ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി

11:19, 26 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18673 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി
ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി
വിലാസം
പടിഞ്ഞാറ്റുമുറി

പടിഞ്ഞാറ്റുമുറി,പടിഞ്ഞാറ്റുമുറി പി.ഒ,676506,മലപ്പുറം ജില്ല.
,
പടിഞ്ഞാറ്റുമുറി പി.ഒ.
,
676506
,
മലപ്പുറം ജില്ല
സ്ഥാപിതം1 - ജൂൺ - 1979
വിവരങ്ങൾ
ഫോൺ7306393901
ഇമെയിൽoupschoolpadinhattummuri@gmail.com
കോഡുകൾ
സ്കൂൾ കോഡ്18673 (സമേതം)
യുഡൈസ് കോഡ്32051500307
വിക്കിഡാറ്റQ64567265
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംകൂട്ടിലങ്ങാടി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ387
പെൺകുട്ടികൾ337
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹുസൈൻ എ.കെ
പി.ടി.എ. പ്രസിഡണ്ട്ഷമീം അൻസാർ
എം.പി.ടി.എ. പ്രസിഡണ്ട്സമീറ
അവസാനം തിരുത്തിയത്
26-12-202418673



ചരിത്രം

മങ്കട ബ്ലോക്കിലെ കൂട്ടിലങ്ങാടി പഞ്ചായത്തിൽ കൂട്ടിലങ്ങാടിയിൽ നിന്നും 4 കി.മീ. മാറി ചെറിയ കുന്നുകളും വയലുകളും ഉള്ള താഴ് വരയിൽ കടലുണ്ടി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമമാണ് പടിഞ്ഞാറ്റുംമുറി. മൂന്നില്ലങ്ങളുള്ള പടിഞ്ഞാറ്റുംമുറി ഒരു സാംസ്കാരിക കേന്ദ്രമായിരുന്നു. മതമൈത്രിയിൽ ജീവിക്കുന്ന ഈ പ്രദേശത്തുകാരുടെ പഠന ഉന്നമനത്തിനായി അപ്പർ പ്രൈമറി സ്കൂളിൻറെ കുറവുണ്ടായിരുന്നു. ഈ സമയത്താണ് മലബാറിലെ പ്രശസ്തനായ കുട്ടിമുസ്ലിയാർ എന്നറിയപ്പെടുന്ന പണ്ടിതനും കവിയും വാഗ്മിയുമായ മർഹൂം മൗലാന അബ്ദുറഹ് മാൻ ഫസ്ഫരി എന്ന തൻറെ പിതാവിൻറെ സ്മരണക്കായി അഗതികൾക്ക് അഭയം നൽകുക എന്ന ഉദ്ദ്യേശത്തോടെ മുഹമ്മദ് സാലിം മൗലവിയുടെ നേതൃത്വത്തിൽ വിവിധ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രങ്ങളുടെ ഒരു സമുച്ചയം സ്ഥാപിക്കുന്നതിൻറെ പ്രാരംഭമെന്ന നിലയിൽ മൗലാന അബ്ദുറഹ് മാൻ ഫസ്ഫരി യത്തീംഖാന 1975 ൽ ആരംഭിച്ചത്.

സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിൻറെ കീഴിലുള്ള ഓർഫനേജ് കൺട്രോൾ ബോർഡിൻറെ അംഗീകാരത്തോടെ 1977ൽ യത്തീംഖാന പടിഞ്ഞാറ്റുംമുറിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറി.

1979ൽ കേരള ഗവൺമെൻറ് ഈ ഓർഫനേജിന് ഒരുഎയ്ഡഡ് യു.പി.സ്കൂൾ (5,6,7 ക്ലാസുകൾ) അനുദിച്ചു. പഠനത്തിനായി 1979 ജൂൺ 1 ന് 4ഡിവിഷനോടുകൂടി യുപി. സ്കൂൾ ആരംഭിച്ചു. പടിഞ്ഞാറ്റുംമുറിയിലേയും, സമീപ പ്രദേശങ്ങളിലേയും വിദ്യാഭ്യാസ പുരോഗതിയിൽ പ്രധാന പങ്കു വഹിക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചു.

പിന്നീടുള്ള നാൾ വഴികളിൽ വളർന്നു വന്ന ഈ സ്ഥാപനം ഇന്ന് 5,6,7 എന്നീ ക്ലാസ്സുകളിലായി 18 ഡിവിഷനും 23 അധ്യാപകരുമായി മുന്നോട്ടു പോകുന്നു. മുഹമ്മദ് സാലിം മൗലവിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം അദ്ദേഹത്തിൻറെ നിയോഗത്തോടെ മകൻ ഡോ. അബ്ദുറഹ്മാൻ മുബാറക്കിൻറെ നേതൃത്വത്തിൽ ഫസ്ഫരി സമുച്ചയത്തിലെ ടി.ടി.എ., ഹയർസെക്കണ്ടറി സ്കൂൾ, ഇംഗ്ലീഷ് സ്കൂൾ, മദ്രസ, വനിതാകോളേജ് എന്നീ സ്ഥാപനങ്ങളും ഒ.യു.പി. സ്കൂളിനൊപ്പം പുരോഗതിയുടെ പാതയിലേക്ക് കടന്ന് പഠന, പഠനാനുബന്ധവിഷയങ്ങളിൽ മങ്കട ഉപജില്ലയിൽ തന്നെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • സ്കൗട്ട്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


വഴികാട്ടി

കൂട്ടിലങ്ങാടിയിൽ നിന്നും മഞ്ചരിയിലേക്ക് പോകുന്ന വഴിയിൽ 6 കി.മീ. സഞ്ചരിച്ച് പടിഞ്ഞാറ്റുംമുറി ടൗണിൽ എത്തും. ടൗണിൽ നിന്ന് അര കി.മീ. പനമ്പറ്റ റോഡിലൂടെ സഞ്ചരിച്ചാൽ ഒ.യു.പി.എസ്. പടിഞ്ഞാറ്റുംമുറിയിൽ എത്തും.