സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി/പ്രവർത്തനങ്ങൾ/2024-25
സ്വാതന്ത്ര്യത്തിന്റെ വർണക്കാഴ്ചകൾ
സി.എം എസ് ഹൈ സ്കൂളിൽ രാജ്യത്തിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ഈ ആഘോഷത്തിൽ എൻ.സി.സി., എസ്.പി.സി., ജെ.ആർ.സി., ലിറ്റിൽ കെറ്റ്സ് തുടങ്ങിയ യൂണിറ്റുകളിലെ വിദ്യാർത്ഥികൾ അണിനിരന്ന പരേഡ് ആകർഷകമായിരുന്നു. സ്കൂൾ ഹെഡ് മിസ് ട്രസ് പ്രിൻസമ്മ ജോസഫ് ടീച്ചർ പതാക ഉയർത്തി.എൻ സി.സി കേഡറ്റ് ഷാലിൻ അന്നാ സുരേഷ് പ്രഭാഷണം നടത്തി. പ്രഥമ അധ്യാപിക അനില സാമുവേൽ നന്ദിയും പ്രകാശിപ്പിച്ചു. സ്കൂൾ ഗായക സംഘം ആലപിച്ച ദേശഭക്തിഗാനങ്ങൾ ഹൃദയങ്ങളെ സ്പർശിച്ചു. വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിൽ എത്തിയ കൊച്ചു കുട്ടികൾ ആഘോഷത്തിന് മാറ്റ് കൂട്ടി. സ്വാതന്ത്ര്യം എന്ന അമൂല്യ നിധിയെ നാം എപ്പോഴും വിലമതിക്കുകയും, രാജ്യത്തിന്റെ ഉന്നതിക്കായി പ്രവർത്തിക്കുകയും ചെയ്യണമെന്ന സന്ദേശം ഈ ആഘോഷം നൽകി.