എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2023-24

18:32, 7 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Basithakode (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ പ്രവേശനോത്സവം നടത്തി

 

വിരിപ്പാടം: ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ സ്‌കൂൾ പ്രവേശനോത്സവം സ്‌കൂൾ അങ്കണത്തിൽ വെച്ച് സ്‌കൂൾ മാനേജർ മുസ്തഫ ഹുദവി ആക്കോട് ഉദ്ഘാടനം ചെയ്‌തു. ഈ വ‍ഷം ഒന്നാം ക്ലാസിലെത്തിയ വിദ്യാ‍‍ർഥികളെ പൂക്കളും സമ്മാനപൊതിയും നൽകി സ്വീകരിച്ചു. മറ്റു ക്ലാസുകളിൽ പുതുതായി ചേ‍ന്ന വിദ്യാ‍ർഥികളെയും എം.ടി,എ., പി.ടി.എ ഭാരവാഹികളും അധ്യാപകരും ചേ‍ർന്ന് സ്വീകരിച്ചു. പിടിഎ പ്രസിഡന്റ് ജുബൈർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശിഹാബ്, ഡോ.ജബ്ബാർ മാസ്റ്റർ, എം സി നാസർ, മുസമ്മിൽ ഹുദവി, പ്രഭാവതി ടീച്ചർ,ഉമ്മർകോയ ഹാജി, സിദ്ധീഖ് മാസ്റ്റർ, ബഷീർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു,

സചിത്രപാഠം ശിൽപശാല നടത്തി

 

പുതിയ അധ്യായനവ‍ർഷത്തിലെ ഒന്നാം ക്ലാസിലെ ഗവേഷണപദ്ധതിയായ സചിത്രപാഠം കുട്ടികൾക്കാവശ്യമായ മെറ്റീരിയലുകൾ നി‍‍ർമിക്കുന്നതിനും പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് വിശദീകരിച്ചു ന‍ൽകുന്നതിനുവേണ്ടിയാണ് ശിൽപശാല സംഘടിപ്പിച്ചത്. 63 രക്ഷിതാക്കൾ പങ്കെടുത്തു. ഒന്നാം യൂണിറ്റിലേക്ക് ആവശ്യമായ എല്ലാ മെറ്റീരിയലുകളും 3 മണിക്കൂ‍ർ കൊണ്ട് ശിൽപശാലയിലൂടെ നിർമിക്കാനായി. പ്രധാനധ്യാപകൻ ശ്രീ.മഹേഷ് സാ‍ർ ശിൽപശാല ഉദ്ഘാടനം നി‍ർവ്വഹിച്ചു. ഒന്നാം ക്ലാസ് അധ്യാപകരായ നിമി, ശാക്കിറ, അബ്ദുൽ ബാസിത് എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകി.

കാച്ചിൽ കൃഷിക്ക് തുടക്കം കുറിച്ചു ആക്കോട് വിരിപ്പാടം സീഡഗങ്ങൾ

 

വിരിപ്പാടം: ആക്കോട് വിരിപ്പാടം വിദ്യാലയത്തിലെ 'നന്മ സീഡ് 'ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പുതിയ അധ്യയന വർഷത്തിൻ്റെ ആരംഭത്തിൽ തന്നെകാച്ചിൽ കൃഷി ക്ക് തടമെടുത്ത് വിത്ത് നട്ടു.കഴിഞ അധ്യയന വർഷം ക്ലബിൻ്റെ കീഴിൽ തുടങ്ങിയ കാച്ചിൽ കൃഷിയിൽ നല്ല വിളവാണ് ലഭിച്ചത്.ജെം ഓഫ് സീഡ് ആദിത്യൻ അക്ഷയ്, ദിൽ ന, കദീജ സന., ജസ, നവനീത്, റിയാൻ, ഹന്നന്ന, ലാ സിമ, ആരാധ്യ, സൻഹ, ബാസില തുടങ്ങിയ കുട്ടികൾ സീഡ് കോഡിനേറ്റർ പ്രഭാവതി, എം ടി എ നിഖില, സുനിത തുടങ്ങിയവരും പങ്കെടുത്തു. വളരെയേറെ പോഷക ഗുണമുള്ള (അന്നജം, ധാതുക്കൾ, മാംസ്യം ഭക്ഷ്യനാരുകൾ) വലിയ ഇനം നാടൻകാച്ചിലുകളും, ശ്രീ രൂപ ഇനവുമാണ് കുഴിച്ചിട്ടത്.

വായന വാരത്തിന് തുടക്കമായി

 

June 19  വായനാ ദിനവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ പരിപാടികൾ നടന്നു. വായന വാരാഘോഷത്തിന്റെ ഭാഗമായി  ക്ലാസ്സ്തല ലൈബ്രറി ഉദ്ഘാടനം ചെയ്തു.ശ്രീ ബാലകൃഷ്ണൻ ഒളവട്ടൂർ ക്ലാസ്സ് തല ലൈബ്രറി ഉദ്ഘാടനം ചെയ്യുന്നതോടൊപ്പം വിദ്യാരംഗ സാഹിത്യ വേദിയും ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റ‍ർ അധ്യക്ഷനായി. കൂടാതെ സ്കൂൾ ലൈബ്രറിയിലെ പുസ്തക പ്രദർശനവും, മലയാള സാഹിത്യത്തിലെ സാഹിത്യ ഗഹിത്യകാരന്മാരെ  പരിചയപ്പെടലും, ക്ലാസ് തല മാഗസിൻ പ്രകാശനവും നടത്തുകയുണ്ടായി. ഒരാഴ്ചയോളം നീണ്ടുനിന്ന വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ഏറ്റവും മികച്ച വായന വാരാഘോഷം പ്രവ‍ർത്തനത്തിനമായി- കൊണ്ടോട്ടി സബ്ജില്ലയിൽ നിന്നും ജില്ലയിലേക്ക് തിരഞ്ഞെടുത്തു.

ലഹരി വിരുദ്ധ റാലി നടത്തി

 
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തേനുബന്ധിച്ച് നടത്തിയ ലഹരി വിരുദ്ധ റാലി ഊർക്കടവ് അങ്ങാടിയിലേക്ക്.

വിരിപ്പാടം: എ എം യു പി സ്‌കൂൾ ആക്കോട് വിരിപ്പാടം അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തേനുബന്ധിച്ച് ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ ജെ ആർ സി, സ്കൗട്ട്, സീഡ് എന്നീ ക്ലബുകളുടെ അഭിമുഖത്തിൽ ജൂൺ 26-ന് ലഹരി വിരുദ്ധ റാലി നടത്തി പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു, പ്രഭാവതി ടീച്ചർ, മൻസൂർ മാസ്റ്റർ, സമദ് മാസ്റ്റർ, ഷംസുദ്ധീൻ മാസ്റ്റർ, ത്വൽഹത്ത് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു, കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം നടക്കും.

മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു

പ്രമാണം:18364 2324 07.jpg

വിരിപ്പാടം: എ എം യു പി സ്‌കൂൾ ആക്കോട് വിരിപ്പാടം ബലി പെരുനാനോടബദ്ധിച്ച് ജൂൺ 27-ന് ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു യു പി ക്ലാസിലെ 100 റോളം വിദിത്ഥിനികൾ മത്സരത്തിൽ പങ്കെടുത്തു. പി.ടി.എ,എം.ടി.എ ഭാരവാഹികളായ സുബൈ‍ർ, എം.ടി.എ പ്രസിഡണ്ട് ഹബീബ ടി.കെ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികൾ ഏറെ ആവേശത്തോടെ പരിപാടികൾ ഏറ്റെടുത്തു. വിജയികളായ വിദ്യാ‍ർഥികൾക്ക് സമ്മാനങ്ങൾ നൽകി.


സയൻസ് ക്ലബ്ബഗംങ്ങൾ ശാസ്ത്ര സഹവാസ ക്യാമ്പിൽ പങ്കെടുത്തു

പ്രമാണം:18364 2324 08.jpg

വിരിപ്പാടം: ആക്കോട് വിരിപ്പാടം വിദ്യാലയത്തിലെ സയൻസ് ക്ലബ്ബഗങ്ങൾ ആണ്.' സയൻസ് ആക്റ്റിവിറ്റി സെൻർ" പാലക്കാട് എത്തിയത്. ജൂലൈ 21 ചാന്ദ്രദിനാചരണ പരിപാടിയോടടുത്ത് വരുന്ന സന്ദർഭത്തിലാണ് ഇവിടെ നിന്നും കുട്ടികൾ ചാന്ദ്രയാൻ മൂന്ന് വിക്ഷേപണം സെമിനാർ ഹാളിൽ നിരീക്ഷിച്ചതും, തുടർന്ന് ചന്ദ്രഗ്രഹണം, സൂര്യഗ്രഹണം, അച്ചുതണ്ടിന്റെ ചരിവ്, കൂടാതെ, ശാസ്ത്ര പരീക്ഷണങ്ങൾ നേരിട്ട് ചെയ്തും, മണ്ണ് പരിശോധന ലാബ്, ജലപരിശോധന, ബഡിങ്ങ്, ഗ്രാഫിങ്ങ്, ലയറിങ്ങ്. തുടങ്ങി നിരവധി പരിപാടികളിലൂടെ കടന്ന് പോയത്.

എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം ചാന്ദ്രദിനം ആചരിച്ചു

പ്രമാണം:18364 2324 34.jpg

വിരിപ്പാടം: ജൂലൈ 21 ചാന്ദ്രദിനത്തിൻ്റെ ഭാഗമായി ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ വിവിധ പരിപാടികൾ നടത്തി സ്കൂൾ പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു പ്രഭാവതി ടീച്ചർ അധ്യക്ഷത വഹിച്ചു, മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, സിദ്ധീഖ് മാസ്റ്റർ,ഫസീല ടീച്ചർ, മുഹ്സിന ടീച്ചർ, തൗഫീഖ് മാസ്റ്റർ, ശിഹാബ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു, അസംബ്ലി, മാനേത്തേക്കൊരു കിളിവാതിൽ, ചാന്ദ്രദിന ഡോക്യൂമെൻ്ററി പ്രദർശനം, കുട്ടികൾ തെയ്യാറാക്കിയ ചാർട്ട് പ്രദർശനം, എന്നിവ നടന്നു.

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് - മുഹമ്മദ് റിയാൻ സ്കൂൾ ലീഡർ

 

2023- 24 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 27  യം തിയ്യതി നടത്തുകയുണ്ടായി. രണ്ടു പാർട്ടികളായി മൂന്നു പോസ്റ്റിലേക്ക് സ്കൂൾ ലീഡർ ഡെപ്യൂട്ടി ലീഡർ സ്പീക്കർ എന്നിങ്ങനെയായിരുന്നു തെരഞ്ഞെടുപ്പ്.വ്യത്യസ്ത ചിഹ്നങ്ങളിൽ ഡിജിറ്റൽ സംവിധാനത്തിന്റെ സഹായത്തോടെയായിരുന്നു  തെ രഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം കൊണ്ടോട്ടി aeo  നിർവഹിച്ചു.100% പോളിങ് കൂടി തിരഞ്ഞെടുപ്പ് വിജയിച്ചു. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മുഹമ്മദ് റിയാനും, ഡെപ്യൂട്ടി സ്ഥാനത്തേക്ക് ഷഹ്‌മയും സ്പീക്കർ സ്ഥാനത്തേക്ക് മുഹമ്മദ് നസീബ് തെരഞ്ഞെടുക്കപ്പെട്ടു.

പ്രേംചന്ദ് ജയന്തി ദിനം ആഘോഷിച്ചു

പ്രമാണം:18364 2324 09.jpg

വിരിപ്പാടം:. ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂളിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 31 പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് വിവിധ പരിപാടികൾ നടന്നു. പ്രത്യേക അസ്സംബ്ലി നടന്നു ഹെഡ്‌മാസ്റ്റർ മഹേഷ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പോസ്റ്റർ രചന മത്സരം, പ്രേം ചന്ദ് ദിന ബാഡ്‌ജ് നിർമാണം,ക്വിസ് എന്നീ മത്സരങ്ങൾ നടത്തി. .ഉമ ടീച്ചർ, സിജി ടീച്ചർ,മൻസൂർ മാസ്റ്റർ, ജിംസിയ, ഫിദ തുടങ്ങിയവർ അസ്സംബ്ലിയിൽ സംസാരിച്ചു.

'തനിച്ചല്ല' ഷോട്ട് ഫിലീം പ്രകാശന കർമ്മം നടത്തി

പ്രമാണം:18364 2324 10.jpg

വിരിപ്പാടം: ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ ലഹരിക്കെതിരെ വിരിപ്പാടം വിദ്യാലയത്തിലെ സീഡ് ക്ലബ് 'തനിച്ചല്ല " എന്ന ഷോർട്ട് ഫിലിമിൻ്റെ പ്രകാശന കർമ്മം ആഗസ്ത് 06-ാം തിയ്യതി വിദ്യാലയത്തിന്റെറെ പി.ടി എ ജനറൽ ബോഡി യോഗത്തിൽ പിടിഎ പ്രസിഡൻറ് ജുബേർ നിർവഹിച്ചു.ചടങ്ങിൽ എം ടി എ ഹബീബ അക്കാദമിക് കോഡിനേറ്റർ ‍ഡോ. അബ്ദുൾ ജബ്ബാർ, മനേജ്‌മെൻറ് പ്രതിനിധി എം.സി നാസർ, പ്രധാന അധ്യാപകൻ പി.ആർ.മഹേഷ് സ്റ്റാഫഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

വിഷരഹിത പച്ചക്കറി തോട്ടമൊരുക്കി

 

വിരിപ്പാടം: ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ സീഡ്, എൻ ജി സി, "നല്ല പാഠം ക്ലബുകളുടെ കീഴിൽ സ്‌കൂളിൽ വിഷരഹിത പച്ചക്കറി തോട്ടമൊരുക്കി വാഴക്കാട് കൃഷി ഓഫീസർ റൈഹാനത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാ‍ർഥികൾ കൃഷിഭവനിൽ നിന്നും ലഭ്യമായ വ്യത്യസ്ത ഇനം പച്ചക്കറികളുടെ തൈകളാണ് ഇതിന് വേണ്ടി തയ്യാറാക്കിയത്. സ്കൂളിൽ തന്നെ തയ്യാറാക്കിയ തൈകളാണ് നട്ടത്. ഹെഡ്മാസ്റ്റർ മഹേഷ് മാസ്റ്റർ,പി ടി എ പ്രസിഡന്റ് ജുബൈർ അസി. കൃഷി ഓഫീസർമാരായ ത്രേസ്യാമ്മ, റെനീഷ് എം, അബ്ദുൽ സത്താർ,അധ്യാപകരായ മുജീബ് എം, ബഷീർ കെ, പ്രഭാവതി ഇ പി, ബഷീർ കെ പി, സിദ്ധീഖ് എം സി, സമദ് കെ പി, സുഹാദ് എന്നിവർ പങ്കെടുത്തു.

സംസ്കൃത ഭാഷ ദിനം ആചരിച്ചു

പ്രമാണം:18364 2324 12.jpg

ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ സംസ്കൃത ഭാഷ ദിനം ആചരിച്ചു പ്രത്യേക അസംബ്ലി, സംസ്‌കൃത ഭാഷ സന്ദേശം, ഗാനം, പ്രസംഗം, എന്നിവ നടന്നു, പ്രധാന് അധ്യാപകൻ മഹേഷ് മാസ്റ്റർ, സംസ്കൃത അധ്യാപിക ബിന്ദു ടീച്ചർ, എന്നിവർ സംസാരിച്ചു. ഒന്നാം ക്ലാസ് മുതൽ സ്കൂളിൽ സംസ്കൃതം പഠിപ്പുിക്കുന്നുണ്ട്. നിരവധി വിദ്യാ‍‍ർഥികൾ സംസ്ക‍‍ൃതഭാഷ തിരഞ്ഞെടുത്ത് പഠിക്കാൻ താൽപര്യം കാണിക്കുന്നതായി ബിന്ദു ടീച്ച‍‍ർ പരിപാടിക്ക് നേതൃത്വം നൽകികൊണ്ട് പറഞ്ഞു. അസംബ്ലിയിലെ ഓരോ ഇനങ്ങളും കുട്ടികൾ വളരെ ഭംഗിയോടെ തന്നെ അവതരിപ്പുിച്ചു.

എൽ എസ് എസ്, യു എസ് എസ് പ്രതിഭകളെ അനുമോദിച്ചു

 

വാഴക്കാട്. ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂളിൽ നിന്നും എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു. പ്രശസ്‌ത കവിയും, നോവലിസ്റ്റും, പ്രഭാഷകനുമായ ഡോക്ടർ സോമൻ കടലൂർ കുട്ടികൾക്ക് ഉപഹാരങ്ങൾ കൈമാറി. ഒമ്പത് എൽ.എസ്.എസും, അഞ്ച് യു.എസ്.എസും നേടി കൊണ്ട് ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിൽ ഇടം നേടിയിരുന്നു. സ്കൂൾ അക്കാദമിക്ക് കോർഡിനേറ്റർ ഡോ. എ.ടി അബ്ദുൾ ജബാർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഇ.പി. പ്രഭാവതിക്ക് വിരിപ്പാടം എ എം യു പി സ്‌കൂളിൽ സ്വീകരണം നൽകി

പ്രമാണം:18364 2324 15.jpg

വിരിപ്പാടം: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് ഏൽപ്പെടുത്തിയ അധ്യാപിക അവാർഡിന് അർഹ ആയ ശ്രീമതി പ്രഭാവതി ടീച്ചർക്ക് സ്‌കൂൾ സ്‌കൂൾ മാനേജ്‌മെൻ്റ്, സ്റ്റാഫ്, പി ടി എ, എം.ടി എ ചേർന്ന് സ്വീകരണം നൽകി സ്‌കൂൾ കവാടത്തിൽ സ്ക‌ൗട്ടിന്റെയും ജെ ആർ സി യുടെയും അകമ്പടിയേടെ സ്‌കൂൾ അക്കാദമിക്ക് കോ ഓഡിനേറ്റർ ഡോ.എ ടി ജബ്ബാർ ബൊക്ക നൽകി സ്വീകരിച്ചു, ശേഷം സ്കൂൾ അസംബ്ലിയിൽ വെച്ച് സ്കൂൾ മാനേജർ മുസ്‌തഫ ഹുദവി ഉപഹാരം നൽകി ആദരിച്ചു, പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ, പി ടി എ പ്രസിഡൻ്റ് ജുബൈർ, എം ടി എ പ്രസിഡൻ്റ് അസ്മാബി, സീനിയർ അസിസ്റ്റൻ്റ് മുജീബ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ബഷീർ മാസ്റ്റർ മറ്റു അധ്യാപകർ, പി ടി എ, എം ടി എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വാഴക്കാട് പഞ്ചായത്ത് സ്‌കൂൾ തല കായിക മേളയിൽ യു.പി വിഭാഗം വിരിപ്പാടം സ്‌കൂൾ ജേതാക്കൾ

പ്രമാണം:18364 2324 17.jpg വിരിപ്പാടം: വാഴക്കാട് പഞ്ചായത്ത് നടത്തിയ സ്‌കൂൾ സ്പോട്‌സിൽ (യു പി വിഭാഗം) 33 പോയൻ്റ് നേടി ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

'വർണ്ണം’ സ്കൂ‌ൾ കലോത്സവം സംഘടിപ്പിച്ചു

പ്രമാണം:18364 2324 18.jpg

വിരിപ്പാടം: ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ കലോത്സവം വർണ്ണം വാർഡ് മെമ്പർ ശിഹാബ് ഊർക്കടവ് ഉദ്ഘാടനം ചെയ്തു‌, കൈരളി പട്ടുറുമാൽ ഫെയിം ഹെന്റിയ ബി സ്റ്റാലിൻ മുഖ്യാതിഥി ആയി പങ്കെടുത്തു, പി ടി എ വൈസ്. പ്രസിഡന്റ് അബ്ദുറഹ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ്‌മാസ്റ്റർ മഹേഷ് മാസ്റ്റർ,, മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ,സിദ്ധീഖ് മാസ്റ്റർ, പ്രഭാവതി ടീച്ചർ,എം ടി എ ഭാരവാഹിക ളായ ഹബീബ ടി കെ, നിഖില എന്നിവർ പ്രസംഗിച്ചു, കൺവീനർ കെ.പി ബഷീ‍ർമാസ്റ്റ‍‍ർ നന്ദി രേഖപെടുത്തി Green, Red, Blue, Yellow എന്നീ നാല് ഹൗസുകൾ തമ്മിലായിരുന്നു മത്സരങ്ങൾ.

ശിശുദിന പരിപാടികൾ സംഘടിപ്പിച്ചു

പ്രമാണം:18364 2324 19.jpg

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും രാഷ്ട്രശില്പിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനമായ നവംബർ 14 ന് ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂളിൽ വിപുലമായ രീതിയിൽ ശിശുദിന പരിപാടികൾ സംഘടിപ്പിച്ചു. സ്പെഷ്യൽ അസംബ്ലി, ബാല റാലി, അങ്കനവാടി,നഴസറി കുട്ടികൾക്ക് സ്വീകരണം, പ്രദർശനം, മധുര വിതരണം, കുട്ടികളുടെ വിവിധ കലാപരിപാടികൾ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ പിആർ മഹേഷ് നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് സുബൈർ മുൻ പ്രധാന അധ്യാപകൻ വർഗീസ് സി കെ എന്നിവർ പ്രസംഗിച്ചു.

വിദ്യാർത്ഥികളുടെ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി

 

വിരിപ്പാടം എ എം യു പി സ്കൂ‌ൾ വിദ്യാലയത്തിലെ സീഡ് ക്ലബിൻ്റയും, ദേശീയ ഹരിതസേനയുടേയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന ബോധവൽക്കരണ ക്ലാസും LED ബൾബ് നിർമ്മാണ പരിശീലനവും പി. ടി. എ. പ്രസിഡൻറ് ജുബൈർ ഉദ്ഘാടനം ചെയ്യുന്നു. LED ട്രെയിനർ മുഹമ്മദ് അജ്‌മൽ ക്ലാസിന് നേതൃത്വം വഹിച്ചു.

വിജയസ്‌പർശം-ഉണർവ് രക്ഷാകർത്യ ക്ലാസ് നടത്തി

പ്രമാണം:18364 2324 20.jpg

വിരിപ്പാടം: ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ വിജയസ്പർശം ഉണർവ് രക്ഷാകർതൃ ശാക്തീകരണ ക്ലാസ് നടത്തി സ്‌കൂൾ ഓഡിറ്റേറി യത്തിൽ നടന്ന പരിപാടിയിൽ പി ടി എ പ്രസിഡൻ്റ് ജുബൈർ ഉദ്ഘാടനം ചെയ്തു ഹെഡ്മ‌ാസ്റ്റർ പി ആർ മഹേഷ് അധ്യക്ഷത വഹിച്ചു മോട്ടിവേഷൻ സ്‌പീക്കർ ഹമീദ് ചൂലൂർ മുഖ്യ പ്രഭാഷണം നടത്തി. ധാരാളം രക്ഷിതാക്കൾ പരിപാടിയിൽ സംബന്ധിച്ചു, എല്ലാ രക്ഷിതാക്കളും നല്ല ഫീഡ്ബാക്ക് രേഖപെടുത്തി സംസാരിച്ചു. ബഷീർ മാസ്റ്റർ, മുജീബ് മാസ്റ്റർ, ശിഹാബ് മാസ്റ്റർ, കെ പി ബഷീർ മാസ്റ്റർ, തൗഫീഖ് മാസ്റ്റർ, നജ്‌ന ടീച്ചർ എന്നിവർ പ്രസംഗിച്ചു.

മലീനീകരണ ബേധവൽക്കരണം നടത്തി

പ്രമാണം:18364 2324 21.jpg

വിരിപ്പാടം: സമൂഹ നൻമ കുട്ടികളിലൂടെ എന്ന സന്തേഷത്തിൽ ദേശീയ മലിനീകരണ നിയന്ത്രണ ദിനത്തോടനുബദ്ധിച്ച് ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ സീഡ് ക്ലബിന്റെ കീഴിൽ സ്‌കൂൾ പരിസരത്തുള്ള കടകളിൽ കയറി ബേധവൽക്കരണം നടത്തി. മാലിന്യങ്ങൾ റോഡിലേക്ക് വലിച്ചെറിയാതെ രിക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകം ശേഖരിക്കുക, കടകളിലെ വേസ്റ്റ് വെള്ളം പൊതു സ്ഥലത്തേക്ക് ഒഴുക്കിവിടാതെ രിക്കുക എന്നിവ ആയിരുന്നു, ലഘുലേഖ വ്യാപാരി വിവസായി ഊർക്കടവ് യൂണിറ്റ് സെക്രട്ടറി സന്തോഷിന് നൽകി കൊണ്ട് സീനിയർ അധ്യാപകൻ മോട്ടമ്മൽ മുജീബ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മണ്ണിന്റെ ഗന്ധമറിഞ്ഞ് ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ വിദ്യാർത്ഥികൾ

 
ദിനാഘോഷത്തിന്റെ ഭാഗമായി ഏർപെടുത്തിയ പ്രദ‍ർശനം കുട്ടികൾ കാണുന്നു.


ആക്കോട്: ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് വിവിധ മണ്ണിനങ്ങളെ പറ്റിയും അതിന്റെ പ്രത്യേകതകളെ പറ്റിയും പുതിയ അറിവുകൾ പകർന്നു നൽകി. പരിപാടിയുടെ ഭാഗമായി വിവിധയിനം മണ്ണുകളുടെ പ്രദർശനവും മണൽ ചിത്രങ്ങൾ മൺപാത്രങ്ങൾ മറ്റു കളിമൺ ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും സംഘടിപ്പിച്ചു. വിവിധ മണ്ണിനങ്ങളുടെ ജലസംരക്ഷണ ശേഷിയും മണ്ണിന്റെ വായുവിന്റെ സാന്നിധ്യവും മനസ്സിലാകുന്നതിനുള്ള വ്യത്യസ്ത പരീക്ഷണങ്ങളും നടന്നു. സ്കൂൾ പ്രധാനധ്യാപകൻ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മുജീബ്,മാസ്റ്റർ, ബഷീർ മാസ്റ്റർ, സമദ് മാസ്റ്റർ, സിജി ടീച്ചർ, ജുനൈദ് മാസ്റ്റർ,റിസ്വാന ടീച്ചർ, ഉമ ടീച്ചർ, തല്ഹത് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.


അന്താരാഷ്ട്ര അറബിക് ദിനം ആചരിച്ചു

 

വിരിപ്പാടം: യു എൻ അംഗീകരിച്ച് അൻപത് വർഷം പിന്നിടുന്ന അറബിക് ഭാഷ, അന്താരാഷ്ട്ര അറബിക് ദിനാചരണം ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിൽ വളരെ വിപുലമായ രീതിയിൽ നടത്തി  പ്രത്യേക അസംബ്ലി ,ചാർട്ട് പ്രദർശനം, ക്വിസ് ,പ്രസംഗം ,എനിവ നടത്തി പി ടി എ പ്രസിഡൻ്റ് ജുബൈർ ഉദ്ഘാടനം ചെയ്തു  ഹെഡ്മാസ്റ്റർ മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു അധ്യാപകരായ മുജീബു റഹ്മാൻ എം, ബഷീർ കെ, മുജീബ് റഹ്മാൻ കെ സി, കെ പി ബഷീർ, സമദ് കെ പി ,ഷംസുദ്ധീൻ സി വി, ക്ലബ്  വിദ്യാത്ഥികൾ, എന്നിവർ നേതൃത്വം നൽകി സബ് ജില്ല മാഗസിൻ മത്സരത്തിൽ എ ഗ്രേഡ് നേടി ഉന്നത വിജയം കൈവരിക്കുകയും ചെയ്തു.

ലോക ഉറുദുദിനാഘോഷം സംഘടിപ്പിച്ചു

പ്രമാണം:18364 2324 33.jpg

എ.എം.യു.പി സ്കൂൾ ആക്കോട് വിരിപ്പാടം ലോക ഉറുദു ദിനാഘോഷത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പോസ്റ്റർ പ്രദർശനം,ക്വിസ് പ്രോഗ്രാം, ചിത്രരചനാ മത്സരം, പ്രസംഗം തുടങ്ങിയ മത്സര പരിപാടികൾ നടന്നു. പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പരിപാടികൾക്ക് ഉറുദു ക്ലബ്ബ് കൺവീനർ മൻസൂ‍ർമാസ്റ്റ‍ർ നേതൃത്വം നൽകി. ഹന്ന ഫാത്തിമ, വദാഫാത്തിമ എന്നിവർ പ്രസംഗിച്ചു. പോസ്റ്റ‍ മത്സരത്തിൽ വിജയികളായ വിദ്യാ‍ർഥികൾക്കും ക്വിസ് മത്സരത്തിലെ ജേതാക്കൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

ചിപ്പികൂൺ കൃഷി വിളവെടുപ്പ് നടത്തി

പ്രമാണം:18364 2324 23.jpg

വിരിപ്പാടം: ക്രിസ്മ‌സ് അവധിക്കാലത്ത് ഇക്കോ ക്ലബ്, സീഡ് ക്ലബുകളുടെ കീഴിൽ ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂളിൽ ആരംഭിച്ച ചിപ്പി കൂൺ കൃഷി വിളവെടുത്തു . കൂണിൻ്റെ പോഷക ഗുണങ്ങൾ, കൂൺകൃഷി എങ്ങനെ നടത്താം, മറ്റു കൃഷികളിൽ നിന്നും കൂൺകൃഷിക്കുള്ള പ്രത്യേകഥ തുടങ്ങിയെപറ്റി സീഡ് കോ-ഓഡിനേറ്റർ പ്രഭാവതി ടീച്ചർ പരീശീലനം നൽകി,

വിജയ സ്പ‌ർശം വിജയ പ്രഖ്യാപനം നടത്തി

എ.എം യു പി സ്‌കൂൾ ആക്കോട് വിരിപ്പാടം വിജയ സ്പ‌ർശം വിജയോത്സവം വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ട് സി വി സക്കരിയ്യ ഉദ്ഘാടനം നിർവ്വഹിച്ചു . ഹെഡ്‌മാസ്റ്റർ മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശിഹാബ്, പി ടി എ പ്രസിഡന്റ് ജുബൈർ, മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, പ്രഭാവതി ടീച്ചർ, തൗഫീഖ് മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു. ചടങ്ങിൽ വിജയ സ്പർശം കുട്ടികളുടെ പതിപ്പ്, മാഗസിൻ ചടങ്ങിൽ പ്രസിഡണ്ട് പ്രകാശനം നടത്തി കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. ഷിഹാബ് മാസ്റ്റർ സ്വാഗതവും പി.പി ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു.

എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം 'അക്ഷരപ്പൂക്കൾ' ബഡ്ഡിംഗ് റൈറ്റേഴ്സ് ഉദ്ഘാടനം ചെയ്തു.

 
'അക്ഷരപ്പൂക്കൾ' ബഡ്ഡിംഗ് റൈറ്റേഴ്സ് പദ്ധതി സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പ്രഭാവതി ടീച്ചർ ഉദ്ഘടനം നിർവഹിക്കുന്നു.

എഴുത്തിന്റെയും വായനയുടേയും പുതിയകൂട്ടായ്മയായ 'അക്ഷരപ്പൂക്കൾ' ബഡ്ഡിംഗ് റൈറ്റേഴ്സ് പദ്ധതി സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പ്രഭാവതി ടീച്ചർ കവിത ആലപിച്ചു കൊണ്ട്  ഉദ്ഘടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ പി ആർ മഹേഷ് അധ്യക്ഷത വഹിച്ചു. സ്കൂൾ തല വായനക്കൂട്ടത്തിൽ അംഗങ്ങളായിട്ടുള്ളവരുടെ മാഗസിൻ പ്രകാശനവും നിർവഹിച്ചു. കവിതാലാപനവും കഥയുടെ ആസ്വാദനവും അവതരിപ്പിച്ചു. പരിപാടിയിൽ മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, ശിഹാബ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. ബഡ്ഡിംഗ് റൈറ്റേഴ്സ് കോർഡിനേറ്റർ റിസ് വാന ടീച്ചർ സ്വാഗതവും കെ. പി ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു.

എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം സഹവാസ ക്യാമ്പും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു (07-03-2024)

ഏഴാം ക്ലാസിലെ കുട്ടികൾക്ക് യാത്രയയപ്പും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു, സ്കൂൾ അക്കാദമിക് കൺവീനർ ഡോ. ജബ്ബാർ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ പി ആർ മഹേഷ് അധ്യക്ഷത വഹിച്ചു, ഐ ജി പി സീനിയർ ട്രെയ്ന‌ർ ത്വയ്യിബ് ഓമാനൂർ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി, പി ടി എ പ്രസിഡൻ്റ് ജുബൈർ, മുജീബ് മാസ്റ്റർ,ബഷീർ മാസ്റ്റർ, വൈ പി അബ്ദുറഹ്മാൻ മാസ്റ്റർ, കെ സി മുജീബ് മാസ്റ്റർ, എം സി സിദ്ധീഖ് മാസ്റ്റർ, റസീൽ മാസ്റ്റർ, ഷംസുദ്ധീൻ മാസ്റ്റർ, റാഷിദ് മാസ്റ്റർ, ശിഹാബ് മനാസ്റ്റർ, ത്വൽഹത്ത് മാസ്റ്റർ, ഉമർകോയ ഹാജി, എന്നിവർ പ്രസംഗിച്ചു.

എ.എം.യു.പി സ്കൂൾ ആക്കോട് വിരിപ്പാടം ഫുട്ബോൾ ടൂർണമെൻ്റ് ആവേശകരമായി

 
ഫുട്ബോൾ മത്സരത്തിൻ്റെ ഉദ്ഘാടന കർമ്മം പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി നിർവ്വഹിക്കുന്നു.

എഴാം ക്ലാസിലെ കുട്ടികൾക്ക് അമ്പലമുക്ക് ടർഫിൽ വെച്ച് ഫുട്ബോൾ ടൂർണമെൻ്റ് നടത്തി. ടൂർണമെൻ്റ് പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടഞ്ചേരി ഉത്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ജുബൈർ  അധ്യക്ഷ്യം വഹിച്ചു.മുജീബ് മാസ്റ്റർ മോട്ടമ്മൽ, മുസ്തഫ കായലം, അബ്ദുർറഹ്മാൻ മാസ്റ്റർ ആശംസകൾ അറിയിച്ചു.പി .പി ബഷീർ മാസ്റ്റർ സ്വാഗതവും സുഹാദ് മാസ്റ്റർ നന്ദിയും പറഞ്ഞു.