ജി.എൽ.പി.എസ്.ആലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ആലൂർ കയറ്റം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ..ജി.എൽ.പി .എസ് .ആലൂർ
ജി.എൽ.പി.എസ്.ആലൂർ | |
---|---|
വിലാസം | |
ആലൂർ ജി എൽ പി എസ് ആലൂർ ,പട്ടിത്തറ ,679534 , പട്ടിത്തറ പി.ഒ. , 679534 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 04662271120 |
ഇമെയിൽ | glpsalur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20502 (സമേതം) |
യുഡൈസ് കോഡ് | 3206130050 |
വിക്കിഡാറ്റ | Q64690864 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | തൃത്താല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തൃത്താല |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
തദ്ദേശസ്വയംഭരണസ്ഥാപനം | പട്ടിത്തറ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | govt |
സ്കൂൾ വിഭാഗം | ഗവണ്മെന്റ് |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | എൽ പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 46 |
ആകെ വിദ്യാർത്ഥികൾ | 97 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിനോദ് |
പി.ടി.എ. പ്രസിഡണ്ട് | ഷാജുമോൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സെൽന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ പട്ടിത്തറ പഞ്ചായത്തിലെ കയറ്റത്തിനടുത്തു സ്ഥിതിചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണ് ജി എൽ പി സ്കൂൾ ആലൂർ .മാധവമേനോൻ എന്ന അദ്ധ്യാപകന്റെ കീഴിൽ നടത്തിവന്നിരുന്ന ഒരു ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു ഇത്.പിന്നീട് എലിമെന്ററി വിദ്യാലയമായി ഉയർന്നു.1925 ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യകാലത്ത് വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.പിന്നീട് നാരായണപ്പണിക്കരുടെ സന്മനസ്സുകൊണ്ടു സ്ഥലം നൽകുകയും ഇന്നത്തെ സ്ഥലത്തു പ്രവർത്തനമാരംഭിക്കുകയും ചെയ്തു.അന്ന് ഓലപ്പുരയായിരുന്നു.പിന്നീട് സർക്കാരിന്റെ കെട്ടിടമുയർന്നു.ഇപ്പോഴുള്ള കെട്ടിടങ്ങൾക്കു 54 വർഷത്തെ പഴക്കമുണ്ട്.ആദ്യകാലത്തെ വളരെയധികം കുട്ടികളുമായി പ്രവർത്തിച്ചിരുന്ന ഒരു വിദ്യാലയമായിരുന്നു ഇത്.പല മഹത് വ്യക്‌തികളെയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.സേതുമാധവൻ എന്ന ഡോക്ടറാണ് ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയ ആദ്യ ഡോക്ടർ. പിന്നീടു ഡെപ്യൂട്ടി തഹസിൽദാർ,അധ്യാപകർ,ജനപ്രതിനിധികൾ,എം എൽ എ ,കലാകാരന്മാർ,സാഹിത്യകാരന്മാർ,എഞ്ചിനീയർമാർ എന്നിങ്ങനെ എല്ലാ രംഗങ്ങളിലും പ്രഗൽഭരായ വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ്സ്‌റൂം
- ലൈബ്രറി
- ക്ലാസ് മുറി 5
- ടോയ്‌ലറ്റ് (ആൺകുട്ടികൾ,പെൺകുട്ടികൾ ),ടീച്ചേർസ് ടോയ്‍ലറ്റ്
- വായനമൂല
- അടുക്കള
- സ്റ്റോർ റൂം
- പൂന്തോട്ടം
- പൈപ്പ് ലൈൻ
- ഓപ്പൺ സ്റ്റേജ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ദിനാചരണങ്ങൾ ,
- വിദ്യാരംഗം
- കലാസാഹിത്യവേദി
- ,ബാലസഭ
- , കലാകായിക മേളകൾ ,
- പ്രവൃത്തി പരിചയശില്പശാലകൾ ,
- പച്ചക്കറിത്തോട്ട നിർമാണം,പരിപാലനം
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പേര് | കാലഘട്ടം |
---|---|
രാധാകൃഷ്ണൻ പി | 2019-2021 |
സലോമി വര്ഗീസ് | 2018-2019 |
മേരി | 2013-2018 |
ലത |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രാധാകൃഷ്ണൻ ആലുവീട്ടിൽ (പ്രശസ്ത ബാലസാഹിത്യകാരൻ )
സേതുമാധവൻ, ഡോക്ടർ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം