ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്.

ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്.
വിലാസം
ഫാറൂഖ് കോളേജ്

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീ‍ഷ്
അവസാനം തിരുത്തിയത്
17-02-2017Aysha Rehna




		കോഴിക്കോട് ജില്ലയിലെ ഫാറൂഖ് കോളേജ് കാമ്പസില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  ഫാറൂഖ് ഹയര്‍ സെക്കന്ററി സ്കൂള്‍.

ചരിത്രം

1942-ല്‍ സ്ഥാപിതമായ റൗളത്തുല്‍ ഉലൂം അസോസിയേഷനു കീഴിലെ ഫാറൂഖ് കോളേജിന്റെ പിന്‍മുറയില്‍ സ്ഥാപിതമായ സ്കൂള്‍ ആണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. അറബി ഭാഷാപഠനത്തിന് പ്രാധാന്യം നല്‍കി 1954-ല്‍ സ്ഥാപിതമായ ഫാറൂഖ് ഓറിയന്റല്‍ സ്കൂള്‍ ആണ് 1957-ല്‍ കേരളാ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ സ്പെഷല്‍ ഓഡര്‍ പ്രകാരം ഫാറൂഖ് ഹൈസ്കൂള്‍ ആയും, 1998-ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ആരംഭിച്ചത് മൂലം ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയും മാറിയത്. പരിസരപ്രദേശത്തെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ലഭ്യമാക്കാന്‍ 2005 ല്‍ ഹയര്‍ സെക്കണ്ടറിയില്‍ അണ്‍‍ എയ്ഡഡ് വിഭാഗവും ഉം ആരംഭിച്ചു.

വള൪ച്ചയുടെ പടവുകള്‍

      1954   :     ഓറിയന്റല്‍ സ്കൂള്‍ 
      1957   :     ഫാറൂഖ് ഹൈസ്കൂള്‍
      1998   :     ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍
      2005  :     അണ്‍ എയ്ഡഡ് വിഭാഗം
      2012   :     ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിംങ്

ദാര്‍ശനികനും ചിന്തകനുമായിരുന്ന മൗലാനാ അബുസ്സബാഹ് അഹമ്മദലി സാഹിബാണ് കേമ്പസിലെ മറ്റു സ്ഥാപനങ്ങള്‍ക്കൊപ്പം ഈ സ്കൂളിനും തുടക്കം കുറിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം ലഭ്യമല്ലാതിരുന്ന കാലഘട്ടത്തില്‍ തുടങ്ങിയ ഈ സ്ഥാപനം ആ വിഭാഗങ്ങളുടെ വിദ്യാഭ്യാസപുരോഗതിയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.

സാധാരണ വിദ്യാലയങ്ങള്‍ക്കില്ലാത്ത പലവിധ സവിശേഷതകളോട് കൂടിയ സ്ഥാപനമാണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിദ്ധ്യമുള്ള പശ്ചാത്തലമാണ് ഒന്നാമത്തെ സവിശേഷത. പത്തിലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേമ്പസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉയര്‍ച്ചയിലേക്കുള്ള പടവുകള്‍ കണ്‍മുന്നില്‍ കണ്ടുകൊണ്ട് പഠനം നടത്താന്‍ അത് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്നു.

ദൂരദേശങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് റസിഡന്‍ഷ്യല്‍ സൗകര്യം സ്കൂളിന്റെ ആരംഭകാലം മുതല്‍തന്നെ നല്‍കുന്നുവെന്നതാണ് മറ്റൊരു സവിശേഷത. വിവിധ പ്രദേശങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്ലൊരു വിദ്യാര്‍ത്ഥിജീവിതം നയിക്കാനുള്ള എല്ലാ സൗകര്യങ്ങളും രാജാ ഹോസ്റ്റലില്‍ ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

ഇന്ന് സ്കൂളിന് മെച്ചപ്പെട്ട ഭൗതിക സൗകര്യം ലഭ്യമാണ്. യു.പി., ഹൈസ്കൂള്‍, ഹയ൪സെക്കണ്ടറി (എയ്ഡഡ്, അണ്‍ എയ്ഡഡ്) വിഭാഗങ്ങളിലായി 3137 കുട്ടികള്‍ ഇവിടെ പഠനം നടത്തുന്നു.

യു.പി., ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മലയാളം മീഡിയം ക്ലാസ്സുകളും ഉണ്ട്. ഹയ൪സെക്കണ്ടറി വിഭാഗത്തില്‍ വ്യത്യസ്ഥ കോമ്പിനേഷനിലായി 6 സയന്‍സ് ബാച്ചും ( 4 എയ്ഡഡ് ബാച്ച് + 2 അണ്‍ എയ്ഡഡ് ബാച്ച് ) 4 കൊമേഴ്സ് ബാച്ചും ( 3 എയ്ഡഡ് ബാച്ച് + 1 അണ്‍ എയ്ഡഡ് ബാച്ച് ) 2 ഹ്യുമാനിറ്റീസ് ബാച്ചും ( 1 എയ്ഡഡ്+ 1 അണ്‍ എയ്ഡഡ് ബാച്ച് ) ഉണ്ട്.

സ്കൂളിന് യു. പി. ഹൈസ്ക്കൂള്‍ വിഭാഗങ്ങള്‍ക്ക് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 35ക്ലാസ് മുറികളുമാണുള്ളത്. പൂര്‍വ്വവിദ്യാര്‌ത്ഥികളുടെ സഹായത്തോടെ പൂര്‍ത്തിയായ ഒന്നേമുക്കാല്‍ കോടി രൂപയുടെ ചെലവില്‍ മുന്‍ മാനേജ൪ കെ.സി ഹസ്സന്‍കുട്ടി സാഹിബിന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച ബഹുനില കെട്ടിടം, മുന്‍ ഹെഡ്മാസ്റ്റര്‍ പി.എ. ലത്തീഫ് മാസ്റ്ററുടെ നാമധേയത്തില്‍ സമര്‍പ്പിച്ച അതിവിശാലമായ ഓഡിറ്റോറിയം ഉള്‍ക്കൊള്ളുന്നതാണ്. ബഹുനില കെട്ടിടത്തോടൊപ്പം പുരാതനവും പ്രൗ‍വുമായ മറ്റു കെട്ടിടങ്ങളും ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നു.

  
                      ഹയര്‍ സെക്കണ്ടറി വിഭാഗം

പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചുനല്‍കിയ 500ല്‍ അധികം പേര്‍ക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം, സെമിനാര്‍ ഹാള്‍, സ്മാര്‍ട്ട് റൂം, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, റീഡിംഗ് റൂമോടു കൂടിയ എണ്ണായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറി, ലാംഗ്വേജ് റൂം, സ്പോര്‍ട്സ് റൂം, പ്രത്യേകം സജ്ജമാക്കിയ അടുക്കള, കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ മിതമായ നിരക്കില്‍ നല്‍കുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി, നിര്‍ധനരായ കുട്ടികളെ സഹായിക്കുന്നതിനായി ഫാറൂഖ് എഡ്യൂകെയര്‍ എന്ന ചാരിറ്റി സംരംഭം, ഫാറൂഖ് എഡ്യൂകെയറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ടൈലറിങ് യൂണിറ്റ്, അതിവിശാലമായ ഒരു സ്റ്റേജ്, വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സ്ക്കൂള്‍ കാന്റീന്‍, വളരെ ശക്തമായ പി. ടി. എ, എം. പി. ടി. എ തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലയത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.

                                                                                                                     
            ഹൈസ്കൂള്‍ വിഭാഗം                                പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചു നല്‍കിയ പുതിയ കെട്ടിടം   

സ്കൂളിന്റെ ആരംഭകാലം മുതല്‍ തന്നെ ചിട്ടയായ ജിവിതവും പഠനവും പരിശീലിപ്പിക്കുന്ന ബോരഡിംങ്ങ് സൗകര്യം ഉണ്ടായിരുന്നുവെങ്കിലും 1965 ല്‍ രാജാ ഹോസ്റ്റല്‍ സ്ഥാപിതമായതോടെയാ​ണ് ഹോസ്റ്റല്‍ സംവിധാനത്തിന് പൂര്‍ണ്ണത കൈവന്നത്.

കലാ-കായികരംഗങ്ങളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടള്ള നമ്മുടെ സ്കൂളിന് 6 ഏക്കറില്‍ 5000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറിയോടുകൂടിയ അതിവിശാലമായ പുല്‍ത്തകിടി വച്ചുപിടിപ്പിച്ച കളിസ്ഥലവും അതിനോടനുബന്ധിച്ച് സ്പോര്‍ട്സ് താരങ്ങള്‍ക്ക് ബാത്ത്റൂം സൗകര്യത്തോടുകൂടിയ വസ്ത്രം മാറാനുള്ള കെട്ടിടവുമുണ്ട്. കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ആന്റ് എഡ്യുകേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോള്‍ നഴ്സറിയുടെ എലൈറ്റ് സെന്റര്‍ ആണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. കേരളത്തിലെ വിവിധ ജില്ലകളിലെ സെപ്റ്റ് സെന്ററുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുപ്പതോളം ഫുട്ബോള്‍ താരങ്ങള്‍ ഈ സ്കൂളിന്റെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയും ഫുട്ബോള്‍ പരിശീലനം നേടുകയും ചെയ്യുന്നു..

അമേരിക്കയിലെ ഫ്ളോറിഡ ഐ.എം.ജി ഫുട്ബോള്‍ അക്കാദമിയിലേക്ക് ഒരു വര്‍ഷത്തെ ഫുട്ബോള്‍ പരിശീലനത്തിനായി കേരളത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഹനാന്‍ ജാവേദ്, ആനിസ് , മുംബൈയിലെ ടാറ്റ ഫുട്ബോള്‍ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആസില്‍, ഇംഗ്ലണ്ടിലെ ആഴ്സണലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക മലയാളി ജംഷാദ്, അണ്ടര്‍ 17 ഇന്ത്യന്‍ കേമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആറു വിദ്യാര്‍ഥികള്‍ , കൂടാതെ കേരള സംസ്ഥാന ഫുട്ബോള്‍ ടീമില്‍ കളിച്ചിട്ടുള്ള നിരവധി കുട്ടികളും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സെപ്റ്റ് സെന്ററിലൂടെ വളര്‍ന്നുവന്നവരാണ്.


സെപ്റ്റ് സെന്റര്‍


കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ആന്റ് എഡ്യുകേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോള്‍ നഴ്സറിയുടെ എലൈറ്റ് സെന്റര്‍ ആണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. കേരളത്തിലെ വിവിധ ജില്ലകളിലെ സെപ്റ്റ് സെന്ററുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുപ്പതോളം ഫുട്ബോള്‍ താരങ്ങള്‍ ഈ സ്കൂളിന്റെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയും ഫുട്ബോള്‍ പരിശീലനം നേടുകയും ചെയ്യുന്നു. അമേരിക്കയിലെ ഫ്ളോറിഡ ഐ.എം.ജി ഫുട്ബോള്‍ അക്കാദമിയിലേക്ക് ഒരു വര്‍ഷത്തെ ഫുട്ബോള്‍ പരിശീലനത്തിനായി കേരളത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഹനാന്‍ ജാവേദ്, ആനിസ് , മുംബൈയിലെ ടാറ്റ ഫുട്ബോള്‍ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആസില്‍, ഇംഗ്ലണ്ടിലെ ആഴ്സണലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക മലയാളി ജംഷാദ്, അണ്ടര്‍ 17 ഇന്ത്യന്‍ കേമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആറു വിദ്യാര്‍ഥികള്‍ , കൂടാതെ കേരള സംസ്ഥാന ഫുട്ബോള്‍ ടീമില്‍ കളിച്ചിട്ടുള്ള നിരവധി കുട്ടികളും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സെപ്റ്റ് സെന്ററിലൂടെ വളര്‍ന്നുവന്നവരാണ്.


രാജാ ഹോസ്റ്റല്‍ : നാനാത്വത്തിന്റെ മേളനതീരം


        
                                  രാജാ ഹോസ്റ്റല്‍

വടക്ക് കാസ൪ഗോഡ് മുതല്‍ തെക്ക് തിരുവനന്തപുരം വരെ വ്യാപിച്ചു കിടക്കുന്ന കേരള മണ്ണിന്റെ ഒരുമേളന സ്ഥലമാണ് രാജാ ഹോസ്റ്റല്‍. ദൂരദേശങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് റസിഡന്‍ഷ്യല്‍ സൗകര്യം നല്‍കുന്നതിനുവേണ്ടി 1965 ല്‍ ആരംഭിച്ചതാണ് രാജാ ഹോസ്റ്റല്‍. വിവിധ പ്രദേശങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്ലൊരു വിദ്യാര്‍ത്ഥിജീവിതം നയിക്കാനുള്ള എല്ലാ സൗകര്യങ്ങളും രാജാ ഹോസ്റ്റലില്‍ ഉണ്ട്. 3 വിഭാഗം കുട്ടികളാണ് ഇവിടെയുള്ളത്.

1. ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ ദുബായ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മലബാറിലെ വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടകുട്ടികള്‍. ഇവര്‍ക്ക് പൂര്‍ണമായും ഭക്ഷണം,താമസം,വിദ്യാഭ്യാസം തുടങ്ങിയവ സൗജന്യമാണ് . സാധാരണ സ്കൂളില്‍ നിന്നും വ്യത്യസ്ഥമായി കുട്ടികളുടെ വ്യക്തിത്വ വികസനവും അക്കാദമിക മികവും ലക്ഷ്യമാക്കി ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ ദുബായ് ചാപ്റ്ററും പ്രാദേശിക യൂണിറ്റും ഇവര്‍ക്ക് IAS, IPS തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷല്‍ കോച്ചിംഗ് പ്രത്യേകം പ്രത്യേകം ഹോസ്റ്റലില്‍ നല്‍കിവരുന്നു.

2. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ഫുട്ബോളില്‍ talented ആയിട്ടുള്ള കുട്ടികളെ തെരഞ്ഞെടുത്ത് SEPT (സ്പോര്‍ട്സ് ആന്റ് എഡ്യുകേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് ) ന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് ഫുട്ബോളില്‍ സ്പെഷല്‍ കോച്ചിംഗ് നല്‍കിവരുന്നു. ഇവര്‍ അന്തര്‍ദേശീയ - ദേശീയ – സംസ്ഥാനതലത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിവരുന്നു.

3. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും താമസസൗകര്യത്തോടെ പഠനത്തിന് വരുന്ന സാധാരണക്കാരായുള്ള കുട്ടികള്‍.

മുകളില്‍ പറഞ്ഞ മൂന്ന് വിഭാഗങ്ങളിലുമായി 90ഓളം കുട്ടികള്‍ ഇപ്പോള്‍ ഹോസ്റ്റലിലുണ്ട്. ഇതില്‍ 10 കുട്ടികള്‍ക്ക് തിരുവനന്തപുരത്തെ SAI (സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ) യിലേക്ക് ഈ വ൪ഷം സെലെക്ഷന്‍ ലഭിച്ചു. വ്യത്യസ്ഥ ഭാഷകളും ആചാരങ്ങളുമായി വ്യത്യസ്ഥ ജില്ലകളില്‍ നിന്നെത്തിയ വിദ്യാ൪ത്ഥികള്‍ സ്വരചേ൪ച്ചയില്‍ കഴിയുന്നു എന്നത് രാജാ ഹോസ്റ്റലിന്റെ പുണ്യം തന്നെ.


എഡ്യൂകെയര്‍


നിര്‍ധനരായ കുട്ടികളെ സഹായിക്കുന്നതിനായി ഫാറൂഖ് എഡ്യൂകെയര്‍ എന്ന സംരംഭം സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. മാനേജ്മെന്റ് , അദ്ധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരില്‍ നിന്ന് സമാഹരിക്കുന്ന ഈ ഫണ്ട് ഉപയോഗിച്ച് സ്കൂളില്‍ പഠനം നടത്തുന്ന പ്രയാസമനുഭവിക്കുന്ന കുട്ടികള്‍ക്കും,അവരുടെ കുടുംബത്തിനും സ്കൂളിന്റെ പരിസരവാസികള്‍ക്കും ചികില്‍സാ സഹായം തുടങ്ങിയ മറ്റു സഹായങ്ങളും നല്‍കി വരുന്നു.

വൈദ്യുതി എത്താത്ത പരിസരപ്രദേശത്തെ 25 വീടുകളില്‍ വൈദ്യുതി എത്തിച്ചു നല്‍കിയത് ഫാറൂഖ് എഡ്യൂകെയര്‍ ചെയ്ത എടുത്തുപറയാവുന്ന പ്രവൃത്തിയാണ്. പഠന സ്കോളര്‍ഷിപ്പും ഫ്രീ ഹോസ്റ്റല്‍ സൗകര്യവും കുട്ടികള്‍ക്ക് ഫാറൂഖ് എഡ്യൂകെയറിന് കീഴില്‍ നല്‍കിവരുന്നുണ്ട്.

ഫാറൂഖ് എഡ്യൂകെയറിന് കീഴില്‍ തന്നെയാണ് സ്കൂള്‍ ടൈലറിങ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ഇത് കുട്ടികള്‍ക്ക് ഭാവിയില്‍ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തില്‍ തയ്യല്‍ പരിശീലനം നല്‍കിവരുന്നു. ഇതിനാവശ്യമായ 10 തയ്യല്‍ മെ‍ഷീന്‍, ലോക്ക് മെഷീന്‍ ആവശ്യമായ മറ്റു സാമഗ്രികള്‍ എന്നിവ സ്കൂളിന്റെ ഒരു പൂര്‍വ്വവിദ്യാര്‍ഥിയാണ് നല്‍കിയത്. കുട്ടികള്‍ക്ക് ടൈലറിങ്ങില്‍ പരിശീലനം നല്‍കാനായി ഒരു പരിശീലകനെ പ്രത്യേകം നിയമിച്ചിട്ടുണ്ട്. സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ആവശ്യമായ യൂണിഫോം തയ്ച്ചു ലഭിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

കൂടാതെ ഈ വര്‍ഷം യു. പി. ഹൈസ്ക്കൂള്‍ ഹയര്‍ സെക്കണ്ടറി സ്വിഭാഗങ്ങളിലായി 250 കുടകള്‍ കുട്ടികള്‍ നിര്‍മ്മിച്ചു. ഇതിനെല്ലാം ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നല്‍കിവരുന്നത്. ഫാറൂഖ് എഡ്യൂകെയറിന്റെയും പ്രവൃത്തിപരിചയക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ പലതരത്തിലുള്ള ഉല്‍പന്നങ്ങള്‍ കുട്ടികള്‍ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നു. കഴി‍ഞ്ഞ വര്‍ഷത്തെ സംസ്ഥാനപ്രവൃത്തിപരിചയമേളയില്‍ എംബ്രോയ്ഡറിയില്‍ ഒന്നാം സ്ഥാനം ലഭിച്ചത് ഈ സ്കൂളിലെ ഹിബ ഫാത്തിമ എന്ന കുട്ടിക്കായിരുന്നു. എംബ്രോയ്ഡറി, പെയിന്റിംഗ്, കരകൗശലം എന്നീ മേഖലകളിലും കുട്ടികള്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്നു.


ഗ്രൗണ്ട്

                                                          


കലാ-കായികരംഗങ്ങളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടള്ള നമ്മുടെ സ്കൂളിന് 6 ഏക്കറില്‍ ഗാലറിയോടുകൂടിയ അതിവിശാലമായ ഗ്രൗണ്ട് ഉണ്ട്. അതില്‍ 105മീറ്റര്‍ നീളത്തിലും 75 മീറ്റര്‍ വീതിയിലുമുള്ള ഫുട്ബോള്‍ ഗ്രൗണ്ട് പുല്‍ത്തകിടി വച്ചുപിടിപ്പിച്ച് കളിക്കുന്നതിന് അനുയോജ്യമാക്കിയ്ട്ടുണ്ട്. 5000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറി, ഗ്രൗണ്ടിന്റെ രണ്ടു വശങ്ങളിലായി നിര്‍മ്മിച്ചിരിക്കുന്നു. ഗാലറിയോടു ചേര്‍ന്ന് സ്പോട്സ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഒരു ഹാളും, സ്പോട്സ് താരങ്ങള്‍ക്ക് വസ്ത്രം മാറാനുള്ള ബാത്ത് റൂം സൗകര്യത്തോടുകൂടിയ കെട്ടിടവും പണികഴിപ്പിച്ചിട്ടുണ്ട്. ചുറ്റുമുള്ള തണല്‍മരങ്ങളെ സംരക്ഷിച്ചുകൊണ്ടാണ് ഗാലറി നിര്‍മ്മിച്ചിരിക്കുന്നത്.


സെമിനാര്‍ ഹാള്‍, മള്‍ട്ടിമീഡിയ റൂം, ഓഡിറ്റോറിയം:

ചിത്രംAuditorr.jpg       


ഹൈസ്കൂള്‍, ഹയ൪സെക്കണ്ടറി വിഭാഗങ്ങള്‍ക്കായി വിശാലമായ രണ്ടു സെമിനാര്‍ ഹാളുകള്‍, മള്‍ട്ടിമീഡിയ റൂം, ഓഡിറ്റോറിയം എന്നിവ സ്ക്കൂളില്‍ ഉള്ള മറ്റു സൗകര്യങ്ങളാണ്. ഇതില്‍ ഹൈസ്കൂള്‍ വിഭാഗത്തിനായുള്ള മള്‍ട്ടിമീഡിയ റൂം സ്ക്കൂളിലെ മുന്‍കാല അധ്യാപകനായിരുന്ന പി. ടി. മുഹമ്മദ്കുട്ടി മാസ്റ്റര്‍ക്ക് അദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ (സ്കൂള്‍ ഓള്‍ഡ് സ്റ്റുഡന്റ്സ്) ഉപഹാരമായി നിര്‍മ്മിച്ചു നല്‍കിയ ഹാള്‍, അദേഹം സ്ക്കൂളിനു തന്നെ സമര്‍പ്പിക്കുകയാണുണ്ടായത്. ഒരേ സമയം 250 ഒാളം വിദ്യാര്‍ത്ഥികള്‍ക്ക് ഇരിക്കാന്‍സൗകര്യമുള്ള ഈ ഹാളില്‍. എല്‍. സി. ഡി. പ്രോജെക്ടര്‍, ലാപ്ടോപ്, വൈറ്റ് ബോര്‍‍ഡ്, ഡിജിററല്‍ ശബ്ദ സംവിധാനം തുടങ്ങിയ മികച്ച സൗകര്യങ്ങള്‍ സജ്ജീകരീച്ചിട്ടുണ്ട്. 300ല്‍ അധികം പേര്‍ ഉള്‍ക്കൊള്ളുന്ന സെമിനാര്‍ ഹാള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ അസീസ് മാസ്റ്ററുടെയും 500ല്‍ അധികം പേര്‍ക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം, മുന്‍ ഹെഡ്മാസ്റ്റര്‍ പി.എ. ലത്തീഫ് മാസ്റ്ററുടെയും നാമധേയത്തില്‍ അവരവരുടെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ചവയാണ്.


ലൈബ്രറി:


റീഡിംഗ് റൂമോടു കൂടിയ എണ്ണായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള രണ്ടു ലൈബ്രറികള്‍ ഹൈസ്കൂള്‍ വിഭാഗത്തിനും ഹയ൪സെക്കണ്ടറി വിഭാഗത്തിനും വേറെവേറെയായുണ്ട്. എണ്ണമറ്റ മാഗസിനുകളും ബാല സാഹിത്യ കൃതികളാലും, പത്ര മാസികകളാലും സമ്പന്നമായ സ്കൂള്‍ലൈബ്രറികള്‍ സുഗമമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കുന്നു. ഇരുന്നു വായിക്കാൻ സൗകര്യമുള്ള ലൈബ്രറി കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നു. പ്രതിദിനം 8ദിനപ്പത്രങ്ങളും ആനുകാലികങ്ങളും ലൈബ്രറിയിലും റീഡിംഗ് റൂമിലും വരുത്തുന്നു. ക്ലാസ് ലൈബ്രറിയും സ്കൂളിൽ ഉണ്ട്. ആനുകാലികങ്ങള്‍ കുട്ടികളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും ശേഖരിച്ച് ഉപയോഗപ്പെട്ത്തുകയും ചെയ്യുന്നന്നുണ്ട്.


കമ്പ്യൂട്ടര്‍ ലാബ്:


ഹൈസ്ക്കൂളിനും ഹയര്‍ സെക്കണ്ടറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


സയന്‍സ് ലാബ്:


ഹൈസ്ക്കൂളിനും ഹയര്‍ സെക്കണ്ടറിയ്ക്കും വെവ്വേറെ സയന്‍സ് ലാബുകളുണ്ട്. രണ്ട് ലാബുകളിലും T.V വൈറ്റ് ബോര്‍‍ഡ്, തുടങ്ങി സയന്‍സ് ലാബുകള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളുമുണ്ട്.


ഉച്ചഭക്ഷണ പദ്ധതി:


കേരളസര്‍ക്കാരിന്റെ ഉച്ചഭക്ഷണപരിപാടി സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുന്നതിന് സൗകര്യപ്രദമായ രീതിയില്‍ ആധുനിക അടുക്കളയും അനുബന്ധ സൗകര്യങ്ങളും നിലവിലുണ്ട്. പ്രത്യേകം സജ്ജമാക്കിയ അടുക്കളയില്‍ പുകയില്ലാത്ത അടുപ്പ് സ്ഥാപിച്ചിട്ടുണ്ട്. പാചകത്തിനായി രണ്ടു പേരെ നിയമിച്ചിട്ടുണ്ട്. ചോറും കറിയും തോരനും നല്‍കി വരുന്നു. വിദ്യാലയത്തില്‍ വിളയിച്ചെടുക്കുന്ന പച്ചക്കറികളും കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതി കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നുണ്ട്.


ഹെല്‍പ്പ് ഡസ്‌ക്


ഒാരോ ക്ലാസ്സിലേയും രണ്ട് പെണ്‍കുട്ടികള്‍ 2 ആണ്‍കുട്ടികള്‍, അദ്ധ്യാപക പ്രതിനിതികള്‍, വാര്‍ഡ് മെമ്പര്‍ ,പി. ടി. എ പ്രസിഡെന്റ് , എം. പി. ടി. എ ചെയര്‍ പേഴ്സണ്‍ പി. ടി. എ പ്രതിനിധി, എം. പി. ടി. എ പ്രതിനിധി എന്നിവരടങ്ങുന്ന 12 അംഗ സമിതിയാണിത്. കുട്ടികള്‍, രക്ഷാകര്‍ത്താക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്ക് ഹെല്‍പ്പ് ഡെസ്ക് സംവിധാനത്തിലൂടെയും കൗണ്‍സിലിങ്ങിലൂടെയും വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു.


കാന്റീന്‍:


വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സ്ക്കൂള്‍ കാന്റീന്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മിതമായ നിരക്കില്‍ ഭക്ഷണം നല്കുന്നു.


കോ-ഓപ്പറേറ്റീവ് സൊസൈറ്റി:


കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ മിതമായ നിരക്കില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കി വരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആര്‍.‌സി.
  • ക്ലാസ് മാഗസിന്‍.
  • എന്‍.എസ്.എസ് (HSS)
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജനാധിപത്യ വേദി.

സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ക്ലബ്ബുകള്‍

  • മലയാളം ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • അറബിക്ക് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • സയന്‍സ് ക്ലബ്ബ്
  • സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • എെ. ടി. ക്ലബ്ബ്
  • ഹെല്‍ത്ത് ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ഊര്‍ജ്ജ ക്ലബ്ബ്

ഈ വര്‍ഷത്തെ മികച്ച നേട്ടങ്ങള്‍

ബാഗ്ലൂരില്‍ നടന്ന ഈവര്‍ഷത്തെ ഒാള്‍ ഇന്ത്യാ school football ടൂര്‍ണമെന്റില്‍ Farook HSS ആയിരുന്നു ചാമ്പ്യന്‍മാര്‍. നമ്മുടെ സ്കൂളിലെ മുഹമമദ് ഇനായത്തിനെ ഈവര്‍ഷത്തെ കേരളത്തിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.

  
 മുഹമമദ് ഇനായത്ത്
  

ഡല്‍ഹിയില്‍ നടന്ന നാഷണല്‍ സുബ്രതോകപ്പ് football-ല്‍ ജൂനിയര്‍ വിഭാഗത്തില്‍ Farook HSS കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു.

  

ഈ വര്‍ഷത്തെ ജൂനിയര്‍ വിഭാഗം സംസ്ഥാന ചെസ്സ് മത്സരത്തില്‍ നമ്മുടെ സ്കൂളിലെ ഷേര്‍ഷാ ബക്കര്‍ എന്ന കുട്ടി സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി ഹൈദരാബാദില്‍ നടന്ന നാഷണല്‍ മത്സരത്തില്‍ പങ്കെടുത്തു.


 ഷേര്‍ഷാ ബക്കര്‍ 
  

പാലക്കാട് വച്ച് 23-7-16 ന് നടന്ന സംസ്ഥാന സുബ്രതോകപ്പ് football മല്‍സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ Farook HSS ചാമ്പ്യന്‍മാരായി, ഡല്‍ഹിയില്‍ നടക്കുന്ന നാഷണല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി.

  

സംസ്ഥാന സ്‌കൂള്‍ gamesമത്സരങ്ങള്‍ക്കുള്ള കോഴിക്കോട് ജില്ലാ ടീമില്‍ farook HSS ലെ 13 കുട്ടികള്‍ ഇടംനേടി. Calicut യൂണിവേഴ്‌സിറ്റിയില്‍ വച്ച് നടന്ന സംസ്ഥാന കായികമേളയില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ജംബില്‍ ഗിരീഷ് രാജു പങ്കെടുത്തു.

ഇരി‍ഞ്ഞാലക്കുടയില്‍ വച്ച് നടന്ന ഈ വര്‍ഷത്തെ ഫാദര്‍ ഗബ്രിയേല്‍ ഇന്റര്‍സ്കൂള്‍ ഫൂട്ബോള്‍-സംസ്ഥാനതല റണ്ണര്‍ അപ്പ് ഞങ്ങള്‍ ആണ്.

  

കൊക്കൊകോള കപ്പ് ജേതാക്കളായി കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയതും Farook HSS ആണ്.

 

കോഴിക്കോട് ജില്ലാ സുബ്രതോകപ്പ് football മത്സരത്തിലും ഫറോക്ക് സബ്‌ജില്ലാ സുബ്രതോകപ്പ് football മത്സരത്തിലും under-14 വിഭാഗത്തിലും, under-17 വിഭാഗത്തിലും Farook HSS ആണ് ചാമ്പ്യന്‍മാര്‍.

 കോഴിക്കോട് ജില്ലാ സുബ്രതോകപ്പ് football  under-14 ചാമ്പ്യന്‍മാര്‍.
  
	

ഫറോക്ക് സബ്‌ജില്ല games മത്സരങ്ങളില്‍ Farook HSS ഒാവറോള്‍ ചാമ്പ്യന്‍മാരായി. ജില്ലമത്സരങ്ങള്‍ക്കുള്ള ടീമില്‍ നമ്മുടെ 39 കുട്ടികള്‍ ഇടംനേടി. മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന സബ്‌ജില്ലാ കായികമേളയില്‍ നമ്മള്‍ 197 പോയന്റോടെ രണ്ടാം സ്ഥാനം നേടി.


 മുഹമ്മദ് ഫൈസല്‍ - 2017 സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍  മാപ്പിളപ്പാട്ട് എ ഗ്രേഡ്
  

മാനേജ്മെന്റ്

ശക്തമായ മാനേജിങ് കമ്മറ്റിയാണ് സ്കൂളിന് നിലവിലുള്ളത്.പ്രഗല്‍ഭരായ സമൂഹ്യ പ്രവര്‍ത്തകരും വിദ്യാഭ്യാസ വിചക്ഷണന്മാരുമാണ് ഈ കമ്മറ്റിയിലെ മെംബര്‍മാര്‍.1972 വരെ മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ് ആയിരുന്നു മാനേജര്‍.1972 മുതല്‍ 1998 വരെ കെ.സി ഹസ്സന്‍ കുട്ടി സാഹിബും അതിന് ശേഷം കെ.എ ഹസ്സന്‍ കുട്ടി സാഹിബും മാനേജര്‍ പദവി അലങ്കരിച്ചു. ഇപ്പോള്‍ കെ. കുഞ്ഞലവി സാഹിബ് ആണ് മാനേജര്‍ പദവി അലങ്കരിച്ചു വരുന്നത്.


സ്കൂള്‍ മാനേജര്‍:മാര്‍

1954-1972 മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ്
1972-1998 കെ.സി ഹസ്സന്‍ കുട്ടി സാഹിബ്
1998-2014 കെ.എ ഹസ്സന്‍ കുട്ടി സാഹിബ്
2014- കെ. കുഞ്ഞലവി സാഹിബ്

മുന്‍ സാരഥികള്‍

1957 മുതല്‍ 1986 വരെ നീണ 29 വര്‍ഷം ഹെഡമാസ്റ്റര്‍ ആയിരുന്ന പി.എ ലത്തീഫ് സാഹിബ് ആയിരുന്നു സാരഥികളില്‍ പ്രമുഖന്‍.1972 പി.എം അബ്ദുല്‍ അസീസ് ,കെ.എം സുഹറ,പി.ആലിക്കോയ, കെ. കോയ തുടങ്ങിയവരും ഈ സ്കൂളിന്റെ മുന്‍ സാരഥികളില്‍ പ്രമുഖരാണ്. കെ.പി. കുഞ്ഞഹമ്മദ് ഹയ൪സെക്കണ്ടറി വിഭാഗത്തിലെ സാരഥികളില്‍ പ്രമുഖനാണ്.


സ്കൂളിന്റെ പ്രധാനാദ്ധ്യാപകര്‍ :

1954-1956 ഈ.കെ. മൊയ്തീന്‍ കുട്ടി.

ഒ. മുഹമ്മദ് ഈ.പി. ജോണ്‍. പി.പി. പീറ്റര്‍. പി. മുഹമ്മദ് കുഞ്ഞി. പി. മുഹമ്മദ് അലി.

1957-1986 പി.എ. ലത്തീഫ്.
1986-1991 പി.എം. അബ്ദുല്‍ അസീസ്.
1991-1999 കെ.എം. സുഹറ.
1999-2004 പി. ആലിക്കോയ.
2004-2015 കെ. കോയ.
2015- എം.എ. നജീബ്.


ഹയ൪സെക്കണ്ടറി പ്രിന്‍സിപ്പല്‍മാര്‍ :

2004-2015 കെ.പി. കുഞ്ഞഹമ്മദ്
2015- കെ.ഹാഷിം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സയ്യിദ് ആബിദ് ഹുസ്സൈന്‍ തങ്ങള്‍ - കോട്ടക്കല്‍ എം എല്‍ എ

കുട്ടി അഹമ്മദ് കുട്ടി - മുന്‍ മന്ത്രി

വി പി ത്രിമതി - കോണ്ട്രാക്റ്റര്‍

സി.പി കുഞ്ഞുമുഹമ്മദ് - ബിസ്നസ്സ്

എന്‍ കെ മുഹമ്മദ് അലി - ബിസ്നസ്സ്

അഹമ്മദ് കുട്ടി ശിവപുരം - സാഹിത്യകാരന്‍

പി കെ ബഷീര്‍ - ഏര്‍നാട് എം എല്‍ എ

സിറാജ് മാത്തര്‍ - ബിസ്നസ്സ്

കെ കോയ - സംസ്ഥാന പ്രധാന അധ്യാപക പുരസ്കാര ജേതാവ്

ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. സ്ക്കൂള്‍ പത്രം


  


"കാര്‍ഷിക ശില്പശാല"

"തരിശാക്കല്ലേ ഒരുതരി മണ്ണും"

09. 12. 2016 വെള്ളി - 3 മണി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍


        


മാലിന്യമുക്ത ഹരിത ക്യാംബ് എന്ന പദ്ധതിയുടെ ഭാഗമായി സ്കൂള്‍ പരിസ്തിതി ക്ലബും, സയന്‍സ് ക്ലബും വിദ്യാര്‍ത്ഥികള്‍ക്കും പരിസര പ്രദേശത്തുള്ളവര്‍ക്കും 09. 12. 2016 വെള്ളിയാഴ്ച്ച 3 മണിക്ക് കാര്‍ഷിക ശില്‍പ ശാല സംഘടിപിച്ചു. ഗ്രീന്‍ വെജ് സെക്റട്ടറി സിദ്ദീഖ് തിരുവണ്ണൂര്‍, ജൈവ പച്ചക്കറി കൃഷിയെക്കുറിച്ച് വിശദമായി ക്ലാസ്സെടുത്തു


  


"രാജാ ഹോസ്റ്റല്‍ വിദ്ധ്യാര്‍ത്ഥികള്‍ മാതൃകയാവുന്നൂ..."

07. 01. 2016 ശനി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍

        

രാജാ ഹോസ്റ്റല്‍ വിദ്ധ്യാര്‍ത്ഥികള്‍ ഒരുക്കിയ വിവിധ തരം പച്ചക്കറി തോട്ട വിളവെടുപ്പ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ നജീബ് സാര്‍, മുന്‍ ഹെഡ്മാസ്റ്റര്‍ കോയ മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിചു. ചീര, ചിരങ്ങ, തക്കാളി, വാഴ, വെണ്ട തുടങ്ങി വിവിധ തരം പച്ചക്കറഇകളാണ് വിദ്ധ്യാര്‍ത്ഥികള്‍ ഒരുക്കിയത്. ഹോസ്റ്റല്‍ വാര്‍ഡന്‍ ഇഖ്ബാല്‍ സാര്‍ കൃഷിക്ക് നേതൃത്വം വഹിച്ചു. ഹോസ്റ്റലിലെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ജലം, ഭക്ഷണാവശിഷ്ടങ്ങള്‍, എന്നിവ ഉപയോഗിച്ച് പൂര്‍ണ്ണാമായും ജൈവ കൃഷിയാണ് ഹോസ്റ്റലില്‍ നടത്തിയത്. ഹോസ്റ്റലിലേക്ക് ആവശ്യമായ പച്ചക്കറികള്‍ ഹോസ്റ്റല്‍ കൃഷി തോട്ടത്തില്‍ നിന്ന് തന്നെ ഇപ്പോള്‍ ലഭ്യമാവുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇത് കൂടുതല്‍ വിപുലപ്പെടുത്താനാണു ശ്രമം. രക്ഷിതാക്കളുടേയും അധ്യാപക-വിദ്ധ്യാര്‍ത്ഥികളും വിളവെടുപ്പിനു സാക്ഷികളായിരുന്നു...


  



തനതുപ്രവര്‍ത്തനം-2017

2017 ജനുവരി 27 വെള്ളി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍

        


ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിതവിദ്യാഭ്യാസം സാധ്യമാക്കുന്ന തൊഴില്‍ പരിശീലനം പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്നു. 90 ഓളം വിദ്യാര്‍ത്ഥികള്‍ താഴെപറയുന്ന ഇനങ്ങളിലായി ഈ നിര്‍മ്മാണ പരിശിലനത്തില്‍ പങ്കെടുത്തു. 1. പേപ്പര്‍ ബാഗ് 2. പൗച്ച് 3. കുട 4. തൊപ്പി 5. ഗ്രോ ബാഗ് വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളില്‍ നടന്ന പരിപാടിയില്‍ കുട്ടികള്‍ നിര്‍മ്മിച്ച ഉല്‍പന്നങ്ങളുടെ വില്പനയും നടന്നു. ഗ്രോ ബാഗില്‍ പരിസ്ഥിതി ക്ലബ്ബ് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു കഴിഞ്ഞു. അധ്വാനത്തോട് ആഭിമുഖ്യം വളര്‍ത്താനും അതിലുപരി നിര്‍ധനവിദ്യാര്‍ത്ഥികള്‍ക്ക് ജീവിതമാര്‍ഗ്ഗവുമാകാന്‍ വഴിയൊരുക്കുക എന്നതാനണ് ഈ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം.



പൊതു വിദ്യാലയ സംരക്ഷണ യജ്ഞം

2017 ജനുവരി 27 വെള്ളി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍

      


രാവിലെ 10 മണിക്ക് സ്കൂള്‍ അസംബ്ളി ചേര്‍ന്നു. പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി നിലകൊള്ളേണ്ടതിനെ കുറിച്ചും, മാലിന്യങ്ങളില്‍ നിന്നും ലഹരി ഉപയോഗത്തില്‍ നിന്നും നമ്മുടെ വിദ്യാലയങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമായിരിക്കേണ്ടതിനെകുറിച്ചും ഹെഡ്മാസ്റ്റര്‍ നജീബ്, പ്രിന്‍സിപ്പാള്‍ ഹാഷിം, പി. സി. ഷറഫുദ്ദൂന്‍ എന്നിവര്‍ ഉദ്ബോധിപ്പിച്ചു. രക്ഷിതാക്കള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, പൂര്‍വ്വാദ്ധ്യാപകര്‍, തദ്ദേശവാസികള്‍ എന്നിവര്‍ ചേര്‍ന്ന് സകൂള്‍ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത ശേഷം 11 മണിക്ക് എല്ലാവരും ചേര്‍ന്ന് പൊതുവിദ്യാലയ സംരക്ഷണ ചങ്ങല തീര്‍ത്തു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ശ്രീമതി സുലോചന ഉദ്ഘാടനം ചെയ്തു. പി. ടി. എ. വൈസ് പ്രസിഡന്‍ണ്ട് യു. കെ അഷ്റഫ്, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധി കെ. അബുദുള്‍ അസീസ്, മുന്‍ പ്രിന്‍സിപ്പാള്‍ കെ. എം. സുഹ്റ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്റ്റാഫ് സെക്രട്ടറി മുനീര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എല്ലാവരും ഏറ്റു ചൊല്ലി. തുടര്‍ന്ന് പ്ലാസ്റ്റിക്ക് ഉപഭോഗത്തിനെതിരെ സ്കൂള്‍ തനത് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികള്‍ നിര്‍മ്മിച്ച പേപ്പര്‍ ബേഗ്, തൊപ്പി, കുട എന്നിവയുടെ പ്രദര്‍ശനം നടത്തി.


എന്‍. എന്‍. കക്കാട് പുരസ്കാരം അനാമികക്ക്

2017 ഫെബ്രുവരി 03 വെള്ളി

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍

 

'ഊഞ്ഞാല്‍ വീട് - അനാമികയുടെ കവിതകള്‍' എന്ന 35 കവിതകള്‍ അടങ്ങുന്ന സമാഹാരത്തിന് 2017 ലെ എന്‍. എന്‍. കക്കാട് പുരസ്കാരം നേടി അനാമിക നേട്ടങ്ങള്‍ തുടര്‍ക്കഥയാക്കിയിരിക്കുന്നു. മാത്രഭൂമി ബാലപംക്തിയില്‍ രചനകള്‍ ആരംഭിച്ച അനാമിക അങ്കണം അവാര്‍ഡ്, രഥ്യകവിതാപുരസ്കാരം, കടത്തന്ട് മാധവിയമ്മരസ്കാരം, മുല്ലനേഴികാവ്യ പ്രതിഭാപുരസ്കാരം, ഡി. എം. പൊറ്റക്കാട് കഥാപുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.


ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. - ഇ-വിദ്യാരംഗം‌

"മരിക്കുന്ന ഭൂമി"

   
അഹമ്മദ് റിസ് വാന്‍. യു  
 	9 C  

ചൂടുള്ള വാര്‍ത്ത‌‌‌‌‌‌‌‌‌‌‌‌ !!

"ഭൂമി മരണ കിടക്കയില്‍"

രാ‍ഷ്ടീയ മച്ചാന്‍മാര്‍ ഒത്തുകൂടി

സമരം വേണം ബന്ദ് വേണം

വേണമെങ്കിലൊരു കൊലയുമാവാം


പുതുയുഗ സത്യസന്ധന്മാര്‍

വാളിനും തോക്കുിനും പകരം

കാമറയും മൈക്കുമൊരുക്കി

ഭൂമിയെ പിടിക്കാന്‍


അല്ല, അതിന് ഭൂമിയേതാ?

നമ്മളിവിടെ ചൊവ്വയിലല്ലേ!?

നില്‍ക്കാന്‍ സമയമില്ല

ഓ‍‍‍‍‍ടാം ചൊവയിലെ ആദ്യ തലമുറയിലേക്ക്


ഓടിക്കിതപ്പോടെയാരാഞ്ഞു

എന്താണ് ഭൂമി ?

ഉത്തരമൊരു ചെറു

ചിരിയായ് തുടങ്ങി


മക്കളേ നിങ്ങള്‍ കണ്ടോല്‍

അറക്കുന്ന മണ്ണും മണവുമായി

സൂര്യനെ ചുറ്റുന്നു,

മരിക്കുന്ന ഭൂമി


അവിടം കറുപ്പ് വ്യാപിച്ചു

മാനവന്‍ തന്റെ ധര്‍മ്മം മറന്ന്

ശാസ്ത്രത്തെ

കൂട്ട് പിടിച്ചപ്പോള്‍....


ഇനിയെന്ത് ?

കരുണതന്‍ നിര്‍ച്ചാല്‍

വറ്റാത്ത ഹൃദയം മൊഴിഞ്ഞു

ഇനിയൊന്നുമില്ല മക്കളേ !


വാസസ്ഥാനമായ ഇവിട-

മെങ്കിലും നമുക്ക് സംരക്ഷിക്കാം


വഴികാട്ടി

{{#multimaps: 11.2457893, 75.7867003 | width=800px | zoom=16 }}

<googlemap version="0.9" lat="11.197973" lon="75.854276" zoom="18" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.198126, 75.854212 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.