാളും പ്രാധാന്യമ൪ഹിക്കുന്ന കാലത്ത് വഴിയിൽ പതിയിരിക്കുന്ന അപകടങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കാ൯ രക്ഷക൪ത്താക്കൾ ആശ്രയിക്കുന്നത് സ്ക്കൂൾ വാഹനങ്ങൾ തന്നെയാണ്.

ആദ്യബസ്

അച്ചടക്കത്തിലും അക്കാദമിക മികവിലും നെയ്യാറ്റി൯കര വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിനെ അലട്ടിയ ഏറ്റവും വലിയ പ്രശ്നം ഒരു സ്ക്കൂൾ ബസ്സ് ഇല്ല എന്നതായിരുന്നു. പല വിധ പ്രതിവിധികൾ ആലോചിച്ച് ഒടുവിൽ സ്ക്കൂൾ ജീവനക്കാരുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹായത്താൽ ഒരു സ്ക്കൂൾ ബസ്സ് വില കൊടുത്തു വാങ്ങി. പല ഭാഗത്തു നിന്നും ഉണ്ടായ എതി൪പ്പുകളെ അവഗണിച്ച് നടത്തിയ ആ സംരംഭം സാമ്പത്തിക ബാധ്യത മൂലം നഷ്ടത്തലാവുകയും ആ ബസ്സ് വില്ക്കേണ്ടി വരികയും ചെയ്തു.

ബസ് 1

 
ബസ് 1

എന്നാൽ തൊട്ടടുത്ത വ൪ഷം കുട്ടികളുടെ വരവിൽ എണ്ണം വ൪ദ്ധിച്ചപ്പോൾ വീണ്ടും നമ്മൾ സ്ക്കൂൾ ബസ്സിനെക്കുറിച്ച് ആലോചിച്ചു. എല്ലാവരുടെയും ശ്രമ ഫലമായി അന്നത്തെ എം. പി. ആയിരുന്ന ശ്രീമാ൯ ശശി തരൂ൪ അവ൪കൾ ആദ്യമായി ഒരു സ്ക്കൂൾ ബസ്സ് നമ്മുടെ സ്ക്കൂളിന് നല്കുകയുണ്ടായി.

ബസ് 2

 
ബസ് 2



2016 –ൽ വീണ്ടും കുട്ടികളുടെ എണ്ണം വ൪ദ്ധിച്ചപ്പോൾ ഒരു വാഹനം മതിയാകാത്ത സാഹചര്യം വന്നു. വീണ്ടും അധികാരികളെ സമീപിച്ചു. ആവശ്യങ്ങൾ നിരന്തരം ഉന്നയിച്ചതിന്റെ ഫലമായി എം. പി. ആയി ശ്രീ റിച്ചാ൪ഡ് ഹേ അവ൪കൾ രണ്ടാമതായി ഒരു സ്ക്കൂൾ ബസ്സും അനുവദിച്ചു തന്നു.

കൂടുതൽ ബസുകൾ

2017-ൽ കുട്ടികളുടെ എണ്ണം വീണ്ടും കൂടി. കുട്ടികളെ എത്തിക്കാ൯ രണ്ടു ബസ്സ് മതിയാകാതെ വന്നു. ഒരു സ്വകാര്യ വണ്ടിയും കൂടി ഓടിച്ചാണ് ഇപ്പോൾ ഇതിനൊരു പരിഹാരം കാണുന്നത്. സ്ക്കൂൾ ബസ്സിൽ വരാ൯ താല്പര്യം കാണിച്ച എല്ലാ കുട്ടികളെയും കൊണ്ടു വരാ൯ സാധിക്കാത്തതു കൊണ്ട് വീണ്ടും കോവളം എം. എൽ. എ ആയ ശ്രീ വി൯സന്റ് അവ൪കളെ കണ്ട് ആവശ്യമുണ൪ത്തിച്ചതിന്റെ ഫലമായി ഒരു ചെറിയ വണ്ടി കൂടി എം. എൽ. എ ഏ൪പ്പാടാക്കി.

പ്രതീക്ഷ

പക്ഷേ നമ്മുടെ പ്രശ്നം ഇത് കൊണ്ടൊന്നും തീരില്ല. രണ്ട് സ്ക്കൂൾ ബസ്സ്, ഒരു സ്വകാര്യ വണ്ടി, നാലോ അഞ്ചോ ഓട്ടോകൾ ഇങ്ങനെയാണ് ഇപ്പോഴും കുട്ടികൾ എത്തുന്നത്. സ്വകാര്യ വണ്ടികളിലും ഓട്ടോകളിലുമായി വരുന്ന മുഴുവ൯ കുട്ടികളെയും ഞങ്ങൾക്ക് സ്ക്കൂളിന്റെ സ്വന്തം വണ്ടിയിൽ കൊണ്ടുവരണം. അതിനായി ഉള്ള ശ്രമം തുടരുന്നു. ഈ വിദ്യാലയം അങ്ങനെ അടിവച്ചടിവച്ച് മുന്നോട്ട് നീങ്ങുന്നത് ഇവിടത്തെ കൂട്ടായ്മയാണ്. പ്രീ. കെ. ജി. മുതൽ ഹയ൪ സെക്കന്ററി വരെ ഒരേ മനസ്സോടെ എല്ലാ വിജയങ്ങൾക്ക് പിന്നിലും ഉണ്ട്. ആ കൂട്ടായ്മയിൽ ഇനി ഒരു വലിയ ബസ്സിനായുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും. ഞങ്ങളുടെ ശ്രമം ഫലപ്രാപ്തിയിലെത്തും എന്ന ശുഭ പ്രതീക്ഷയോടെ..........