ഗവൺമെന്റ് എച്ച്. എസ്. കാലടി

16:35, 17 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreesivan (സംവാദം | സംഭാവനകൾ)


തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവണ്‍മെന്‍റ്, എച്ച്.എസ്. കാലടി ‍. ‍ 1910-ല്‍ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവൺമെന്റ് എച്ച്. എസ്. കാലടി
വിലാസം
കാലടി

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-12-2009Sreesivan



ചരിത്രം

1910 ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1960-ല്‍ ഇതൊരു യു പി സ്കൂളായി ഉയര്‍ത്തപ്പെട്ടു. . 1894-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ ആയിരുന്നു.

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു രണ്‍ടു കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും യു പി ക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് വിശാലമായ ഒരു കമ്പ്യൂട്ടര്‍ ലാബുളണ്ട്. ലാബില്‍ ഏകദേശം പ‌തിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്ക്കൂള്‍ സിനിമക്ളബ്ബ്
  • സ്ക്കൂള്‍ മാഗസിന്‍
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സ്ക്കൂള്‍ സിനിമക്ലബ്ബ്

പഠനപ്രവര്‍ത്തനങ്ങള്‍ക്കെന്നപോലെ പഠനേതരപ്രവര്‍ത്തനങ്ങള്‍ക്കും സ്ക്കൂളില്‍ ഏറെ പ്രാധാന്യം നല്‍കി വരുന്നു.2008-2009 വര്‍ഷം സ്ക്കൂളില്‍ രണ്ടു സിനിമകളാണ് നിര്‍മ്മിച്ചത്. രണ്ടു സിനിമകളുടെയും രചനയും സംവിധാനവും നിര്‍വഹിച്ചത് കുട്ടികള്‍തന്നെ ആയിരുന്നു.ആദ്യ സിനിമയായ ദ ലോട്ടസ് ഒന്നാമത്തെ സംസ്ഥാനചലച്ചിത്റമേളയില്‍ പ്രറദര്‍ശിപ്പിച്ചു.ഈ മേളയില്‍ പങ്കെടുത്ത കേരളത്തിലെ ഏക QEPR വിഭാഗം സ്ക്കൂളും, തിരുവനന്തപുരം ജില്ലയിലെ ഏക സര്‍ക്കാര്‍ സ്ക്കൂളുമാണിത്. QEPR സ്ക്കൂളുകളെ മാത്റം ഉള്‍പ്പെടുത്തി നടപ്പാക്കിയ സിനിമാ നിര്‍മ്മാണത്തിന്റെ ഭാഗമായാണ് രണ്ടാമത്തെ സിനിമയായ ദൈവത്തിന്റെ സമ്മാനം നിര്‍മ്മിച്ചത്.ഈ സിനിമക്ക് QEPR മേളയില്‍ ബെസ്റ്റ് ജൂറി അവാര്‍ഡും ബാലുകിരിയത്ത് എര്‍പ്പെടുത്തിയ മികച്ച സംവിധായികക്കുള്ള അവാര്‍ഡും ലഭിച്ചു.രണ്ടാമത് വിദ്യാഭാസ ചലച്ചിത്രമേളയിലും ഈ സിനിമ പ്രറദര്‍ശിപ്പിച്ചു. എറണാകുളം സൈന്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി നടത്തിയ മേളയില്‍നല്ല തിരക്കഥയ്ക്കും രണ്ടാമത്തെ മികച്ച നടനുള്ള അവാര്‍ഡും സ്ക്കൂളിനു ലഭിച്ചു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. ശ്രീ.സുദര്‍ശനന്‍ നായര്‍, ശ്രീമതി പ്രബുല്ലാദേവി, ശ്രീമതി ശോഭനകുമാരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ കാലടി ജയന്‍-സിനിമാ നിര്‍മാതാവ്.
  • ശ്രീമതി ചിത്രാ രാമചന്ദ്രന്‍-ഇപ്പ‌‌‌ഴത്തെ അദ്ധ്യാപിക.
  • പ്രൊഫസര്‍ ഹരികുമാര്‍-റിട്ട.പ്രൊ.എം ജി കോളേജ്

വഴികാട്ടി