ഗവൺമെന്റ് ഹൈസ്കൂൾ ജഗതി

04:25, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് ഹൈസ്കൂൾ ജഗതി
വിലാസം
ജഗതി

തയ്ക്കാട് പി.ഒ,
തിരുവനന്തപുരം
,
695014
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 07 - 2004
വിവരങ്ങൾ
ഫോൺ04712326498
ഇമെയിൽghsjagathy@gmail.com
കോഡുകൾ
സ്കൂൾ കോഡ്43090 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം

ഹൈസ്കൂൾ

പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസതീഷ് കുമാർ റ്റി. ടി
അവസാനം തിരുത്തിയത്
26-09-2017Visbot






ചരിത്രം

ജഗതി കൃഷ്ണപിള്ള എന്നഎഴുത്താശാന്റെ നേതൃതത്തിൽ 1930 കളിൽ ആരംഭിച്ച ഒരു കുടിപ്പള്ളിക്കൂടം ആണ് പിൽക്കാലത്ത് ജഗതിഗവ.ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. അന്ന് നാട് ഭരിച്ചിരുന്ന രാജാവിന്റെ അനുഗ്രഹാശിസ്സുകളോടെ ഒരു നിലത്തെഴുത്തുശാലയായി പ്രവർത്തിച്ചു വന്ന ഈ സ്ഥാപനം 1940 കളുടെ തുടക്കത്തിൽ ഒരു എലിമെന്റെറി സ്കൂളായി മാറ്റപ്പെട്ടു. വിദ്യാഭ്യാസ പ്രവർത്തനത്തിൽ അതീവ താൽപര്യത്തിൽ സ്കൾ വളർന്നു. 1947നു ശേഷം ജഗതി എൽ.പി സ്കൂളായി. ഒന്നു മുതൽ അഞ്ചു വരെ ക്ലസ്സുകൾ ഉണ്ടായിരുന്നു.നാട്ടുകാരുടെ നിരന്തര ശ്രമഫലമായി 1956ൽ ഇത് ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. 1995-97കാലഘട്ടത്തിൽ കുട്ടികളുടെ കുറവു മൂലം സ്കൂൾ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടു.1999 ൽ പ്രധാനാധ്യാപകനായി ചുമതലയേറ്റ ശ്രീ രവീന്ദ്രൻ നായരുടേയും സേവന സന്നദ്ധരായ ഒരു കൂട്ടം അധ്യാപകരുടേയും ശ്രമഫലമായി സ്കൂൾ പൂർവകാലപ്രൗഢി കൈവരിച്ചു.നാശത്തിലേക്കു കൂപ്പു കുത്താൻ തുടങ്ങിയ ഈ വിദ്യാലയത്തെ കൈ പിടിച്ചുയർത്തിയ ശ്രീ.രവീന്ദ്രൻ നായർ 2001ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടി. ശ്രീ.രവീന്ദ്രൻ നായരുടെ ശ്രമഫലമായാണ് സർക്കാർ സ്കൂളുകളിൽ ഇംഗ്ളീഷ് മീഡിയം ഡിവിഷനുകൾ അനുവദിക്കാൻ ഉത്തരവായത്. 2003-04ൽ പൂജപ്പുര ഹൈസ്കൂളിന്റെ ഹൈസ്കൂൾ വിഭാഗവും കൂട്ടിച്ചേർത്ത് ജഗതി ഹൈസ്കൾ‍ രൂപീകൃതമായി. ലഭ്യമായ രേഖകൾ പ്രകാരം ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥി ശ്രീ.ബാലകൃഷ്ണൻ നായരാണ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിദ്യാലയത്തിന്റെ അഭിമാന ഗോപുരങ്ങൾ ഈ വിദ്യാലയത്തിത് പഠിച്ച് സമൂഹത്തിന്റെ വിവിധ കർമ മണ്ഡലങ്ങളിത് വ്യക്തി മുദ്ര പതിപ്പിച്ച നിരവധി വ്യക്തികളുണ്ട്. നാടകകുലപതിയും ആകാശവാണി ഉദ്യോഗസ്ഥനുമായ ശ്രീ.ജഗതി എൻ.കെ ആചാരി,അദ്ദേഹത്തിന്റെ മകനുംമലയാളത്തിലെമികച്ചഅഭിനേതാവുമായമായ ശ്രീ.ജഗതി ശ്രീകുമാർ, എന്നിവരാണ് ഈ ശ്രേണിയിലെ തിളങ്ങുന്ന നക്ഷത്രങ്ങൾ. ജില്ലാ വിദ്യാഭ്യാസ ഓഫീസറായി വിരമിച്ച ശ്രീ.ഗണേശകുമാരൻ നായർ, നഗരത്തിലെ പ്രമുഖ വ്യവസായിയായ ശ്രീ.രമേശൻ, ശ്രീമതി.രത്നമ്മ,ഡോ.ലളിതാംബിക,തുടങ്ങി നിരവധി പ്രഗത്ഭർ ഈസ്കൂളിന്റെ സന്തതികളാണ്.

ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാലയക്ലബുകൾ

  • പരിസ്ഥിതി ക്ലബ്
  • സയന‍സ് ക്ലബ്
  • ഹെൽത്ത്ക്ലബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഗണിതക്ലബ്
  • വിദ്യാരംഗം
  • ഉപഭോക്തൃക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • ശ്രീമതി.ലക്ഷ്മീനാരായണൻ 1997-98
  • ശ്രീമതി.ശാന്ത 1998-99
  • ശ്രീ.രവീന്ദ്രൻ നായർ 999-2002
  • ശ്രീ.കമലാസനൻ നായർ 2002-2003
  • ശ്രീമതി.അച്ചാമ്മ 2003-04
  • ശ്രീമതി.ലീല 2004-07
  • ശ്രീമതി.രമാദേവി 2007-09

വഴികാട്ടി

{{#multimaps: 8.5004703,76.9658389 | zoom=12 }}


"https://schoolwiki.in/index.php?title=ഗവൺമെന്റ്_ഹൈസ്കൂൾ_ജഗതി&oldid=390601" എന്ന താളിൽനിന്ന് ശേഖരിച്ചത്