ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ചരിത്രം

23:43, 30 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DeepthySajin (സംവാദം | സംഭാവനകൾ) (→‎42071/കല്ലറ പാങ്ങോട് സ്വാതന്ത്ര്യ സമര വിപ്ലവസ്മാരകം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

ശ്രീമ‌ൂലം തിര‌ുനാൾ മഹാരാജാവ് പ്രാഥമിക വിദ്യാഭ്യാസത്തിന് വളരെ പ്രാധാന്യം നൽകിയിര‌ുന്ന‌ു. അക്കാലത്താണ് ഈ പ്രദേശത്ത് കല്ലറ പ‍ഞ്ചായത്തിലെ ആദ്യ വിദ്യാലയം ആരംഭിക്ക‌ുന്നത്. 1088 ഇടവം എന്നാണ് സ്‌ക‌ൂളിന്റെ സ്ഥാപന വർഷത്തെക്ക‌ുറിച്ച് അറിയാൻ കഴിഞ്ഞത്. 1957 വരെ പ്രൈമറി വിഭാഗം മാത്രമായിര‌ുന്ന ഈ സ്ഥാപനം 1957 മ‌ുതൽ മിഡിൽ സ്‌ക‌ൂളായ‌ും, 1976 - ' 77 മ‌ുതൽ ഹൈസ്‌ക‌ൂളായ‌ും ഉയർത്തി. ഇന്ന് കല്ലറ ഗ്രാമപഞ്ചായത്തിലെ ഏറ്റവ‌ും ക‍ൂട‍ുതൽ ക‍ുട്ടികൾ പഠിക്ക‍ുന്ന വിദ്യാലയമാണിത്. ഈ സ്‌ക‌ൂളിലെ ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ. കെ ക‌ുട്ടൻപിള്ളയ‌ും ആദ്യത്തെ വിദ്യാർത്ഥി പാറ‌ു അമ്മയ‌ും ആണ്.


അനീതിക്കെതിരെ പോരാടി രക്തസാക്ഷികളായ ധീര ദേശാഭിമാനികള‌ുടെ സ്‌മരണകള‌ുറങ്ങ‌ുന്ന ഈ മണ്ണ് സ്വാതന്ത്ര്യ- സമര ചരിത്രത്തിലെ തന്നെ ജ്വലിക്കുന്നത‌ും ധീരോദാത്തവ‌ുമായ ഒര‌േടാണ്.കേരളത്തിലെ പശ്ചിമഘട്ട മലനിരകള‌ുടെയ‌ും അറബി കടലിന്റേയ‌ും മധ്യഭാഗത്തായി സ്ഥിതി ചെയ്യ‌ുന്ന മലയോര ഗ്രാമമാണിത്. തിര‌ുവനന്തപ‌ുരം ജില്ലയ‌ുടെ വടക്കേ അതിർത്തിയോട് ചേർന്ന‌ു കിടക്ക‌ുന്ന പ്രദേശമാണ് കല്ലറ. സംസ്ഥാന പാതയായ എം സി റോഡിലൂടെ 33 കിലോമീറ്റർ സഞ്ചരിച്ച‌ു വാമനപ‌ുരം നദി കടന്നാൽ കാണ‌ുന്ന നാൽകവലയാണ് കാരേറ്റ്. ഇവിടെ നിന്ന‌ും വടക്ക് കിഴക്ക് പാലോട് റോഡില‌ൂടെ " 6 " കിലോമീറ്റർ സഞ്ചരിച്ചാൽ കല്ലറ എന്ന പ്രദേശത്ത് എത്തിച്ചേരാം. ഏകദേശം അൻപത് ചതുരശ്ര കിലോമീറ്റർ ഉൾപ്പെട‌ുന്ന ഭ‌ൂവിഭാഗമാണ് കല്ലറയ‌ുടേത്. പൊതുവേ നിമ‌്നോന്നത നിറഞ്ഞ ഭ‌ൂപ്രക‌ൃതിയാണ്. ധാരാളം ക‌ുന്ന‌ുകള‌ും താഴ്‌വരകള‌ും കാണപ്പെട‌ുന്ന‌ു. തെക്കൻ കേരളത്തിൽ ധാരാളം മഴ ലഭിക്ക‌ുന്ന പ്രദേശമായതിനാൽ ധാരാളം നീർച്ചാല‌ുകൾ കാണപ്പെട‌ുന്ന‌ു. ഇവിടത്തെ നീരൊഴ‌ുക്കിന്റെ ശക്തി കാർഷികവ‌ൃത്തിക്ക് അന‌ുയോജ്യമായ രീതിയിലാണ് വിന്യസിക്കപ്പെട്ടിരി- ക്ക‌ുന്നത്. 1910ന് ശേഷമാണ് നമ്മ‌ുടെ പ്രദേശത്ത് പൊതുവിദ്യാലയങ്ങൾ സ്ഥാപിക്ക‌ുന്നത് അത‌ുവരെ ക‌ുടിപ്പള്ളിക്ക‌ൂടങ്ങള‌ും നിലത്തെഴ‌ുത്ത് ശാലകള‌ും നിലനിന്നിര‌ുന്ന‌ു.നമ്മ‌ുടെ പ്രദേശത്ത് സ്ഥാപിച്ച ആദ്യ പൊതുവിദ്യാലയം ആണ് ഗവഃ വി എച്ച് എസ് എസ് കല്ലറ. നമ്മ‌ുടെ പ്രദേശത്ത് സാഹിത്യത്തിൽ ഒര‌ുപാട് സംഭാവനകൾ നൽകിയ മഹാന്മാർ ഉണ്ട് . ഇച്ച‌ുട്ടി ഗംഗാധരൻ , ഇര‌ുള‌ൂർ എൻ കെ ദാമോദരൻ, ആർ വിജയ രംഗൻ, കല്ലറ കൊച്ച‌ു, ഭ‌ുവനൻ മിതൃമ്മല ത‌ുടങ്ങിയ സാഹിത്യകാരന്മാര‌ുടെ സ്‌മരണകള‌ുറങ്ങ‌ുന്ന മണ്ണാണ് നമ്മ‌ുടെ പ്രദേശം. 1937 - '38 കാലഘട്ടത്തിലെ ജനങ്ങള‌ുടെ ജീവിതം പ്രാകൃത ശൈലിയിലായിര‌ുന്ന‌ു. അധ്വാനിക്ക‌ുന്ന ജനങ്ങൾക്ക് ഭരണക‌ൂങ്ങളിൽ നിന്ന് അനീതികള‌ും, അടിച്ചമർത്തല‌ുകള‌ും, അസമത്വങ്ങള‌ും നേരിടേണ്ടി വന്ന‌ു. ഈ അനീതിക്കെതിരെ, അടിച്ചമർത്ത- ലിനെതിരെ, അസമത്വത്തിനെതിരെ '1114 'കന്നി പതിനാലിന് ചോരപ്പ‌ൂക്കൾ വിരിയിച്ച കല്ലറ പാങ്ങോട് സമരം അരങ്ങേറി. സമരത്തിലെ രക്തസാക്ഷികൾ ആയിര‌ുന്ന‌ു പട്ടാളം കൃഷ്‌ണനും കൊച്ചപ്പിപിള്ളയ‌ും വളരെ വിപ്ലവകരമായ സമരപരമ്പരകൾക്ക് വേദിയായ ധീര ഭ‌ൂമിയാണ് കല്ലറ എന്ന പ്രദേശം.‌ നമ്മ‌ുടെ പ്രദേശം മലഞ്ചരക്ക‌ു വ്യാപാരത്തിൽ പ്രസിദ്ധമായിര‌ുന്ന‌ു. കശ‌ുവണ്ടി വ്യാപാരം, മലഞ്ചരക്ക് വ്യാപാരം, ജൗളി വ്യാപാരം ത‌ുടങ്ങിയവ പ്രദേശത്ത് നില നിന്നിര‌ുന്ന‌ു. പണ്ട് കല്ലറ എന്ന പ്രദേശം കൊച്ചാലപ്പ‌ുഴ എന്നറിയപ്പെട്ടിര‌ുന്ന‌ു.ഒര‌ു പാട് കലാകാരന്മാര‌ുടെ സ്‌‌മരണകൾ ഉറങ്ങ‌ുന്ന മണ്ണ‌ു ക‌ൂടിയാണിത്. കല്ലറ അംബിക, രാധാ തുടങ്ങിയ പ്രശസ്‌ത സിനിമാതാരങ്ങള‌ുടെ ജന്മഭ‌ൂമിയാണ് നമ്മ‌ുടെ പ്രദേശം. കല്ലറ അജയൻ എന്ന കവിയ‌ും കല്ലറ ഗോപൻ എന്ന ഗായകന‌ും നമ്മ‌ുടെ പ്രദേശത്തിലെ പ്രശസ്‌ത കലാ- കാരന്മാരാണ്. നമ്മ‌ുടെ സാംസ്കാരിക കലാര‌ൂപമായ കഥകളിയിൽ മികച്ച പ്രകടനം കാഴ്‌ചവച്ച‌ു കൊണ്ടിരിക്ക‌ുന്നവർ പോല‌ും ഉണ്ട് നമ്മ‌ുടെ പ്രദേശത്ത്. നമ്മ‌ുടെ പ്രദേശത്തെ കഥകളി നടനാണ് തച്ചോണം ഷിജ‌ു കു‌ുമാർ . അദ്ദേഹം രാജ്യത്തിനകത്ത‌ും പ‌ുറത്ത‌ുമായി ഒര‌ുപാട് പ്രകടനങ്ങൾ കാഴ്ചവെച്ച‌ു കൊണ്ടിരിക്ക‌ുന്ന വ്യക്തിയാണ്. ഇങ്ങനെ ഒട്ടനവധി കലാകാരന്മാർക്ക് ജന്മം നൽകിയ ധീര ഭ‌ൂമിയാണ് കല്ലറ. ഒട്ടനവധി ചരിത്രങ്ങള‌ുറങ്ങ‌ുന്ന മണ്ണാണിത്. ഒര‌ുപാട് ധീര രക്തസാക്ഷികള‌ുടെയ‌ും പ്രതിഭാശാലികള‌ുടേയ‌ും സ്‌മരണകൾ ഉറങ്ങ‌ുന്ന മണ്ണാണിത്. ചോരപ്പ‌ൂക്കൾ വിരിയിച്ച ഈ മണ്ണ് സ്വാതന്ത്ര്യസമരചരിത്രത്തിലെ തന്നെ ജ്വലിക്ക‌ുന്ന ഒര‌ു ഏടാണ്.

42071/കല്ലറ പാങ്ങോട് സ്വാതന്ത്ര്യ സമര വിപ്ലവസ്മാരകം

 
കല്ലറ പാങ്ങോട് സമര സ്മാരകം