ലിറ്റിൽ കൈറ്റ്സ്

 

ഹൈടെക് സ്കൂൾ പ്രൊജക്ടിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ഐ.ടി കൂട്ടായ്മയാണ് " ലിറ്റിൽ കൈറ്റ്സ്". 24 കുട്ടികൾ അംഗങ്ങളായുള്ള ഒരു യൂനിറ്റ് (യൂനിറ്റ് നമ്പർ: LK/2018/14031) ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. വിദഗ്ധ പരിശീലനം ലഭിച്ച രണ്ട് അധ്യാപകർ ക്ലബിന് നേതൃത്വം നൽകുന്നു. ആനിമേഷൻ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, ഗ്രാഫിക് ഡിസൈനിങ്, സൈബർ സുരക്ഷ എന്നിങ്ങനെ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലന പരിപാടികൾ ക്ലബ് നൽകി വരുന്നു. കൂടാതെ വിദഗ്ധരുടെ ക്ലാസ്സുകൾ, ക്യാമ്പുകൾ എന്നിവയും സംഘടിപ്പിക്കുന്നു. പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികളാണ് ഈയിടെ സ്കൂളുകളിൽ സ്ഥാപിച്ച ഹൈടെക് സ്മാർട്ട് ക്ലാസ് റൂം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ അധ്യാപകരെ സഹായിക്കുന്നത് എന്നത് ക്ലബിന്റെ പ്രവർത്തന നേട്ടങ്ങളിൽ എടുത്ത് പറയേണ്ട ഒന്നാണ്.