എസ്. ഐ. യു. പി. എസ്. മാടൻവിള

15:08, 13 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42362 (സംവാദം | സംഭാവനകൾ) (.)
പ്രമാണം:School Photo
SIUPS Madanvila
എസ്. ഐ. യു. പി. എസ്. മാടൻവിള
വിലാസം
മാടന്‍വിള
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
13-02-201742362




ചരിത്രം

1960 കളില്‍ പെരുമാതുറയില്‍ ഒരു എല്‍.പി.സ്‌കൂള്‍ മാത്രമാണ് ഉണ്ടായിരുന്നത്.കയര്‍ തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും മക്കളായ കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസം ചെയ്യുന്നതിന് വേണ്ടി നാട്ടുകാരുടെ ശ്രമഫലമായി 1964 ല്‍ ഗവണ്‍മെന്റ് ഒരു യു.പി.സ്‌കൂള്‍ അനുവദിച്ചു.1-6-1964 ല്‍ സ്‌കൂള്‍ സ്ഥാപിതമായി.മാടന്‍വിള വലിയവിളാകത്ത് വീട്ടില്‍ അബ്ദുല്‍ ഖാദറിന്റെ മകന്‍ ശ്രീ എ.അബ്ദുല്‍ മജീദാണ് സ്‌കൂളിലെ ആദ്യത്തെ മാനേജര്‍.സ്‌കൂളിലെ ആദ്യത്തെ പ്രഥമാധ്യാപകന്‍ ചിറയിന്‍കീഴ് ആലുവിള വീട്ടില്‍ ശ്രീ ഷാഹുല്‍ ഹമീദിന്റെ മകന്‍ എസ്.മുഹമ്മദ് സാലിയും,ആദ്യത്തെ വിദ്യാര്‍ത്ഥി മാടന്‍വിള വലിയ വിളാകത്തുവീട്ടില്‍ അബ്ദുല്‍ ഖാദറിന്റെ മകന്‍ അ.മുഹമ്മദ് അസ്ലമുമാണ്.

ഭൗതികസൗകര്യങ്ങള്‍

7 ക്ലാസ് മുറികളും,പ്രത്യേകം സജ്ജമാക്കിയ ലൈബ്രറിയും 3 കമ്പ്യൂട്ടറുകളും എല്‍.സി.ഡി.പ്രൊജക്ടറും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യങ്ങളും ഉള്ള ഒരു കമ്പ്യൂട്ടര്‍ ലാബും സ്‌കൂളില്‍ പ്രവര്‍ത്തന ക്ഷമമാണ്.എല്ലാ ക്ലാസ് റുമുകളിലും സ്പീക്കര്‍ സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.കുട്ടികളുടെ കായിക പരിശീലനത്തിനായി കളിസ്ഥലവും ഉണ്ട്.സ്‌കൂള്‍ അങ്കണത്തിലെ പൂന്തോട്ടം സ്‌കൂളിന്റെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്നു.മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാചകപ്പുരയും സ്‌കൂളിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. മുഹമ്മദ് സാലി

നേട്ടങ്ങള്‍

ഈ സ്‌കൂള്‍ നിരവധി തവണ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍ ശാസ്ത്ര മേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരായിട്ടുണ്ട്.ഈ സ്‌കൂളിലെ നിരവധി കുട്ടികള്‍ തിരുവനന്തപുരം റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയിലും,ഈ സ്‌കൂളിലെ നിരവധി കുട്ടികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര മേളയിലും പങ്കെടുത്തിട്ടുണ്ട്. ഈ സ്‌കൂള്‍ ആറ്റിങ്ങല്‍ ഉപജില്ലാ സ്‌കൂള്‍ അറബിക് കലോത്സവത്തിലും ഓവറോള്‍ ചാമ്പ്യന്മാരായിട്ടുണ്ട്.ഈ സ്‌കൂളിലെ നിരവധി കുട്ടികള്‍ തിരുവനന്തപുരം റവന്യൂ ജില്ലാ സ്‌കൂള്‍ അറബിക് കലോത്സവത്തിലും പങ്കെടുത്തിട്ടുണ്ട്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:8.6329179,76.7920746 |width=800px |zoom=16}} }}

"https://schoolwiki.in/index.php?title=എസ്._ഐ._യു._പി._എസ്._മാടൻവിള&oldid=332615" എന്ന താളിൽനിന്ന് ശേഖരിച്ചത്