ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2023-26
2023-26 ബാച്ചിൽ 26 അംഗങ്ങളാണ് അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്.രണ്ട് പേര് ടി സി വാങ്ങി. നിലവിൽ ഒമ്പതാം തരത്തിൽ 24 പേരാണ് അംഗങ്ങളായിട്ടുള്ളത്. എട്ടാം ക്ലാസിലെ മുഴുവൻ റൊട്ടീൻ ക്ലാസുകളും കുട്ടികൾക്ക് ലഭിച്ചു.എട്ടാം ക്ലാസിൽ വെച്ച് തന്നെ ലിറ്റിൽ കെെറ്റ്സ് ഐ ഡി കാർഡും, രക്ഷിയിതാക്കളുടെ സഹകരണത്തോടെ ലിറ്റിൽ കെെറ്റ്സ് യൂണിഫോമും ഒരുക്കി.ഒമ്പതാം ക്ലാസിലെ റൊട്ടീൻ ക്ലാസുകളും, മറ്റ് പ്രവർത്തനങ്ങളും തുടരുന്നു.നാടിനെ നടുക്കിയ വയനാട് മുണ്ടക്കെെ,ചൂരൽമല പ്രകൃതി ദുരന്തവും ശക്തമായ മഴയും കാരണം 2024-25 അധ്യയന വർഷത്തെ ആദ്യ ടേമിലെ ധാരാളം പ്രവൃത്തി ദിനങ്ങൾ നഷ്ടപ്പെട്ടു.എങ്കിലും ലിറ്റിൽ കെെറ്റ്സ് പ്രവർത്തനത്തെ ബാധിക്കാതെ പരമാവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് വരുന്നു.റൊട്ടീൻ പ്രവർത്തനങ്ങൾ കൂടാതെ, വിദ്യാലയത്തിലെ പ്രധാന പ്രവർത്തനങ്ങൾ ഡോക്യുമെൻറ് ചെയ്തും, ലിറ്റിൽ ന്യൂസ് പോലുള്ള തനത് പ്രവർത്തനങ്ങളിലൂടെയും ഈ ബാച്ച് വ്യത്യസ്തത പുലർത്തുന്നു.
15088-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 15088 |
യൂണിറ്റ് നമ്പർ | LK/2018/15088 |
അംഗങ്ങളുടെ എണ്ണം | 25 |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വെെത്തിരി |
ലീഡർ | നാജിയ ഫാത്തിമ |
ഡെപ്യൂട്ടി ലീഡർ | മുഹമ്മദ് നിഹാൽ വി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഹാരിസ് കെ. |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അനില എ |
അവസാനം തിരുത്തിയത് | |
23-08-2024 | Haris k |
വിവിധ പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ
കുറുമ്പാല ഗവ. ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് 2023-26 ബാച്ചിലേയ്ക്കുളള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2023 ജൂൺ 13 ന് സംസ്ഥാന വ്യാപകമായി നടന്നു. സോഫ്റ്റ്‍വെയർ മുഖേന നടത്തിയ പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്തു. 26 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കെെറ്റ്സ് 2022-25 ബാച്ചിൻെറ പ്രിലിമിനറി ക്യാമ്പ് 04-11-2022 ന് കുറുമ്പാല ഗവ. ഹെെസ്കൂളിൽ വെച്ച് സംഘടിപ്പിച്ചു.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് പ്രോഗ്രാം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കെെറ്റ് വയനാട് ഡിസ്ട്രിക്ട് കോർഡിനേറ്റർ ബാലൻ മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി. രാവിലെ 9:30 ന് ആരംഭിച്ച് വെെകുന്നേരം 4:30 വരെ നീണ്ട് നിൽക്കുന്ന ഏകദിന ക്യാമ്പാണ് പ്രിലിമിനറി ക്യാമ്പ്. ക്യാമ്പിലൂടെ അംഗങ്ങൾ ലിറ്റിൽ കെെറ്റ്സ് പദ്ധതിയെ കുറിച്ചും, പ്രവർത്തനങ്ങളെ കുറിച്ചും, തങ്ങളുടെ ഉത്തരവാദിതത്തെ കുറിച്ചും മനസ്സിലാക്കുന്നു.പരിശീലനം ലഭിക്കുന്ന മേഖലകളെ പരിചയപ്പെടുന്നു.ബാച്ചിലെ മുവുവൻ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.എൽ കെ മാസ്റ്റർ ഹാരിസ് കെ സ്വാഗതവും മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞു.