ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2021-24
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
2021-24 ബാച്ചിൽ 29 അംഗങ്ങളാണ് ഉണ്ടായിരുന്നത്. മുൻ കാലങ്ങളിലെ തുടർച്ചയായി ധാരാളം മികവുറ്റ പ്രവർത്തനങ്ങൾ നടത്താൻ ഈ ബാച്ചിന് കഴിഞ്ഞിട്ടുണ്ട്.
15088-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 15088 |
യൂണിറ്റ് നമ്പർ | LK/2018/15088 |
അംഗങ്ങളുടെ എണ്ണം | 29 |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വെെത്തിരി |
ലീഡർ | ആയിഷ തഹ്‍ലിയ |
ഡെപ്യൂട്ടി ലീഡർ | ഫെെറൂസ ഫാത്തിമ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഹാരിസ് കെ. |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അനില എ |
അവസാനം തിരുത്തിയത് | |
19-07-2024 | Haris k |
റൊട്ടീൻ ക്ലാസുകൾ,സ്കൂൾ തല ക്യാമ്പുകൾ,ഡിജിറ്റൽ മാഗസിൻ, ഇൻഡസ്ട്രിയൽ വിസിറ്റ്,...തുടങ്ങിയവയ്ക്ക് പുറമേ രക്ഷിതാക്കൾക്കുള്ള IT പരിശീലനം, അമ്മമാർക്കുള്ള IT പരിശീലനം, ഭിന്ന ശേഷിക്കാർക്കുള്ള IT പരിശീലനം,മറ്റ് കുട്ടികൾക്കുള്ള IT പരിശീലനം, മറ്റ് പരിശീലനങ്ങൾ, ഡോക്യുമെൻററി തയ്യാറാക്കൽ, പ്രദർശനം, ആനിമേഷൻ ശിൽപശാല, തുടങ്ങിയ പ്രവർത്തനങ്ങൾ ഇവയിൽ ചിലത് മാത്രം.
സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐ ടി മേളയിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.ഹെെസ്കൂൾ വിഭാഗം അനിമേഷൻ മത്സരത്തിൽ മുഹമ്മദ് റംനാസ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചുകൊണ്ട് സംസ്ഥാനതലത്തിൽ പങ്കെടുത്തു.അംഗങ്ങളുടെ വ്യക്തിഗത-ഗ്രൂപ്പ് അസെെൻമെന്റുകൾ മികച്ച നലവാരം പുലർത്തി.എ ഗ്രേഡോടെ ഗ്രേസ് മാർക്കിന് അർഹത നേടാൻ കുട്ടികൾക്ക് കഴിഞ്ഞത് വലിയ നേട്ടമായി.2023 വർഷത്തെ വയനാട് ജില്ലയിലെ മികച്ച മൂന്നാമത്തെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബിനുള്ള അവാർഡിന് കുറുമ്പാല ഹെെസ്കൂളിന് അർഹത നേടാൻ ഈ കാലയളവിൽ നടത്തിയ പ്രവർത്തനങ്ങൾ വലിയ പങ്ക് വഹിച്ചു.
രക്ഷിതാക്കൾക്കുള്ള ഐ ടി പരിശീലനം
ഈ വർഷത്തെ നേട്ടങ്ങൾ രക്ഷിതാക്കളെയും സ്മാർട്ടാക്കുക, സെെബർ സുരക്ഷാ ബോധവത്ക്കരണം നൽകുക എന്നീ ഉദ്ദേശ്യങ്ങളോടെ എല്ലാ വർഷവും രക്ഷിതാക്കൾക്ക് IT പരിശീലനം നൽകുന്നു.