ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2021-24
2021-24 ബാച്ചിൽ 29 അംഗങ്ങളാണ് ഉണ്ടായിരുന്നത്. മുൻ കാലങ്ങളിലെ തുടർച്ചയായി ധാരാളം മികവുറ്റ പ്രവർത്തനങ്ങൾ നടത്താൻ ഈ ബാച്ചിന് കഴിഞ്ഞിട്ടുണ്ട്.
15088-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 15088 |
യൂണിറ്റ് നമ്പർ | LK/2018/15088 |
അംഗങ്ങളുടെ എണ്ണം | 29 |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വെെത്തിരി |
ലീഡർ | ആയിഷ തഹ്ലിയ |
ഡെപ്യൂട്ടി ലീഡർ | ഫെെറൂസ ഫാത്തിമ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഹാരിസ് കെ. |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അനില എ |
അവസാനം തിരുത്തിയത് | |
10-09-2024 | Haris k |
റൊട്ടീൻ ക്ലാസുകൾ,സ്കൂൾ തല ക്യാമ്പുകൾ,ഡിജിറ്റൽ മാഗസിൻ, ഇൻഡസ്ട്രിയൽ വിസിറ്റ്,...തുടങ്ങിയവയ്ക്ക് പുറമേ രക്ഷിതാക്കൾക്കുള്ള ഐ ടി പരിശീലനം, അമ്മമാർക്കുള്ള ഐ ടി പരിശീലനം, ഭിന്ന ശേഷിക്കാർക്കുള്ള ഐ ടി പരിശീലനം,മറ്റ് കുട്ടികൾക്കുള്ള ഐ ടി പരിശീലനം, മറ്റ് പരിശീലനങ്ങൾ, ഡോക്യുമെൻററി തയ്യാറാക്കൽ, പ്രദർശനം, ആനിമേഷൻ ശിൽപശാല, തുടങ്ങിയ പ്രവർത്തനങ്ങൾ ഇവയിൽ ചിലത് മാത്രം.
സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐ ടി മേളയിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.ഹെെസ്കൂൾ വിഭാഗം അനിമേഷൻ മത്സരത്തിൽ മുഹമ്മദ് റംനാസ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചുകൊണ്ട് സംസ്ഥാനതലത്തിൽ പങ്കെടുത്തു.അംഗങ്ങളുടെ വ്യക്തിഗത-ഗ്രൂപ്പ് അസെെൻമെന്റുകൾ മികച്ച നലവാരം പുലർത്തി.എ ഗ്രേഡോടെ ഗ്രേസ് മാർക്കിന് അർഹത നേടാൻ കുട്ടികൾക്ക് കഴിഞ്ഞത് വലിയ നേട്ടമായി.2023 വർഷത്തെ വയനാട് ജില്ലയിലെ മികച്ച മൂന്നാമത്തെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബിനുള്ള അവാർഡിന് കുറുമ്പാല ഹെെസ്കൂളിന് അർഹത നേടാൻ ഈ കാലയളവിൽ നടത്തിയ പ്രവർത്തനങ്ങൾ വലിയ പങ്ക് വഹിച്ചു.
പ്രധാന പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ
കുറുമ്പാല ഗവ. ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് 2021-24 ബാച്ചിലേയ്ക്കുളള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ സംസ്ഥാന വ്യാപകമായി 2022 മാർച്ച് 19 ന് നടന്നു. സോഫ്റ്റ്‍വെയർ മുഖേന നടത്തിയ പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിലെ 32 കുട്ടികൾ പങ്കെടുത്തു. 28 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.
ബാച്ച് ഉദ്ഘാടനം
ലിറ്റിൽ കെെറ്റ്സ് 2021-24 ബാച്ചിൻെറ റൊട്ടീൻ ക്ലാസിൻെറ ഉദ്ഘാടനം 2022 ജൂലെെ 6- ന് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ നിർവ്വഹിച്ചു.പി ടി എ പ്രസിഡൻറ് കെ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ ഹാരിസ് കെ സ്വാഗതവും, മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞു.
ഐ ഡി കാർഡ്
ലിറ്റിൽ കെെറ്റ്സിലെ മുഴുവൻ കുട്ടികൾക്കും ഐ ഡി കാർഡ് നിർമ്മിച്ച് നൽകി.കെെറ്റിൻെറ നിർദ്ദേശം പാലിച്ച് കൊണ്ടാണ് കാർഡ് തയ്യാറാക്കിയത്. 14-10-2022 ന് നടത്തിയ ചടങ്ങിൽ കാർഡ് വിതരണേദ്ഘാടനം ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.
സ്കൂൾ ലെവൽ ക്യാമ്പ്
2021-24 ബാച്ചിൻെറ ലിറ്റിൽ കെെറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ് 04-12-2022 ന് സംഘടിപ്പിച്ചു.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ ഹാരിസ് കെ , മിസ്ട്രസ് അനില എസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. രാവിലെ 9:30 ന് ആരംഭിച്ച് വെെകുന്നേരം 4:30 വരെ നീണ്ട് നിൽക്കുന്ന ഏകദിന ക്യാമ്പാണ് സ്കൂൾ ലെവൽ ക്യാമ്പ്.കുട്ടികൾക്ക് ഉച്ചഭക്ഷണവും ചായയും ലഘുപലഹാരവും നൽകുന്നുണ്ട്.ആനിമേഷൻ,പ്രോഗ്രാമിംഗ് എന്നീ മേഖലകളിലാണ് പരിശീലനം നൽകിവരുന്നത്.ക്യാമ്പിലെ ഹാജറിന് 100 മാർക്കാണ് ലഭിക്കുന്നത്
സബ് ജില്ലാതല ക്യാമ്പ്
സ്കൂൾ തല ക്യാമ്പിൽ കൂടുതൽ മികവ് പുലർത്തുന്നവർക്കാണ് സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.രണ്ട് ദിവസമായിട്ടാണ് സബ് ജില്ലാ തല ക്യാമ്പ് സംഘടിപ്പിക്കുന്നത്. നമ്മുടെ സ്കൂളിൽ നിന്ന് ആറ് കുട്ടികൾക്കാണ് സെലക്ഷൻ ലഭിച്ചത്.28-12-2022, 29-12-2022 തിയ്യതികളിൽ പനമരം ഹയർസെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച 2021-24 ബാച്ചിൻെറ വെെത്തിരി സബ് ജില്ലാതല ക്യാമ്പിൽ ആനിമേഷൻ വിഭാഗത്തിൽ മുഹമ്മദ് അജ്‍നാസ് കെ കെ, മുഹമ്മദ് റിഷാൻ കെ പി, മുഹമ്മദ് റംനാസ് എന്നീ മൂന്ന് പേരും, പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഫെെറൂസ ഫാത്തിമ, മുഹമ്മദ് തസ്‍നീം സി എം, ഫിദ ഫാത്തിമ എന്നീ മൂന്ന് പേരുമാണ് പങ്കെടുത്തത്.
ഫ്രീഡം ഫെസ്റ്റ് 2023
സ്വതന്ത്ര വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ ലിറ്റിൽ കെെസ്റ്റിൻെറ ആഭിമുഖ്യത്തിൽ ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു.ഇതോടനുബന്ധിച്ച് ഐ ടി കോർണർ,ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. കുട്ടികൾക്ക് ഫ്രീഡം ഫെസ്റ്റ് സന്ദേശവും പ്രത്യേക ക്ലാസും നൽകി. റോബോട്ടിക് കോർണർ വളരെ ശ്രദ്ധേയമായി. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും പ്രദർശനം കാണാനും പ്രവർത്തനരീതികൾ മനസ്സിലാക്കാനും കഴിഞ്ഞു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
ഇൻറസ്ട്രിയൽ വിസിറ്റ്
ലിറ്റിൽ കെെറ്റ്സിൻെറ ഏറ്റവും പ്രധാന പ്രവർത്തനങ്ങളിലൊന്നാണ് ഫീൽഡ് വിസിറ്റുകൾ/ഇൻറസ്ട്രിയൽ വിസിറ്റ്.2018 മുതൽ കോവിഡ് കാലമൊഴിച്ച് എല്ലാ ബാച്ചുകളും ഇൻറസ്ട്രിയൽ വിസിറ്റുകൾ നടത്തിയിട്ടുണ്ട്. 2021-24 ബാച്ച് അംഗങ്ങൾ വയനാട് കൽപ്പറ്റയിലുള്ള മിൽമ ഡെയറിയാണ് വിസിറ്റ് ചെയ്‍തത്.മിൽമയുടെ വലിയ പ്ലാൻറാണ് കൽപ്പറ്റയിലുള്ളത്.വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തിക്കുന്ന പാലിൻെറ സംഭരണം,സൂക്ഷിപ്പ്,പാക്കുകളിലായി പുറത്തിറക്കി വിപണനം വരെയുള്ള കാര്യങ്ങളെ കുറിച്ചും,മിൽമയുടെ വിവിധ ഉൽപ്പന്നങ്ങൾ, നിർമ്മാണം,പാക്കിംഗ് തുടങ്ങിയവയെല്ലാം മനസ്സിലാക്കാൻ ഈ സന്ദർശനം കൊണ്ട് കുട്ടികൾക്ക് സാധിച്ചു.വിവിധ ഉപകരണങ്ങൾ,അവയുടെ ഉപയോഗം എന്നിവ നേരിൽ കണ്ട് മനസ്സിലാക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവമായി.മുൻ കൂട്ടി അനുമതി വാങ്ങിയായിരുന്നു സന്ദർശനം.ലിറ്റിൽ കെെറ്റ്സ് കെെറ്റസ് അംഗങ്ങളെ മിൽമ അധിക്യതർ ഹൃദ്യമായി സ്വീകരിക്കുകയും പ്രവർത്തനരീതികൾ വിശദീകരിച്ച് നൽകുകയും ചെയ്തു.
ഡിജിറ്റൽ മാഗസിൻ
ലിറ്റിൽ കെെറ്റ്സിൻെറ പ്രധാന പ്രവർത്തനമാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണം.സ്കൂളിലെ കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ ചേർത്ത് 2021-24 ബാച്ച് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ 'ബ്ലോസം' പ്രകാശന കർമ്മം 28-11-2023 ന് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ നിർവ്വഹിച്ചു.ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
രക്ഷിതാക്കൾക്കുള്ള ഐ ടി പരിശീലനം
സെെബർ സുരക്ഷാ ബോധവത്ക്കരണം, ഐ ടി പരിശീലനം എന്നിവ നൽകി രക്ഷിതാക്കളെയും സ്മാർട്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എല്ലാ വർഷവും രക്ഷിതാക്കൾക്ക് പരിശീലനം നൽകുന്നത്. കൂടാതെ കുട്ടികളുടെ പഠന കാര്യങ്ങളിൽ കെെത്താങ്ങ് നൽകാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിനായി സമഗ്രയുടെ സാധ്യതകൾ പരിചയപ്പെടുത്തുന്നു.ഇ റിസോഴ്സുകൾ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും നൽകി വരുന്നു.ക്ലാസുകൾക്ക് മുഹമ്മദ് തസ്നീം,മുഹമ്മദ് ഫിനാൻ, ഷഹന ഫാത്തിമ ,നജ ഫാത്തിമ P, ഷഹന ഷെറിൻ, ഹിബ നസ്റി, ആയിഷ ജുമാന, നജ ഫാത്തിമ പി എ എന്നീ അംഗങ്ങൾ നേതൃത്വം നൽകി.
ചേർത്തു പിടിക്കാം
വിദ്യാലയത്തിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഐ ടി പരിശീലനം നൽകാൻ തീരുമാനിച്ചു.ഇതിൻെറ ഭാഗമായി ഭിന്നശേഷിക്കാരനും സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ (ഹോം ബെെസ്ഡ് ) മുഹമ്മദ് റഫ്‍നാസ് എന്ന കുട്ടിയെ ഐ ടി പഠിപ്പിക്കുക എന്ന ഉത്തരവാദിത്തം ലിറ്റിൽ കെെറ്റ്സ് ഏറ്റെടുത്തു. ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ ഐ.ടി ലാബിൽ യോഗം ചേർന്ന് പരിശീലനം നൽകേണ്ട ഭാഗങ്ങൾ തിരഞ്ഞെടുത്തു.ഓരോ ഗ്രൂപ്പും മലയാളം കമ്പ്യൂട്ടിംങ്, ആനിമേഷൻ, ഗ്രാഫിക് ഡിസെെനിംഗ് എന്നീ മേഖലകളിൽ പരിശീലനം നൽകി.സ്കൂൾ സമയത്തിന് ശേഷവും മറ്റ് ഒഴിവ് സമയം കണ്ടെത്തിയുമാണ് ക്ലാസുകൾ നൽകിത്.ക്ലാസിന് മുഹമ്മദ് റംനാസ്, മുഹമ്മദ് റിഷാൻ, നസ്റിയ ഫത്തിമ, ത്വാഹിറാ നബീല, മുസ്ഫിറ, ഷഹന ഷെറിൻ, ഹാഫിസ എന്നിവർ നേതൃത്വം നൽകി.
ഡിജിറ്റൽ ഡോക്യുമെൻററി
മുൻ ബാച്ചുകളെ പോലെ തന്നെ 2021-24 ബാച്ചും വിവിധ ഡിജിറ്റൽ ഡോക്യുമെൻററികൾ തയ്യാറാക്കിയിട്ടുണ്ട്.ഇതിൽ സെെബർ സുരക്ഷ എന്ന പേരിൽ തയ്യാറാക്കിയ ഡോക്യുമെൻററി മികച്ച നിലവാരം പുലർത്തി. സൈബർ ലോകത്തെ ഒളിഞ്ഞു കിടക്കുന്ന അപകടങ്ങളും മാനുഷിക ബന്ധങ്ങളിൽ വരുത്തുന്ന മാറ്റങ്ങളും എന്തൊക്കെയാണെന്ന് ഈ ഡോക്യുമെൻററി സംവധിക്കുന്നു. ആധുനിക സമൂഹത്തിൽ കൗമാരജനതയും വിദ്യാർഥികളുമാണ് സൈബർ ആക്രമണത്തിന് ഇരയാവുന്നത്. സാങ്കേതികവിദ്യയുടെ വളർച്ച ജനങ്ങളെ മോശമായും ഗുണകരമായ രീതിയിലും സ്വാധീനിക്കുന്നു. അറിവിൻറെ വ്യാപനത്തിൻറെ പ്രധാന ഘടകമാണ് വിദ്യാർഥികൾ. പക്ഷെ കുട്ടികളിലെ സോഷ്യൽ മീഡിയയുടെ അമിതോപയോഗം അവരുടെ ഭാവിയെ നഷിപ്പിക്കുന്നു. സമകാലിക സമൂഹത്തിൽ യുവജനത സോഷ്യൽ മീഡിയയുടെ ദുരൂഹതകളിൽ അകപ്പെട്ട് നൂലറ്റ പട്ടം പോലെയായി മാറുന്നു . ഇത്തരമൊരു കാലത്തിൽ ' സെെബർ സുരക്ഷ 'എന്ന വിഷയത്തിൽ കുട്ടികളെ ബോധവൽക്കരിക്കുക എന്നതാണ് ഈ ഡോക്യൂമെൻററിയുടെ പ്രസക്തി. ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ തന്നെ വിവിധ ക്ലാസുകളിലും പാരൻറ്സ് യോഗങ്ങളിലും ഡോക്യുമെൻററി പ്രദർശിപ്പിക്കുകയുണ്ടായി.
ആയിഷ തഹ്ലിയ, ഫെെറൂസ ഫാത്തിമ,ഫാത്തിമ മുബഷിറ,ഫിദ ഫാത്തിമ .സി, ഷംന ഷെറിൻ, അൻഷിദ.കെ,മുഹമ്മദ് അജ്നാസ്, ആയിഷ ശമീമ, ലുൿമാനുൽ ഹകീം എന്നീ അംഗങ്ങൾ നേതൃത്വം നൽകി.
നിർവ്വഹണ സമിതി യോഗങ്ങൾ
ലിറ്റിൽ കെെറ്റ്സ് നിർവ്വഹണ സമിതി യോഗങ്ങൾ ചേരുകയും പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.
ലിറ്റിൽ കെെറ്റ്സ് യോഗങ്ങൾ
ഓരോ ബാച്ചിൻെറയു പ്രത്യേകം യോഗങ്ങൾ ചേരുകയും വിവിധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുകയും ചെയ്യുന്നു.ഉത്തരവാദിത്തങ്ങൾ വിഭജിച്ച് നൽകൽ, ന്യൂതന ആശയങ്ങൾ സമാഹരിക്കൽ, വിവിധ പ്രവർത്തനങ്ങളുടെ നടത്തിപ്പ്, മറ്റ് കാര്യങ്ങൾ എന്നിവയിലെല്ലാം യോഗം തീരുമാനമെടുക്കുന്നു.
ലിറ്റിൽ കെെറ്റ്സ് അവാർഡ്
വയനാട് ജില്ലയിലെ മികച്ച മൂന്നാമത്തെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബിനുള്ള 2023 ലെ ലിറ്റിൽ കെെറ്റ്സ് അവാർഡ് കുറുമ്പാല ഹെെസ്കൂളിന് ലഭിച്ചു.അവാർഡ് നേട്ടത്തിന് പരിഗണിക്കുന്നതിൽ 2021-24 ബാച്ചിൻെറ പ്രവർത്തനവും മുതൽക്കൂട്ടായിട്ടുണ്ട്.
അനുമോദനം
2023-24 വർഷത്തെ ശാസ്ത്രോത്സവത്തിലെ ഐ ടി മേളയിൽ ഹെെസ്കൂൾ വിഭാഗത്തിൽ അനിമേഷനിൽ സബ് ജില്ലാ തലതത്തൽ രണ്ടാം സ്ഥാനവും, ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും നേടി സംസഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കെെറ്റ്സ് അംഗം കൂടിയായ മുഹമ്മദ് റംനാസിനെ ലിറ്റിൽ കെെറ്റ്സ് യൂണിറ്റ് അനുമോദിച്ചു.
അസെെൻമെൻറ് വർക്കുകൾ
2021-24വർഷത്തെ ബാച്ച് അംഗങ്ങൾ വ്യക്തിഗത, ഗ്രൂപ്പ് അസെെൻമെൻറ് വർക്കുകൾ വളരെ നന്നായി പൂർത്തിയാക്കി.സ്കൂൾ ലെവൽ ക്യാമ്പിൽ പങ്കെടുക്കാതിരുന്ന ഒരു കുട്ടി ഒഴികെ ബാക്കി എല്ലാവർക്കും A ഗ്രേഡോടെ ഗ്രെെസ് മാർക്കിന് അർഹത നേടാൻ കഴിഞ്ഞു.
2021-24 ബാച്ച് അംഗങ്ങൾ
ലിറ്റിൽ കെെറ്റ്സ് 2021-24 | |||
---|---|---|---|
1 | നസ്‍റിയ ഫാത്തിമ എം | 15 | മുഹമ്മദ് തസ്‍നീം സി |
2 | ഷഹന ഷെറിൻ | 16 | മുഹമ്മദ് അജ്‍നാസ് കെ കെ |
3 | ത്വാഹിറ നബീല | 17 | ലുക്കുമാനുൽ ഹഖീം കെ എം |
4 | അൻഷിത കെ | 18 | മുഹമ്മദ് ഫിനാൻ എ |
5 | നജ ഫാത്തിമ പി | 19 | മുഹമ്മദ് റിഷാൻ കെ പി |
6 | മുസ്‍ഫിറ വി | 20 | മുഹമ്മദ് റംനാസ് വി |
7 | ഹാഫിസ | 21 | ഫെെറൂസ ഫാത്തിമ ടി എ |
8 | ഫാത്തിമ മിബഷിറ എം എം | 22 | ഷഹന ഫാത്തിമ എം |
9 | ഷംന ഷെറിൻ എം | 23 | നജ ഫാത്തിമ പി എ |
10 | ഷഹ്‍ന ഷെറിൻ എം | 24 | ആയിഷ ഷമീമ പി |
11 | ഹിബ നസ്‍റി കെ എം | 25 | മുഹമ്മദ് ഇസ്‍മായീൽ വി |
12 | അയിഷ തഹ്‍ലിയ കെ കെ | 26 | മുഹമ്മദ് തുഫെെൽ സി |
13 | അയിഷ ജുമാന കെ ഐ | 27 | മുഹമ്മദ് റിഷാൻ കെ എസ് |
14 | ഫിദ ഫാത്തിമ | 28 | മുഹമ്മദ് അജ്‍മൽ |