ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/എന്റെ ഗ്രാമം

20:32, 12 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19042 (സംവാദം | സംഭാവനകൾ) (' == എന്റെ പേരശ്ശന്ന‍ൂർ - ലേഖനം == തെക്ക് നിളാ നദിയ‍ും, വടക്ക് കൊത്തളം ക‍ുന്നും , കിഴക്ക് പെരുംതോട‍ും, പടിഞ്ഞാറ് മ‍ുണ്ടേങ്കോട് എന്നു വിളിയ്ക്കുന്ന പാടശേഖരവ‍ും അത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എന്റെ പേരശ്ശന്ന‍ൂർ - ലേഖനം

തെക്ക് നിളാ നദിയ‍ും, വടക്ക് കൊത്തളം ക‍ുന്നും , കിഴക്ക് പെരുംതോട‍ും, പടിഞ്ഞാറ് മ‍ുണ്ടേങ്കോട് എന്നു വിളിയ്ക്കുന്ന പാടശേഖരവ‍ും അതിരിട‍ുംന്ന മനോഹരമായ ഒരു കൊച്ച‍ു പ്രദേശത്തിന്റെ വിളിപ്പേരാണ് , ''പേരശ്ശന്ന‍ൂർ''.

പറയത്തക്ക ചരിത്ര ശേഷിപ്പ‍ുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഭാരതപ്പ‍ുഴയ്ക്ക‍ു സമാന്തരമായി തെക്കുവശത്ത് ഷൊർണ്ണൂർ മംഗലാപ‍ുരം റെയിൽപാതയ‍ും അതിരിട‍ുന്നുണ്ട്. സാമ‍ൂതിരിയ‍ുടെ സാമന്തന്മാരെന്ന് കരുതുന്ന വയ്യാവിനാട്ട‍ു ക‍ുട‍ുംബത്തിനായിരുന്നു ഈ പ്രദേശത്തിന്റെ ഭരണാധികാരം. കാർഷിക വ‍ൃത്തിയായിരുന്നു ഇന്നാട്ട‍ുകാരുടെ പ്രധാന ജീവിതമാർഗ്ഗം.

കച്ചവടമായിരുന്നു മറ്റൊരു തൊഴിൽ മേഖല. ഹിന്ദ‍ു, മ‍ുസ്‌ലീം വിഭാഗത്തിൽ പെട്ടവരാണ് താമസക്കാർ.

മതമൈത്രി അന്നും, ഇന്നും പ‍ുലരുന്നു എന്നത് ഇവിടത്തുകാരുടെ വലിയ ഒരു മേന്മയാണ്.

     ഈ പ്രദേശത്തിന് പേരശ്ശന്ന‍ൂർ എന്ന പേരു ലഭിയ്ക്കാൻ കാരണമായി രണ്ട് വാദമ‍ുഖങ്ങൾ പറയപ്പെട‍ുന്നുണ്ട്. പെരുന്തച്ചൻ ഇവിടെ താമസിച്ചിരുന്നെന്നും, അതിനാൽ പെരുംതച്ചനൂരെന്നു വിളിച്ച‍ു പോന്നത് പിന്നീട് പേരശ്ശന്ന‍ൂരായി മാറി എന്നതാണൊരു മതം '

വേടന്മാരുടെ നാടായിരുന്നതിനാൽ വേടശ്ശന്ന‍ൂർ എന്നു വിളിച്ചിരുന്നത് പിന്നീട് പേരശ്ശന്ന‍ൂരായി എന്നതാണ് മറ്റൊരു പക്ഷം. വടക്കെ അതിരില‍ുള്ള കൊത്തളം ക‍ുന്നിനു നെറ‍ുകയിലാണിപ്പോൾ ഗ്രാമത്തിലെ ഏക വിദ്യാകേന്ദ്രമായ GHSS സ്ഥിതി ചെയ‍ുന്നത്. സ്ഥാപനത്തിന്റെ ആരംഭമെന്നാണെന്നതിനെക്കുറിച്ച് കൃത്യമായൊരു ധാരണയില്ല. ഇവിടെ എത്തുന്നതിനു മ‍ുമ്പ് UP വിഭാഗം മാത്രമായി താഴെ അങ്ങാടിയിൽ ആണ് പ്രവർത്തിച്ചിരുന്നത്. 1924- ൽ സർക്കാർ ഏറ്റെട‍ുത്തതിനു ശേഷമ‍ുള്ള രേഖകളെ ലഭ്യമായിട്ട‍ുള്ള‍ൂ.

1924 ൽ തുടങ്ങി. 1957 ൽ  യ‍ു.പി ആയി ഉയർത്തി. പിന്നീട് 1984 ൽ ഹൈസ്കൂൾ വിഭാഗംവ‍ും ആരംഭിച്ച‍ു. 2004 ൽലാണ് ഹയർ സെക്കണ്ടറി കൂടി തുടങ്ങി സ്ഥാപനം പൂർണ്ണവളർച്ചയിൽ എത്തിയത്.

ഗ്രാമത്തിന്റെ നെറ്റിയിൽ ഈ വിദ്യാലയം ഇന്നും സൂര്യനെപ്പോലെ ശോഭിയ്ക്കുന്നു.

  - ആറ്റ‍ുപ‍ുറത്ത് ശശിധരൻ