ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2022-25
2018-20 ലെ ബാച്ചിന് ശേഷം ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ ബാച്ചാണ് 2022-25 ബാച്ച്.29 അംഗങ്ങളടങ്ങിയ ഈ സംഘം ധാരാളം മികവുറ്റ പ്രവർത്തങ്ങൾ നടത്തി.പരിഷ്‍ക്കരിച്ച മൊഡ്യൂൾ പ്രകാരമായിരുന്നു പരിശീലനങ്ങൾ നൽകിയിരുന്നത്.റൊട്ടീൻ ക്ലാസുകൾ, സ്കൂൾ തല ക്യാമ്പുകൾ,ഡിജിറ്റൽ മാഗസിൻ, ഇൻഡസ്ട്രി യൽ വിസിറ്റ്,..തുടങ്ങിയ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.2023 ലെ ലിറ്റിൽ കെെറ്റ്സ് അവാർഡ് നേടിയതും ജില്ലാ ക്യാമ്പിൽ രണ്ട് കുട്ടികളും, സംസ്ഥാ ക്യാമ്പിലേക്ക് ഒരാൾക്കും സെലക്ഷൻ ലഭിച്ചത് ബാച്ചിൻെറ മികവുകളെ സാക്ഷ്യപ്പെടുത്തുന്നു.
15088-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 15088 |
യൂണിറ്റ് നമ്പർ | LK/2018/15088 |
അംഗങ്ങളുടെ എണ്ണം | 24 |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വെെത്തിരി |
ലീഡർ | മുഹമ്മദ് നാഫിൽ ഇ |
ഡെപ്യൂട്ടി ലീഡർ | ശിവന്യ കെ എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഹാരിസ് കെ. |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അനില എ |
അവസാനം തിരുത്തിയത് | |
19-07-2024 | Haris k |
2022-25 ബാച്ചിൻെറ മികവുകൾ
- വയനാട് ജില്ലയിലെ മികച്ച മൂന്നാമത്തെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബിനുള്ള 2023 ലെ ലിറ്റിൽ കെെറ്റ്സ് അവാർഡ്
- ലിറ്റിൽ കെെറ്റ്സ് ജില്ലാതല ക്യാമ്പിലേക്ക് രണ്ട് കുട്ടികൾക്ക് സെലക്ഷൻ.പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫിലും ആനിമേഷൻ വിഭാഗത്തിൽ മുബഷിറയും യോഗ്യത നേടി.
- 2023 ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തല ക്യാമ്പിലേക്ക് ഒരു കുട്ടിക്ക് സെലക്ഷൻ.പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫിൽ അർഹത നേടി.
- ലിറ്റിൽ കെെറ്റ്സ് യൂണിഫോമിന് തുടക്കം
- വെെത്തിരി സബ് ജില്ലാ ഐ ടി മേള - ഹെെസ്കൂൾ വിഭാഗം പ്രോഗ്രാമിഗിൽ മുഹമ്മദ് നാഫിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി.
- ഫ്രീഡം ഫെസ്റ്റ് വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
- റോബോട്ടിക് കോർണർ ഒരുക്കി പ്രദർശനം സംഘടിപ്പിച്ചു.
- ലിറ്റിൽ കെെറ്റ്സ് കോർണർ തയ്യാറാക്കി.
വിവിധ പ്രവർത്തനങ്ങൾ
യൂണിഫോം
2018 വർഷം മുതൽ ലിറ്റിൽ കെെറ്റ്സ് യൂണിറ്റ് നിലവിലുണ്ടെങ്കിലും അംഗങ്ങൾക്ക് യൂണിഫോം എന്ന ലക്ഷ്യം സാക്ഷാത്കരിച്ചത് 2022-25 ബാച്ചോട് കൂടിയാണ്.വയനാട് ജില്ലയിൽ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്ക് യൂണിഫോം നടപ്പിലാക്കിയ അപൂർവ്വം സ്കൂളുകളിലൊന്നാണ് ജി എച്ച് എസ് കുറുമ്പാല.രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.യൂണിഫോം വിതരണോദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ നിർവ്വഹിച്ചു.
റോബോട്ടിക് കോർണർ
സ്വതന്ത്ര വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ ലിറ്റിൽ കെെസ്റ്റിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റോബോട്ടിക് കോർണർ വളരെ ശ്രദ്ധേയമായി. വിദ്യാലയത്തിലെ മുഴുവൻ കുട്ടകൾക്കും പ്രദർശനം കാണാനും പ്രവർത്തനരീതികൾ മനസ്സിലാക്കാനും കഴിഞ്ഞു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നേത്യത്തം നൽകി.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
ലിറ്റിൽ കെെറ്റ്സ് കോർണർ
ലിറ്റിൽ കെെറ്റ്സ് ക്ലബ്ബുമായി ബന്ധപ്പെട്ട അറിയിപ്പുകൾ, വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോകൾ, മികവുകൾ എന്നിവ പ്രദർശിപ്പിക്കുന്നതിനായി ലിറ്റിൽ കോർണർ ഉപയോഗപ്പെടുത്തുന്നു.
ഇൻറസ്ട്രിയൽ വിസിറ്റ്
ലിറ്റിൽ കെെറ്റ്സിൻെറ ഒരു പ്രധാന പ്രവർത്തനമാണ് ഇൻറസ്ട്രിയൽ വിസിറ്റ്.2022-25 ബാച്ച് അംഗങ്ങൾ വെള്ളമുണ്ടയിലെ പി കെ കെ ബേൿസ്എന്ന ഫുഡ് നിർമ്മാണ സ്ഥാപനത്തിലാണ് വിസിറ്റ് ചെയ്‍തത്. ബേക്കറി ഉൽപ്പന്നങ്ങൾ നിർമ്മിച്ച് മലബാറിലെ വിവധ മേഖലകളിലും,കേരളത്തിൻെറ പുറത്തും വിതരണം ചെയ്യുന്ന വയനാട് ജില്ലയിലെ മികച്ച സംരംഭമാണ് പി കെ കെ. ആധുനിക മിഷനറികളുടെയും മറ്റും സംവിധാനത്തോടെ പ്രവർത്തിക്കുന്ന പി കെ കെ യ്ക് കേരള സർക്കാറിൻെറത് ഉൾപ്പെടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇവിടത്തെ പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവമായതായി കുട്ടികൾ അഭിപ്രായപ്പെട്ടു. മുൻ കൂട്ടി അനുമതി വാങ്ങിയായിരുന്നു സന്ദർശനം.ലിറ്റിൽ കെെറ്റ്സ് കെെറ്റസ് അംഗങ്ങളെ പി കെ കെ അധിക്യതർ മധുരം നൽകി സ്വീകരിക്കുകയും പ്രവർത്തനരീതികൾ വിശദീകരിച്ച് നൽകുകയും ചെയ്തു.