നവാഗത സംഗമം 2024 -25 - "കാർത്തിക ശലഭങ്ങൾ"

കാർത്തിക തിരുനാൾ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി ഫോർ ഗേൾസ് മണക്കാടിന്റെ 2024 ലെ വേനലവധി ക്യാംപ് 'കാർത്തിക ശലഭങ്ങൾ ' എന്ന പേരിൽ സംഘടിപ്പിച്ചു. 5,6,7 ക്ലാസുകളിൽ പുതുതായി പ്രവേശനം ലഭിച്ച വിദ്യാർത്ഥിനികളെ പങ്കെടുപ്പിച്ച് കൊണ്ടാണ് 3 ദിവസത്തെ ഈ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചത്.മെയ് 23 മുതൽ 25 വരെയാണ് ക്യാമ്പ് നടന്നത്. ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആൻറണി രാജുവാണ് ഈ ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്. വിവിധ രംഗങ്ങളിലെ വിദഗ്ധർ ഈ പരിപാടിയിൽ കുട്ടികളുമായി സംവദിക്കുകയുണ്ടായി. വേനൽക്കാലമായതിനാൽ രാവിലെ 8:30 മുതൽ 11:30 പരിപാടികൾ സംഘടിപ്പിച്ചത്. ഒന്നാംദിവസം 23- 06- 2024 ന് 10 മണിക്ക് ഉദ്ഘാടന കർമ്മം നടന്നു. ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആൻറണി രാജു, ശ്രീവരാഹം വാർഡ് കൗൺസിലർ ശ്രീ വിജയകുമാർ, പിടിഎ പ്രസിഡണ്ട് ശ്രീ എം മണികണ്ഠൻ, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ മോസസ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ശ്രീ പ്രവീൺ പ്രകാശ്, ഹെഡ്മാസ്റ്റർ ശ്രീ ജോസ് പി.ജെ, ഡെപ്യൂട്ടി ഹെഡ്‍മാസ്റ്റർ സജീവ് കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. നമ്മുടെ സ്കൂളിലെ യു. പി വിഭാഗം അധ്യാപിക ശ്രീമതി മല്ലിക എസ് എഴുതി തയ്യാറാക്കി സ്കൂൾ വിദ്യാർത്ഥികളായ് റിതിക, ഗോപിക, ഭദ്ര എസ് എന്നിവർ ആലപിച്ച കാർത്തിക ശലഭങ്ങൾ എന്ന ഗാനം ഉദ്ഘാടന വേദിയിൽ അവതരിപ്പിച്ചത് വളരെ പ്രശംസനീയമായി.

ക്യാമ്പിന്റെ പ്രവർത്തനങ്ങളായ മാഷും കുട്ടികളും, ഗണിതം മധുരം, മാജിക്കും പഠനവും, കരവിരുത്- പ്രവൃത്തിപരിചയം, ആർട്ട് തെറാപ്പി, പാടാം പഠിക്കാം- നാടൻപാട്ട്, ഏ.ഐ പ്രസന്റേഷൻ തുടങ്ങിയ വിവിധ സെക്ഷനുകൾ കുട്ടികൾക്ക് വളരെ അനുഭവവേദ്യമായിരുന്നു

വേനൽക്കാല നവാഗത സംഗമത്തിന്റെ അവസാനദിവസം 25-05-2024 പരിപാടിയെക്കുറിച്ച് കുട്ടികൾ വിലയിരുത്തൽ നടത്തി .സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് വാർഡ് കൗൺസിലർ ശ്രീ എസ് വിജയകുമാർ ആണ്.പ്രസ്തുത സമ്മേളനത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ എം മണികണ്ഠൻ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോസ് പി ജെ , സ്റ്റാഫ് സെക്രട്ടറി ലിജോ എൽഎന്നിവർ പങ്കെടുത്തു.നവാഗതരായ കുട്ടികൾക്ക് നൂതന അറിവും വിനോദവും പകർന്നു നൽകിയ ഗംഭീരമായ പരിപാടിയായിരുന്നു കാർത്തിക ശലഭങ്ങൾ .

വെളിച്ചത്തിന്റെ സുൽത്താൻ (ജൂലൈ 5)

ഈ വർഷത്തെ ബഷീർ അനുസ്മരണ ദിനം ജൂലൈ 5 ന് മലയാളം വിഭാഗത്തിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു പ്രത്യേകം സംഘടിപ്പിച്ച അസംബ്ലിയിൽ വെളിച്ചത്തിന്റെ സുൽത്താന് ആദരവേകാൻ കുട്ടികൾ തന്നെ ബഷീർ കഥാപാത്രങ്ങളായി രംഗത്ത് വന്നു, പാത്തുമ്മയുടെ ആടും മതിലുകളും ഭൂമിയുടെ അവകാശികളും വേദിയെ കീഴടക്കി. ബഷീർ ഒരു സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹത്തിന്റെ കൃതികൾ കുട്ടികൾ അടുത്തറിഞ്ഞിരിക്കണമെന്നും ബഹുമാനപ്പെട്ട എച്ച് എം ശ്രീ ജോസ് പി ജെ തന്റെ പ്രഭാഷണത്തിലൂടെ കുട്ടികളെ ഓർമ്മപ്പെടുത്തി. ഡെപ്യൂട്ടി എച്ച് എം ശ്രീ സജീവ് കുമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീ ലിജോസർ എന്നിവരും തങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവെച്ചു

ശുചിത്വത്തിന്റെ പാദയിൽ ശോഭിച്ച് കാർത്തിക തിരുന്നാൾ (ജൂലൈ 8)

'സ്വച്ഛത പഖ്വാദ' പദ്ധതിയുടെ ഭാഗമായി കാർത്തിക തിരുനാൾ, V‌HSS ഫോർ ഗേൾസ് . മണക്കാട് സ്കൂളും. പെട്രോളിയം, പ്രകൃതി വാതകം,ടൂറിസം വകുപ്പ് കേന്ദ്ര സഹമന്ത്രി ശ്രീ. സുരേഷ്, ഗോപി അവർഗൾ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് നിർവഹിക്കാൻ എത്തിയിരുന്നു. ജൂലൈ 8, 2024 നമ്മുടെ സ്കൂളിൽ ഉച്ചയോടെ പരിപാടികൾക്ക് തുടക്കമിട്ടു.മംദിനംവിശിഷ്ട‌ അതിഥിയായ കേന്ദ്ര-സഹ മന്ത്രിയേയും മറ്റു  അതിഥികളേയും സ്വീകരിക്കാനുള്ള മാതൃകാപരിശീലനങ്ങൾ  അന്നേ ദിവസം രാവിലെ സ്കൂൾ അസംബ്ലി പ്ലേ ഗ്രൗണ്ടിൽ നടത്തിയിരുന്നു. വിദ്യാർഥിനികളുടെ സമ്പൂർണ്ണ സഹകരണം പരിപാടി ഉടനീളം ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട ശ്രീ. സുരേഷ് ഗോപി അവർകൾ ഉച്ചയോടെ എത്തിച്ചേർന്നു. എസ്.‌പി.സി, ജെ ആർ. സി, വിദ്യാർത്ഥിനികൾ അതിഥികൾക്ക് വർണ്ണാഭമായ വരവേൽപ്പു നൽകി. ഈശ്വര പ്രാർത്ഥനയോടെ പരിപാടികൾക്കു തുടക്കം കുറിച്ചു. സ്കൂൾ ഹെഡ്‌മാസ്റ്റർ, പ്രിൻസിപ്പൽ എന്നിവരുടെ നേതൃത്വത്തിൽ ചടങ്ങിൽ ശ്രീമതി അതിഥിയായി എത്തിയിരുന്നു.

ശ്രീ. സുരേഷ് ഗോപി ഉദ്ഘാടന പ്രസംഗം നടത്തി ശുചിത്വബോധവും പരിസ്ഥിതി സംരക്ഷണവും എന്ന വിഷയത്തിൽ അദ്ദേഹം നടത്തിയ പ്രസംഗം കുട്ടികളെ കയ്യിലെടുത്തു. തുടർന്ന് ശുചിത്വ പദ്ധതിയായ "സ്വച്ഛത പഖ്വാദ" വിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ശേഷം നമ്മുടെ സ്കൂളിലെ വിദ്യാർത്ഥിനികൾക്കായി അദ്ദേഹം സമ്മാനിച്ച സാനിറ്ററി പാഡ് വെൻ്റിംഗ് മെഷീനിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പൂന്തോട്ടത്തിൽ വൃക്ഷത്തൈ നടുകയും കുട്ടികൾക്ക് വൃക്ഷത്തെ സമ്മാനിച്ചും മാതൃകയായി.

ശ്രീ. സുരേഷ് ഗോപിയുടെ ഉള്ളിലെ കലാകാരനെ ഏറേ സ്റ്റേഹിക്കുന്നവരാണ് കുട്ടികൾ . അതിനാൽ കുട്ടികളുടെ അരികിൽ നിന്ന് ചിത്രങ്ങൾ പകർത്തിയ ശേഷം അദ്ദേഹം മടങ്ങി.

പാണ്ഡിത്വത്തിന്റെ പാദയിൽ (ജൂലൈ 24)

24-07-2024 നമ്മുടെ സ്കൂളായ കാർത്തിക തിരുന്നാൾ V& HSS ഫോർ ഗേൾസ് മണക്കാടിൽ, പുതിയ അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം  നടന്നു.പരിസ്ഥിതി, ഗ്രസ്തശാല,സാമൂഹിക പ്രവർത്തനും അതിലുപരി ഗാന്ധിമാർഗ്ഗ പ്രവർത്തകനുമായ ബഹുമാനപ്പെട്ട ശ്രീ സുമഞ്ചിത്  മിഷ ആയിരുന്നു ഉദ്ഘാടന കർമ്മം നിർവഹിച്ചത്. സംസ്ഥാന സർക്കാർ പരിസ്ഥിതി പ്രവർത്തനം മുൻനിർത്തിപുരസ്‌കാരം, വൃക്ഷമിത്ര പുരസ്‌കാരംഎന്നിവ ലഭിച്ച വ്യക്തി.  സാമൂഹിക പ്രവർത്തനം മുൻനിർത്തി കേന്ദ്ര യുവജന കായിക മന്ത്രാലയം ജില്ലാ- സംസ്ഥാന ദേശിയ അവാർഡുകകളും ലഭിച്ചിരിന്നു.സംസ്ഥാന യുവജന ക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദ യുവപ്രതിഭ പുരസ്കാരം, ഗാന്ധിയൻ ആശയ പ്രചാരണത്തിന് പ്രഥമ പി.ജെ സെബാസ്‌ട്യൻ പുരസ്‌കാരം, പിയദർശിനി പുരസ്കാരം, അങ്ങനെ ഒട്ടനവതി  ബഹുമതികൾ ലഭിച്ച വ്യക്തിയാണ്  ഇന്നിവിടെ അതിഥിയായി എത്തിയിരിക്കുന്നത്. നാം ഓരോരുത്തരും മാതൃകയാക്കേണ്ട വ്യക്തികളിൽ ഒന്നാണ് ശ്രീ. സുമഞ്ജിത് മിഷ.

രാവിലെ 9.30- യോടെ അസംബ്ലി പ്ലേ ഗ്രൗണ്ടിൽ വിദ്യാർത്ഥിനികൾ അണി നിരക്കുകയും, വേദിയിൽ വിശിഷ്‌ട അതിഥിയും,സ്കൂൾ ഹെഡ്മാസ്റ്റർ,ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ, അധ്യാപക ജനങ്ങളും എത്തിച്ചേർന്നു.

ഈശ്വരപ്രാർത്ഥനയോടെ പരിപ്പാടികൾക്ക് തുടക്കമായി. വെർട്ടിക്കൽ ഫാമിംഗ് ഉദ്ഘാടനം,ആർട്സ് ആൻഡ് ഫിലിം കൾച്ചറൽ ക്ലബ്ബിൻ്റെ ലോഗോ പ്രകാശനം,മലയാള ക്ലബ്ബിന്റെവാർത്താവിനിമയം,ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ഇംഗ്ലീഷ് സോങ്,ഹിന്ദി ക്ലബ്ബിൻ്റെ ദേശീയ പ്രതിജ്ഞ ചൊല്ലൽ,ഗണിത നിഘണ്ടു പ്രകാശനം  എന്നിവയായിരുന്നു പ്രധാന പരിപാടികൾ.ശേഷം മുഖ്യ ചടങ്ങായ വിവിധ ക്ലബ്ബുകളുടെ വിളക്ക് കൊളുത്തി ഉദ്ഘാടനവും മുഖ്യ അതിഥിയായി ശ്രീ. സുമഞ്ജിത്ത് മിഷ അവർഗൾ നിർവഹിച്ചു. തുടർന്ന് അദ്ദേഹം പ്രകൃതിസംരക്ഷണത്തെ ആസ്പമാക്കി ഒരു ഉഗ്രൻ പ്രസംഗവും നടത്തി.നമ്മുടെ സ്കൂളിലെ കുട്ടികളുടെ കഴിവുകളും,കലാസൃഷ്ടികളും എല്ലാം പ്രശംസിച്ച ശേഷം അദ്ദേഹം മടങ്ങി.

സ്കൂൾ ഒളിമ്പിക്സ് (ജൂലൈ 27)

2024-ലെ ഒളിമ്പിക്‌സിന് തുടക്കമിട്ട് പാരിസ്. ലോകമെമ്പാടും ഉറ്റുനോക്കുന്നത് പാരീസിലേക്ക്. ജൂലൈ 26 രാത്രിയോടെ ഒളിമ്പിക്‌സിന് തുടക്കമായി. ഗവ. വി ആൻഡ് എച്ച്.എസ്.എസ് ഫോർ ഗേൾസിൽ ഗംഭീരമായി ആഘോഷിച്ച് അദ്ധ്യാപകരും വിദ്യാർത്ഥികളും. ജൂലൈ 27 ന് സ്കൂൾ അസംബ്ലി പ്ലേ  ഗ്രൗണ്ടിൽ കായിക പരിശീലന  അദ്ധ്യാപകനായ സുനിൽ കുമാർ സാറിൻ്റെ നേത്യത്വത്തിൽ ആയിരുന്നു. ആഘോഷപരിപ്പാടികൾ.ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു.

കായിക മേഖലയിൽ മിടുക്കികളായ വിദ്യാർത്ഥിനികൾ ഒളിമ്പിക്സിന്റെ യശസ്സ് ഉയർത്തുന്നു എന്ന അടയാളമായ ദീപം കയ്യിലേന്തി അസംബ്ലിയിൽഎത്തി ഹെഡ്മാസ്റ്റിറിനെ ഏൽപിച്ചു. ഹൈഡ്മാസ്റ്റർ ഗ്രൗണ്ടിൽ പ്രദർശിപ്പിച്ചിരുന്ന ദീപശിഖ കത്തിച്ച് സ്കൂൾ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തു. സ്കൂൾ തല ഒളിമ്പിക്സ് ഈ അധ്യയന വർഷം എറണാകുളത്ത് വച്ച് നടത്താൻ തീരുമാനിച്ചു എന്ന സന്തോഷ വാർത്തയും അസംബ്ലിയിൽ അറിയിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ,വിദ്യാർത്ഥിനികൾ എന്നിവരുടെ ഭാഗത്തുനിന്ന് പ്രസംഗവും.ഒടുവിൽ നമ്മുടെ ഇന്ത്യക്ക് ഒളിമ്പിക്സിൽ ധാരാളം വിജയങ്ങൾ കൈവരിക്കാൻകഴിയട്ടെ  എന്ന പ്രാർത്ഥനയോടെ നാം പിരിഞ്ഞു.