ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Activities/സ്പോർട്സ് ക്ലബ്ബ്-18
2018-19 ൽ സ്പോർട്സ് ക്ലബ്ബിന് കീഴിൽ നടന്ന കായിക പ്രവർത്തനങ്ങൾ
മൺസൂൺ ഫുട്ബോൾ മേള 2018
എല്ലാവർഷവും ജൂൺ മാസത്തിൽ നടന്നുവരുന്ന ക്ലാസ് അടിസ്ഥാനത്തിലുള്ള ഫൈവ്സ് ഫുട്ബോൾ മത്സരം, ഈ വർഷവും ആവേശകരമായി നടന്നു. ഈ മത്സരത്തിൽനിന്നാണ് സുബ്രതോ കപ്പിന് വേണ്ടിയുള്ള ടീമിന്റെ സെലക്ഷൻ നടത്തുന്നത്. മുഴുവൻ ക്ലാസുകളും പങ്കെടുത്ത ഫുട്ബോൾ മേളയിൽ ഫൈനലിൽ 10 A ഉം 10 D യും ഏറ്റ് മുട്ടി പത്ത് ഡി ക്ലാസ് ജേതാക്കളായി ഒരാഴ്ച നീണ്ട് നിന്ന മത്സരത്തിന് എച്ച്.എം. കിക്ക് ഓഫ് നിർവഹിച്ചു.
ലോകകപ്പ് ഫുഡ്ബോൾ ക്വിസ്സ് മത്സരം
2018 ചൈനയിൽ വെച്ച് നടന്ന ലോക ഫുഡ്ബോൾ മാമാങ്കത്തോടനുബന്ധിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഫുട്ബോൾ ലോകകപ്പ് ക്വിസ്സ് മത്സരം നടന്നു. 70 ഓളം കുട്ടികൾ പങ്കെടുത്ത പ്രാഥമിക റൗണ്ട് മത്സരത്തിൽ നിന്ന് സെലക്ട് ചെയ്യപ്പെട്ട 20 ഓളം കുട്ടികൾക്കായി രണ്ടാം ഘട്ട ക്വിസ്സ് മത്സരം നടത്തി. ഈ വർഷം 8 ക്ലാസിൽ എത്തിച്ചേർന്ന യു.എസ്.എസ് വിന്നർ അൻസിഫ് കുൂടുതൽ പോയിന്റ് നേടി ഒന്നാം സ്ഥാനത്തിനർഹനായി