ലിറ്റിൽ കൈറ്റ്  2024/27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.

ലിറ്റിൽ കൈറ്റ് 2024/27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്  08/08/24,13/08/24 എന്നീ ദിവസങ്ങളിലായി എം.യൂ.എം. ഹയർ സെക്കണ്ടറി സ്കൂളിലെ  ഐ.ടി. ലാബിൽ വെച്ച് സംഘടിപ്പിച്ചു. രണ്ട് ബാച്ചുകളിയായി 80 വിദ്യാർത്ഥികൾ ലിറ്റിൽ കൈറ്റിന്റെ പ്രാഥമിക പരിശീകലനം നേടി. കൈറ്റ് റിസോഴ്സ് പേഴ്സൺ ശ്രീ. ആഘോഷ് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.

ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ് - വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി

രണ്ട് ദിവസങ്ങളിലായി സ്കൂൾ കംപ്യുട്ടർ ലാബിൽ വെച്ച് നടന്ന ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി. ക്യാമ്പ് സ്കൂൾ ഹെഡ്സ്മാസ്റ്റർ അഷറഫ് എൻ. പി. ഉദ്‌ഘാടനം ചെയ്തു. കൈറ്റ് റിസോഴ്സ്‌ പേഴ്സൺ ശ്രീ. ആഘോഷ് മുഖ്യാതിഥി ആയിരുന്നു. ചടങ്ങിന് സ്കൂൾ കൈറ്റ് മാസ്റ്റർ/ മിസ്ട്രസ് മാരായ ജസീല സി. കെ, ജുനൈബ, ഷഫാസ് മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. ഉത്ഘാടന ചടങ്ങിന് ശേഷം വിദ്യാർത്ഥികൾക്ക് ഗ്രാഫിക് ഡിസൈനിങ്, അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ പരിശീലനം നൽകി.

പേരന്റ്സ് മീറ്റ്

പ്രിലിമിനറി ക്യാമ്പിനോട് അനുബന്ധിച്ച് കൈറ്റ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് പ്രത്യേക മീറ്റിംഗ് നടന്നു. മീറ്റിംഗിൽ അറുപതോളം രക്ഷിതാക്കൾ പങ്കെടുത്തു. സ്കൂൾ ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ശ്രീ. ഫാറൂഖ്‌ ടി. കെ മീറ്റിംഗ് ഉത്ഘാടനം ചെയ്തു.കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ. ആഘോഷ് ക്ലാസ്സിന് നേതൃത്വം നൽകി. ആധുനിക കാലഘട്ടത്തിലെ സാങ്കേതിക വിദ്യകളെ കുറിച്ചും ലിറ്റിൽ കൈറ്റിന്റെ പ്രവർത്തനങ്ങളെ കുറിച്ചും രക്ഷിതാക്കൾ ക്ലാസ്സിലൂടെ മനസ്സിലാക്കി.

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
16003-ലിറ്റിൽകൈറ്റ്സ്
 
സ്കൂൾ കോഡ്16003
യൂണിറ്റ് നമ്പർLK/2018/16003
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം80
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ലീഡർ----
ഡെപ്യൂട്ടി ലീഡർ----
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1JASEELA CK
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SHAFAS MUHAMMED K S
അവസാനം തിരുത്തിയത്
02-11-2024Shafas