ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2021-24

18:28, 18 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haris k (സംവാദം | സംഭാവനകൾ) (വിവരങ്ങൾ കൂട്ടിച്ചേർത്തു)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

2021-24 ബാച്ചിൽ 29 അംഗങ്ങളാണ് ഉണ്ടായിരുന്നത്. മുൻ കാലങ്ങളിലെ തുടർച്ചയായി ധാരാളം മികവുറ്റ പ്രവർത്തനങ്ങൾ നടത്താൻ ഈ ബാച്ചിന് കഴിഞ്ഞിട്ടുണ്ട്.

15088-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15088
യൂണിറ്റ് നമ്പർLK/2018/15088
അംഗങ്ങളുടെ എണ്ണം29
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വെെത്തിരി
ലീഡർആയിഷ തഹ്‍ലിയ
ഡെപ്യൂട്ടി ലീഡർഫെെറ‍ൂസ ഫാത്തിമ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഹാരിസ് കെ.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അനില എ
അവസാനം തിരുത്തിയത്
18-08-2024Haris k

റൊട്ടീൻ ക്ലാസുകൾ,സ്കൂൾ തല ക്യാമ്പുകൾ,ഡിജിറ്റൽ മാഗസിൻ, ഇൻ‍ഡസ്ട്രിയൽ വിസിറ്റ്,...തുടങ്ങിയവയ്ക്ക് പുറമേ രക്ഷിതാക്കൾക്കുള്ള ‍ഐ ടി പരിശീലനം, അമ്മമാർക്കുള്ള ഐ ടി പരിശീലനം, ഭിന്ന ശേഷിക്കാ‍ർക്കുള്ള ഐ ടി പരിശീലനം,മറ്റ് കുട്ടികൾക്കുള്ള ‍ഐ ടി പരിശീലനം, മറ്റ് പരിശീലനങ്ങൾ, ഡോക്യുമെൻററി തയ്യാറാക്കൽ, പ്രദർശനം, ആനിമേഷൻ ശിൽപശാല, തുടങ്ങിയ പ്രവർത്തനങ്ങൾ ഇവയിൽ ചിലത് മാത്രം.

സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐ ടി മേളയിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.ഹെെസ്കൂൾ വിഭാഗം അനിമേഷൻ മത്സരത്തിൽ മുഹമ്മദ് റംനാസ്  ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചുകൊണ്ട് സംസ്ഥാനതലത്തിൽ പങ്കെടുത്തു.അംഗങ്ങളുടെ വ്യക്തിഗത-ഗ്രൂപ്പ് അസെെൻമെന്റുകൾ മികച്ച നലവാരം പുലർത്തി.എ ഗ്രേഡോടെ ഗ്രേസ് മാർക്കിന് അർഹത നേടാൻ കുട്ടികൾക്ക് കഴിഞ്ഞത് വലിയ നേട്ടമായി.2023 വർഷത്തെ വയനാട് ജില്ലയിലെ മികച്ച മൂന്നാമത്തെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബിനുള്ള അവാർഡിന് കുറുമ്പാല ഹെെസ്കൂളിന് അർഹത നേടാൻ ഈ കാലയളവിൽ നടത്തിയ പ്രവർത്തനങ്ങൾ വലിയ പങ്ക് വഹിച്ചു.

പ്രധാന പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

കുറ‍ുമ്പ‍ാല ഗവ. ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് 2021-24 ബാച്ചിലേയ്ക്കുളള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ സംസ്ഥാന വ്യാപകമായി 2022 മാ‍ർച്ച് 19 ന് നടന്നു. സോഫ്റ്റ്‍വെ‍യർ മുഖേന നടത്തിയ പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിലെ 32 കുട്ടികൾ പങ്കെടുത്തു. 28 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ച‍ു.

ബാച്ച് ഉദ്ഘാടനം

ലിറ്റിൽ കെെറ്റ്സ് 2021-24 ബാച്ചിൻെറ റൊട്ടീൻ ക്ലാസിൻെറ ഉദ്ഘാടനം 2022 ജൂലെെ 6- ന് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബ‍ുഷറ വെെശ്യൻ നിർവ്വഹിച്ചു.പി ടി എ പ്രസിഡൻറ് കെ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ ഹാരിസ് കെ സ്വാഗതവും, മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞു.

ഐ ഡി കാർഡ്

ലിറ്റിൽ കെെറ്റ്സിലെ മ‍ുഴ‍ുവൻ കുട്ടികൾക്കും ഐ ഡി കാർഡ് നിർമ്മിച്ച് നൽകി.കെെറ്റിൻെറ നിർദ്ദേശം പാലിച്ച് കൊണ്ടാണ് കാർഡ് തയ്യാറാക്കിയത്. 14-10-2022 ന് നടത്തിയ ചടങ്ങിൽ കാർഡ് വിതരണേദ്ഘാടനം ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ച‍ു.

സ്കൂൾ ലെവൽ ക്യാമ്പ്

2021-24 ബാച്ചിൻെറ ലിറ്റിൽ കെെറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ് 04-12-2022 ന് സംഘടിപ്പിച്ചു.ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ ഹാരിസ് കെ , മിസ്ട്രസ് അനില എസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. രാവിലെ 9:30 ന് ആരംഭിച്ച് വെെകുന്നേരം 4:30 വരെ നീണ്ട് നിൽക്കുന്ന ഏകദിന ക്യാമ്പാണ് സ്കൂൾ ലെവൽ ക്യാമ്പ്.കുട്ടികൾക്ക് ഉച്ചഭക്ഷണവും ചായയും ലഘുപലഹാരവും നൽകുന്നുണ്ട്.ആനിമേഷൻ,പ്രോഗ്രാമിംഗ് എന്നീ മേഖലകളിലാണ് പരിശീലനം നൽകിവരുന്നത്.ക്യാമ്പിലെ ഹാജറിന് 100 മാർക്കാണ് ലഭിക്കുന്നത്

സബ് ജില്ലാതല ക്യാമ്പ്

സ്കൂൾ തല ക്യാമ്പിൽ കൂടുതൽ മികവ് പുലർത്തുന്നവർക്കാണ് സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.രണ്ട് ദിവസമായിട്ടാണ് സബ് ജില്ലാ തല ക്യാമ്പ് സംഘടിപ്പിക്കുന്നത്. നമ്മുടെ സ്കൂളിൽ നിന്ന് ആറ് കുട്ടികൾക്കാണ് സെലക്ഷൻ ലഭിച്ചത്. 28-12-2022, 29-12-2022 തിയ്യതികളിൽ പനമരം ഹയർസെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച 2021-24 ബാച്ചിൻെറ വെെത്തിരി സബ് ജില്ലാതല ക്യാമ്പിൽ ആനിമേഷൻ വിഭാഗത്തിൽ മുഹമ്മദ് അജ്‍നാസ് കെ കെ, മുഹമ്മദ് റിഷാൻ കെ പി, മുഹമ്മദ് റംനാസ് എന്നീ മൂന്ന് പേരും, പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഫെെറൂസ ഫാത്തിമ, മ‍ുഹമ്മദ് തസ്‍നീം സി എം, ഫിദ ഫാത്തിമ എന്നീ മൂന്ന് പേരുമാണ് പങ്കെടുത്തത്.

ഫ്രീഡം ഫെസ്റ്റ് 2023

സ്വതന്ത്ര വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ ലിറ്റിൽ കെെസ്റ്റിൻെറ ആഭിമുഖ്യത്തിൽ ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ച‍ു.ഇതോടനുബന്ധിച്ച് ഐ ടി കോർണർ,ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം തുടങ്ങിയവ സംഘടിപ്പിച്ച‍ു. കുട്ടികൾക്ക് ഫ്രീഡം ഫെസ്റ്റ് സന്ദേശവ‍ും പ്രത്യേക ക്ലാസും നൽകി. റോബോട്ടിക് കോർണർ വളരെ ശ്രദ്ധേയമായി. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും പ്രദർശനം കാണാനും പ്രവർത്തനരീതികൾ മനസ്സിലാക്കാനും കഴിഞ്ഞു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.

രക്ഷിതാക്കൾക്കുള്ള ഐ ടി പരിശീലനം

 
രക്ഷിതാക്കൾക്ക് IT പരിശീലനം
 
മിൽമ ഡെയറി- വയനാട്
 
മിൽമ ഡെയറി- വയനാട്
 
ഐഡി  കാർഡ് വിതരണം


സെെബർ സുരക്ഷാ ബോധവത്ക്കരണം, ഐ ടി പരിശീലനം എന്നിവ നൽകി രക്ഷിതാക്കളെയും സ്മാർട്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എല്ലാ വർഷവും രക്ഷിതാക്കൾക്ക് പരിശീലനം നൽകുന്നത്. കൂടാതെ കുട്ടികളുടെ പഠന കാര്യങ്ങളിൽ കെെത്താങ്ങ് നൽകാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിനായി സമഗ്രയുടെ സാധ്യതകൾ പരിചയപ്പെടുത്തുന്നു.ഇ റിസോഴ്സുകൾ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും നൽകി വരുന്നു.

ഇൻറസ്ട്രിയൽ വിസിറ്റ്

ലിറ്റിൽ കെെറ്റ്സിൻെറ ഏറ്റവും പ്രധാന പ്രവർത്തനങ്ങളിലൊന്നാണ് ഫീൽഡ് വിസിറ്റുകൾ/ഇൻറസ്ട്രിയൽ വിസിറ്റ്.2018 മുതൽ കോവിഡ് കാലമൊഴിച്ച് എല്ലാ ബാച്ചുകളും ഇൻറസ്ട്രിയൽ വിസിറ്റുകൾ നടത്തിയിട്ടുണ്ട്.

2021-24 ബാച്ച് അംഗങ്ങൾ വയനാട് കൽപ്പറ്റയിലുള്ള മിൽമ ഡെയറിയാണ് വിസിറ്റ് ചെയ്‍തത്.മിൽമയുടെ വലിയ പ്ലാൻറാണ് കൽപ്പറ്റയിലുള്ളത്.വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തിക്കുന്ന പാലിൻെറ സംഭരണം,സൂക്ഷിപ്പ്,പാക്കുകളിലായി പുറത്തിറക്കി വിപണനം വരെയുള്ള കാര്യങ്ങളെ കുറിച്ചും,മിൽമയുടെ വിവിധ ഉൽപ്പന്നങ്ങൾ, നിർമ്മാണം,പാക്കിംഗ് തുടങ്ങിയവയെല്ലാം മനസ്സിലാക്കാൻ ഈ സന്ദർശനം കൊണ്ട് കുട്ടികൾക്ക് സാധിച്ചു.വിവിധ ഉപകരണങ്ങൾ,അവയുടെ ഉപയോഗം എന്നിവ നേരിൽ കണ്ട് മനസ്സിലാക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവമായി.മുൻ കൂട്ടി അനുമതി വാങ്ങിയായിരുന്നു സന്ദർശനം.ലിറ്റിൽ കെെറ്റ്സ് കെെറ്റസ് അംഗങ്ങളെ മിൽമ അധിക്യതർ ഹൃദ്യമായി സ്വീകരിക്കുകയും പ്രവർത്തനരീതികൾ വിശദീകരിച്ച് നൽകുകയും ചെയ്തു.

ഡിജിറ്റൽ മാഗസിൻ

ലിറ്റിൽ കെെറ്റ്സിൻെറ പ്രധാന പ്രവർത്തനമാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണം.സ്കൂളിലെ കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ ചേർത്ത് 2021-24 ബാച്ച് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ 'ബ്ലോസം' പ്രകാശന കർമ്മം 28-11-2023 ന് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ നിർവ്വഹിച്ച‍ു.ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.

അനുമോദനം

2023-24 വർഷത്തെ ശാസ്ത്രോത്സവത്തിലെ ഐ ടി മേളയിൽ ഹെെസ്കൂൾ വിഭാഗത്തിൽ അനിമേഷനിൽ സബ് ജില്ലാ തലതത്തൽ രണ്ടാം സ്ഥാനവും, ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും നേടി സംസഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കെെറ്റ്സ് അംഗം കൂടിയായ മുഹമ്മദ് റംനാസിനെ ലിറ്റിൽ കെെറ്റ്സ് യൂണിറ്റ് അനുമോദിച്ചു.

2021-24 ബാച്ച് അംഗങ്ങൾ

ലിറ്റിൽ കെെറ്റ്സ് 2021-24
1 നസ്‍റിയ ഫാത്തിമ എം 15 മുഹമ്മദ് തസ്‍നീം സി
2 ഷഹന ഷെറിൻ 16 മുഹമ്മദ് അജ്‍നാസ് കെ കെ
3 ത്വാഹിറ നബീല 17 ലുക്കുമാനുൽ ഹഖീം കെ എം
4 അൻഷിത കെ 18 മുഹമ്മദ് ഫിനാൻ എ
5 നജ ഫാത്തിമ പി 19 മുഹമ്മദ് റിഷാൻ കെ പി
6 മുസ്‍ഫിറ വി 20 മുഹമ്മദ് റംനാസ് വി
7 ഹാഫിസ 21 ഫെെറൂസ ഫാത്തിമ ടി എ
8 ഫാത്തിമ മിബഷിറ എം എം 22 ഷഹന ഫാത്തിമ എം
9 ഷംന ഷെറിൻ എം 23 നജ ഫാത്തിമ പി എ
10 ഷഹ്‍ന ഷെറിൻ എം 24 ആയിഷ ഷമീമ പി
11 ഹിബ നസ്‍റി കെ എം 25 മുഹമ്മദ് ഇസ്‍മായീൽ വി
12 അയിഷ തഹ്‍ലിയ കെ കെ 26 മുഹമ്മദ് തുഫെെൽ സി
13 അയിഷ ജുമാന കെ ഐ 27 മുഹമ്മദ് റിഷാൻ കെ എസ്
14 ഫിദ ഫാത്തിമ 28 മുഹമ്മദ് അജ്‍മൽ