ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2023-24

23:05, 17 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sakkirapk (സംവാദം | സംഭാവനകൾ) (→‎പഠനോത്സവം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


ചാന്ദ്രയാൻ-3

ഓഗസ്റ്റ് 23 വൈകുന്നേരം 5 27ന് ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് ലൈവ് സ്ട്രീം പരിപാടി സ്കൂളിൽ നടത്തി. സ്കൂളിലെ പരിസരപ്രദേശത്തുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും വൈകുന്നേരം 5: 15ന് സ്കൂളിൽ എത്തുകയും ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിങ് ലൈവ് ആയി പ്രദർശിപ്പിക്കുകയും ചെയ്തു. ഇത് രക്ഷിതാക്കളിലും കുട്ടികളിലും വളരെ ആവേശം ഉളവാക്കുന്ന രീതിയിലുള്ള പ്രവർത്തനമായി മാറി. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും അസുലഭ മുഹൂർത്തങ്ങളിൽ ഒന്നായ ഈ ഒരു പരിപാടി സ്കൂളിൽ വെച്ച് തന്നെ പ്രദർശിപ്പിക്കാൻ കഴിഞ്ഞത് രക്ഷിതാക്കൾ ആവേശത്തോടെ നോക്കി കണ്ടു.

പ്രവേശനോത്സവം

 

2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. നവാഗതരായി വന്ന മുഴുവൻ വിദ്യാർത്ഥികളെയും അധ്യാപകർ ക്ലാസിലേക്ക് ആനയിച്ചിരുത്തി. തുടർന്ന് എല്ലാ ക്ലാസ് ടീച്ചേഴ്സും കുട്ടികൾക്കുള്ള മധുരം നൽകിയതിനു ശേഷം വർണ്ണപകിട്ടാർന്ന ബലൂണുകളും വർണ്ണക്കടലാസുകളും നിറച്ചുകൊണ്ട് കുരുന്നുകൾ ഓഡിറ്റോറിയത്തിലേക്ക് എത്തിച്ചേർന്നു. ശേഷം കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൂമ്പാറയുടെ സ്വന്തം കലാകാരനായ കൂമ്പാറ ബേബി കുട്ടികളെ ആനന്ദിപ്പിക്കുന്ന തരത്തിലുള്ള പാട്ടുപാടിക്കൊണ്ട് ആശംസകൾ അർപ്പിച്ചു. ഔദ്യോഗിക പരിപാടികൾക്ക് ശേഷം നവാഗതരായ കുട്ടികൾ തന്നെ വിവിധതരത്തിലുള്ള കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു .സ്കൂൾ അങ്കണത്തിലേക്ക് കയറിവന്ന എല്ലാ പുതുമുഖങ്ങൾക്കും അധ്യാപകർ സമ്മാനങ്ങൾ വിതരണം ചെയ്തു

അധ്യാപക ശാക്തീകരണ പരിപാടി

 

2023-24 അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ അധ്യാപകരിൽ പുതിയ തരത്തിലുള്ള പ്രവർത്തനങ്ങൾ ക്ലാസ് റൂമുകളിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂളിലെ മുഴുവൻ സ്റ്റാഫുകൾക്കും ഒരു ഏകദിന  അധ്യാപക ശാക്തീകരണ പരിശീലനം ജൂലൈ 2ന് സ്കൂളിൽ വെച്ച് നടന്നു. സ്കൂൾ മാനേജ്മെൻറ് മർക്കസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ എയ്ഡഡ് സ്കൂളുകളിലെയും അധ്യാപകർക്ക് നടത്തിയ ശാക്തീകരണ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഇത്. പ്രശസ്ത മോട്ടിവേറ്ററും കൗൺസിലറുമായിരുന്ന നൗഫൽ കോടൂർ ക്ലാസിന് നേതൃത്വം നൽകി. വളരെ രസകരമായ രീതിയിൽ അധ്യാപകർക്ക് നൂതനമായ പല ആശയങ്ങളും അധ്യാപകരിൽ എത്തിച്ചുകൊടുക്കാൻ സാറിന് കഴിഞ്ഞു. ഒരു ക്ലാസ് റൂം അന്തരീക്ഷത്തിൽ നിന്നുകൊണ്ട് തന്നെ കുട്ടികളുടെ മനസ്സിനെ കീഴടക്കാൻ എങ്ങനെ കഴിയും എന്നും സാർ സ്വന്തം ജീവിതാനുഭവത്തിലൂടെ തന്നെ അവതരിപ്പിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി  വിഭാഗത്തിലെ മുഴുവൻ സ്റ്റാഫ് അംഗങ്ങളും ഈ ക്ലാസ്സിൽ പങ്കെടുത്തു

പ്രീ ടെസ്റ്റ്

 

അഞ്ചു മുതൽ ഒൻപതു വരെ ക്ലാസ്സിലെ കുട്ടികൾക്ക് ജൂൺ 5 തിങ്കൾ പ്രീ ടെസ്റ്റ് നടത്തി. കുട്ടികളുടെ ഇതുവരെയുള്ള നിലവാരം എങ്ങനെയുണ്ടെന്ന് പരിശോധിക്കുക എന്നതായിരുന്നു പ്രീ ടെസ്റ്റിന്റെ ലക്ഷ്യം.  മലയാളം, ഇംഗ്ലീഷ് ,കണക്ക് ,ഹിന്ദി എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഏറ്റവും അടിസ്ഥാനപരമായ ചോദ്യങ്ങൾ ആയിരുന്നു ആയിരുന്നു പ്രീ ടെസ്റ്റിൽ ഉൾപ്പെടുത്തിയത്. ഓരോ ക്ലാസിലെയും ക്ലാസ് അധ്യാപകർ തന്നെ നേതൃത്വം നൽകിയാണ് ഈ ടെസ്റ്റ് നടത്തിയത് .ഓരോ ക്ലാസുകളിലേക്കും ഏകീകൃത ചോദ്യാവലി തയ്യാറാക്കി കൊണ്ടു തന്നെയായിരുന്നു പ്രീ ടെസ്റ്റ് നടത്തിയിരുന്നത് .ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾതല മോണിറ്ററിംഗ് നടത്ത

അനുമോദന ചടങ്ങ്

 

2022-23 അധ്യയനവർഷത്തിലെ എസ്എസ്എൽസി ,പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് കൂമ്പാറ അങ്ങാടിയിൽ വച്ച് നടന്നു. ചടങ്ങിൽ കൂമ്പാറയിലെ മീൻ കച്ചവടക്കാരനായ മുജീബ് റഹ്മാൻ എല്ലാവർഷവും കുട്ടികൾക്ക് നൽകിക്കൊണ്ടിരിക്കുന്ന അനുമോദനച്ചടങ്ങിന്റെ ഭാഗമായിരുന്നു ഇത്. എസ്എസ്എൽസി, പ്ലസ് ടു മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികൾക്കായിരുന്നു ഈ അനുമോദന ചടങ്ങ് ഒരുക്കിയിരുന്നത്. മെമെന്റോ അടക്കം വ്യത്യസ്തമായ സമ്മാനങ്ങൾ ഉൾപ്പെടുന്നതായിരുന്നു അനുമോദന ചടങ്ങ്. മുൻ പിടിഎ വൈസ് പ്രസിഡണ്ട് ലാൽ മാത്യു സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൾ നാസിർ കെ, ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ, സ്റ്റാഫ് സെക്രട്ടറി പ്രിൻസ് ടി സി, കെമിസ്ട്രി അധ്യാപിക റുക്കിയ എന്നിവർ  സംസാരിച്ചു

പ്രതിഭാദരവ്

 

കൂമ്പാറ ഫാത്തിമാബി സ്കൂളിൽ പ്രതിഭാദരവ് പരിപാടി  സംഘടിപ്പിച്ചു. ഗാന്ധിഗ്രാം യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസ് ആൻഡ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടിയ ഹയർ സെക്കൻഡറി വിഭാഗം അധ്യാപകൻ നാസർ കുന്നുമ്മൽ, ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റായി തെരഞ്ഞെടുത്ത സ്കൂളിന്റെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വി കെ അബ്ദുസ്സലാം എന്നിവർക്ക് ചടങ്ങിൽ സ്വീകരണം നൽകി. 2022-23 അധ്യയനവർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വിൽസൺ പുല്ലുവേലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ജാമിയ മർക്കസ് അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് ,സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ ,പ്രിൻസിപ്പൽ നാസർ ചെറുവാടി എന്നിവർ  ആശംസകൾ അർപ്പിച്ചു. ഇതോടൊപ്പം തന്നെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കനറാ ബാങ്ക് കൂമ്പാറയുടെ ആദരവും നൽകി .പ്രസ്തുത ചടങ്ങ് കനറാ ബാങ്ക് കോഴിക്കോട് റീജണൽ ഹെഡ് ഡോ: വർഗീസ് കുട്ടികൾക്ക് മെമെന്റോ നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഹെലൻ ഫ്രാൻസിസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ, വാർഡ് അംഗം ബിന്ദു ജയൻ എന്നിവർ സംസാരിച്ചു

വായന പ്രോത്സാഹന പദ്ധതി

 

നല്ല പാഠം പദ്ധതിയുടെ കീഴിൽ വായന പ്രോത്സാഹന പദ്ധതിക്ക് തുടക്കം കുറിച്ചു. ഈ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പുസ്തകം വിതരണം ചെയ്തു പരിപാടിയും 2023 അധ്യയന വർഷത്തെ നല്ല പാഠം ക്ലബ്ബ് പ്രവർത്തനോദ്ഘാനവും എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. മർക്കസ് അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് പുസ്തക വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. നല്ല പാഠം അധ്യാപക കോഡിനേറ്റർമാരായ പ്രിൻസ് ടി സി ,റിജുല സി പി, വിദ്യാർത്ഥി കോഡിനേറ്റർമാരായ അമൽ ജെറിഷ് ,എൻ എസ് വൈഗ എന്നിവർ പ്രസംഗിച്ചു

ലോക ലഹരി വിരുദ്ധ ദിനം

ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ അസംബ്ലി നടത്തി. ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജാഗ്രത കൺവീനർ റംല ടീച്ചർ ലഹരി വിരുദ്ധ സന്ദേശവും ബയോളജി അധ്യാപകൻ ഹാഷിംകുട്ടി സാർ ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. സ്കൂളിലെ മുഴുവൻ കുട്ടികളും വിദ്യാലയാങ്കണത്തിൽ ലഹരി വിരുദ്ധ മനുഷ്യ ചങ്ങല തീർത്തുകൊണ്ടാണ് പ്രതിജ്ഞ ഏറ്റുചൊല്ലിയത്. തുടർന്ന് കൂമ്പാറ അങ്ങാടിയിലേക്ക് ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി പ്ലക്കാർഡുകൾ പിടിച്ച് മുദ്രാവാക്യം മുഴക്കി ക്കൊണ്ട്

ലഹരി വിരുദ്ധ റാലി നടത്തി .കൂമ്പാറ അങ്ങാടിയിലെ കടകളിൽ ബോധവൽക്കരണ നോട്ടീസുകൾ വിതരണം ചെയ്തു .ഓരോ ക്ലാസ് അധ്യാപകരും ചങ്ക് കൺവീനർമാരായ കുട്ടികളെ ചേർത്തു കൊണ്ട് ക്ലാസ്തലത്തിൽ ബോധവൽക്കരണം നടത്തി .കൂടാതെ രക്ഷിതാക്കൾക്ക് വേണ്ടി ലഹരി വിരുദ്ധ ഇ- പോസ്റ്റർ നിർമ്മാണ മത്സരവും വിദ്യാർത്ഥികൾക്ക് വേണ്ടി പോസ്റ്റർ നിർമ്മാണം, ചിത്രരചന, കൊളാഷ് നിർമ്മാണം, മുദ്രാവാക്യ രചന തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. ലഹരി മാനവരാശിയെ നശിപ്പിക്കുന്ന മാരക വിപത്താണെന്ന് ബോധ്യപ്പെടുത്തി ലഹരിക്കെതിരെ പ്രതികരിക്കാൻ കുട്ടികളെ പ്രാപ്തരാക്കി

അക്ഷര ക്ലാസ്

കുട്ടികളിലുള്ള പഠനമ വിടവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്ക് നടത്തിയ പ്രീടെസ്റ്റിന്റെ അടിസ്ഥാനത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി അക്ഷര ക്ലാസ് സംഘടിപ്പിച്ചു .രാവിലെ 9 :15 മുതൽ 10 മണി വരെ മലയാളം ,ഗണിതം, ഹിന്ദി ,ഇംഗ്ലീഷ് എന്നീ വ്യത്യസ്ത വിഷയങ്ങളെ ക്ലാസ്സുകളാണ് നടത്തുന്നത് ഈ ഓരോ വിഷയത്തിലും കുട്ടികൾക്ക് വേണ്ട ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളാണ് ക്ലാസുകളിൽ ഉൾക്കൊള്ളുന്നത്

വായനാ കളരി

കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മലയാള മനോരമ "വായനാ കളരി"ക്ക് സ്കൂളിൽ തുടക്കം കുറിച്ചു. കൂമ്പാറയിലെ വ്യാപാരിയായ മുജീബ് റഹ്മാൻ അഞ്ച് മലയാള മനോരമ ദിനപത്രം സ്കൂളിലേക്ക് സ്പോൺസർ ചെയ്തുകൊണ്ടാണ് ഈ പരിപാടി ആരംഭിച്ചത്. തിരുവമ്പാടി മലയാള മനോരമ ബ്യൂറോ റിപ്പോർട്ടർ തോമസ് വലിയപറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ പി ,പ്രിൻസിപ്പൽ അബ്ദുൽ നാസർ ചെറുവാടി, മുജീബ് റഹ്മാൻ, സ്റ്റാഫ് സെക്രട്ടറി പ്രിൻസ് ടി സി എന്നിവർ പങ്കെടുത്തു

ക്ലബ്ബ് രൂപീകരണം

 

2023 24 അധ്യയന വർഷത്തിലെ അഞ്ചു മുതൽ 10 വരെ ക്ലാസുകളിലെ ക്ലബ്ബ് രൂപീകരണം നടന്നു എല്ലാ ക്ലാസ് അധ്യാപകരും തങ്ങളുടെ ക്ലാസ്സിലെ കുട്ടികളെ വിവിധ ക്ലബ്ബുകൾ ആയി തരംതിരിച്ചു. ഓരോ ക്ലബ്ബിലെയും കുട്ടികളുടെ മീറ്റിംഗ് ക്ലബ്ബ് കൺവീനർമാരുടെ നേതൃത്വത്തിൽ നടന്നു. സയൻസ് ഗണിതം സോഷ്യൽ സയൻസ് പ്രവർത്തിപരിചയം ഐടി പരിസ്ഥിതി എന്നീ ക്ലബ്ബുകളാണ് രൂപീകരിച്ചത്. ക്ലബ്ബ് രൂപീകരണത്തിൽ ലീഡർമാരെയും അസിസ്റ്റൻറ് ലീഡർമാരെയും തെരഞ്ഞെടുക്കുകയും പ്രവർത്തനങ്ങളുടെ ചുമതല ഏൽപ്പിക്കുകയും ചെയ്തു കൂടാതെ സെപ്റ്റംബർ മാസത്തിൽ നടക്കാനിരിക്കുന്ന വിവിധ മേഖലകളിലേക്ക് ഒരുങ്ങുന്നതിനു വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും ആസൂത്രണം ചെയ്തു.

 

രക്ഷാകർതൃ യോഗം

അഞ്ചു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളുടെ ആദ്യത്തെ യൂണിറ്റ് ടെസ്റ്റ് ജൂലൈ 20 ഉള്ളിൽ നടത്തി അധ്യാപകർ മൂല്യനിർണയത്തിന് ശേഷം യൂണിറ്റ് ടെസ്റ്റിന്റെ അവലോകനം നടത്തുന്നതിനു വേണ്ടിയും പദ വാർഷിക പരീക്ഷയ്ക്കുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയും രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് ജൂലൈ 29ന് സ്കൂളിൽ വച്ച് നടന്നു സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ജനറൽ മീറ്റിങ്ങിൽ രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം തന്നെ ഉറപ്പുവരുത്തി. ജാഗ്രത സമിതിയുടെ കീഴിൽ നടത്തിയ ഒരു ബോധവൽക്കരണ ക്ലാസ്സും സമ്പൂർണ്ണ പ്ലസ് ആപ്പിന്റെ പരിശീലനവും നൽകിയതിനു ശേഷം പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളെ ഈ ജനറൽ യോഗത്തിൽ തെരഞ്ഞെടുത്തു ശേഷം ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സർ പദ വാർഷിക പരീക്ഷയ്ക്ക് എങ്ങനെ തയ്യാറാക്കണം എന്ന് ഒരു കൃത്യമായ അവബോധം രക്ഷിതാക്കൾക്ക് നൽകി പിന്നീട് മുഴുവൻ രക്ഷിതാക്കളുടെയും തങ്ങളുടെ  കുട്ടികളുടെ ക്ലാസ്സിലേക്ക് വിടുകയും ക്ലാസ് തല മീറ്റിംഗ് ആരംഭിക്കുകയും ചെയ്തു .ഓരോ ക്ലാസ് അധ്യാപകരും തങ്ങളുടെ കുട്ടികളുടെ യൂണിറ്റ് ടെസ്റ്റിന്റെ മാർക്ക് അവലോകനം നടത്തുകയും മേന്മകളും പോരായ്മകളും രക്ഷിതാക്കൾക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കുകയും ചെയ്തു. പാദ വാർഷിക പരീക്ഷയ്ക്ക് തന്നെ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് വേണ്ടി തങ്ങളുടെ പൂർണ്ണ സഹകരണം ഉണ്ടായിരിക്കുമെന്ന് മുഴുവൻ രക്ഷിതാക്കളും അധ്യാപകർക്ക് ഉറപ്പു നൽകി

എൻ എം എം എസ് സ്ക്രീനിങ് ടെസ്റ്റ്

 

2023- 24 അധ്യയനവർഷത്തെ എൻ എം എം എസ് പരീക്ഷ എഴുതാനുള്ള കുട്ടികളുടെ ഒരു സ്ക്രീനിങ് ടെസ്റ്റ് നടത്തി 8 A,B,C,D ക്ലാസുകളിൽ നിന്നും 91 വിദ്യാർഥികളാണ് സ്ക്രീനിംഗ് ടെസ്റ്റിൽ പങ്കെടുത്തത് കൃത്യമായ അച്ചടക്കത്തോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച്  25 ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് പരീക്ഷ നടത്തിയത്. 5 6 7 ക്ലാസുകളിലെ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യാവലി.ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ആയിരുന്നു ഉൾപ്പെടുത്തിയത് ഇതിൽ മൂല്യനിർണയത്തിന് ശേഷം 48 കുട്ടികളെ എൻറെ എം എം എസ് കോച്ചിംഗ് ക്ലാസിലേക്ക് തെരഞ്ഞെടുത്തു.

ആരോഗ്യ അസംബ്ലി

 

കേരളം സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന "മാലിന്യമുക്ത കേരളം പദ്ധതി"യുടെ ഭാഗമായി സ്കൂളിൽ ആരോഗ്യ അസംബ്ലി നടത്തി.വൃത്തിയും വെടിപ്പുമുള്ള ഹരിതാഭമായ കേരളം ഉത്തരവാദിത്വമുള്ള ജനതയുടെ പങ്കാളിത്തത്തോടെ സൃഷ്ടിക്കുക എന്നതാണ് ഈ കർമ്മപദ്ധതിയുടെ ലക്ഷ്യം എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി. വിദ്യാർത്ഥികളുടെ സഹകരണത്തോടെ ഈ പദ്ധതി വ്യക്തിഗത പ്രവർത്തനങ്ങളായും ക്ലാസ് തലപ്രവർത്തനങ്ങളായും സ്കൂൾതല പ്രവർത്തനങ്ങളായും നടത്തേണ്ടതുണ്ട്. അതിനായി ജൈവമാലിന്യങ്ങൾ നിക്ഷേപിക്കേണ്ട പാത്രങ്ങളിൽ മാത്രം നിക്ഷേപിക്കുകയും അജൈവമാലിന്യങ്ങൾ ഉണ്ടാവാതെ സ്കൂളും പരിസരവും  സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിനായി സ്കൗട്ട് ആൻഡ് ഗൈഡ് ,ജെ ആർ സി, എൻഎസ്എസ് എന്നിവയുടെ സഹകരണത്തോടെ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. കൂടാതെ ഓരോ ക്ലാസിലെയും ശുചിത്വ മന്ത്രിയും ആരോഗ്യ മന്ത്രിയും പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതുണ്ട്, ഓരോ കുട്ടിയും 'എന്റെ സ്കൂൾ ഞാൻ മലിനമാക്കില്ല' എന്ന് ഉറച്ച തീരുമാനം എടുക്കണം, മാലിന്യ സംസ്കരണം എന്റെ ധർമ്മമാണ് എന്ന ചിന്തിച്ചുകൊണ്ട് പ്രവർത്തിക്കുക എന്നീ നിർദ്ദേശങ്ങൾ ആരോഗ്യ അസംബ്ലിയിൽ കൊടുക്കുകയും ഇതിന് യുപി വിഭാഗം സീനിയർ അസിസ്റ്റൻറ് സിന്ധു ടീച്ചർ നേതൃത്വം വഹിക്കുകയും ചെയ്തു

ഹിരോഷിമ നാഗസാക്കി ദിനം

 

ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന മത്സരം നടത്തി. ഇതിൽ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ സ്കൂൾ ഗ്രൗണ്ടിൽ പ്രദർശിപ്പിക്കുകയും അധ്യാപകരും വിദ്യാർത്ഥികളും കൈയ്യൊപ്പ് രേഖപ്പെടുത്തുകയും ചെയ്തു .യു പി ക്ലാസുകളിലെ വിദ്യാർത്ഥികൾ തങ്ങളുടെ കയ്യൊപ്പ് രേഖപ്പെടുത്തി. ഹയർസെക്കൻഡറി പ്രിൻസിപ്പൽ നാസർ ചെറുവാടി ഹിരോഷിമ നാഗസാക്കി  ദിന സന്ദേശം നൽകിക്കൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ പി ,സീനിയർ അസിസ്റ്റൻറ് ബീന എം ,സോഷ്യൽ സയൻസ് അധ്യാപകരായ മുഹമ്മദ് ഇഖ്ബാൽ, അബൂബക്കർ, പ്രിൻസ് ടിസി, ശരീഫ് കെ എന്നിവർ  പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് മുഴുവൻ അധ്യാപകരും തങ്ങളുടെ കൈയൊപ്പ് രേഖപ്പെടുത്തി. ഇതിനുശേഷം നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു . സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടികൾ നടത്തിയത്.

സെപെക്ക് താക്കറോ പരിശീലനം

 

സ്കൂളിലെ വിദ്യാർഥികൾക്ക് അന്താരാഷ്ട്ര ഗെയിമിനത്തിൽപ്പെട്ട സെപെക് താക്കറോ ഗെയിം പരിശീലനത്തിന് തുടക്കം കുറിച്ചു.കായികാധ്യാപകൻ റിയാസത്തലി സാറിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശീലനം. കുന്നമംഗലം പോലീസ് കോച്ച് ഹജാസ് ആയിരുന്നു കുട്ടികൾക്ക് പരിശീലനം നൽകിയത്. ആദ്യദിവസത്തെ പരിശീലനത്തിൽ നിന്നും 12 കുട്ടികളെ ഗെയിമിലേക്ക് തെരഞ്ഞെടുക്കുകയും ഇവർക്ക് അഞ്ച് ദിവസത്തെ തീവ്ര പരിശീലനം നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ പുല്ലൂരാം പാറയിൽ വച്ച് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ ഇതിൽ നിന്ന് അഞ്ചു കുട്ടികളെ തെരഞ്ഞെടുക്കുന്നതാണ്. തികച്ചും മത്സരബുദ്ധിയോടെ കുട്ടികൾ ഗെയിമിൽ പങ്കാളികളാവണമെന്ന് ഉറച്ച വിശ്വാസത്തോടുകൂടി പരിശീലനം നടന്നുവരുന്നു.

യു എസ് എസ് വിദ്യാർത്ഥികൾക്കുള്ള അനുമോദനം

 

2022 23 അധ്യയന വർഷത്തെ യു എസ് എസ് ഫലം പ്രഖ്യാപിച്ചപ്പോൾ ഫാത്തിമാബി സ്കൂളിലെ അഞ്ചു വിദ്യാർത്ഥികൾ യു എസ് എസ് സ്കോളർഷിപ്പ് നേടിക്കൊണ്ട് ഉന്നത വിജയം കരസ്ഥമാക്കി. അതോടൊപ്പം ഈ വർഷം അഞ്ചാം ക്ലാസിലേക്ക് നവാഗതരായ വന്ന കുട്ടികളിൽ അഞ്ചു വിദ്യാർത്ഥികൾ എൽ എസ് എസ് സ്കോളർഷിപ്പിനും അർഹരായിട്ടുണ്ട് എൽ എസ് എസ് നേടിയ വിദ്യാർത്ഥികളെ അസംബ്ലിയിൽ വെച്ച് അനുമോദിക്കുകയും മെമെന്റോ നൽകി അഭിനന്ദിക്കുകയും ചെയ്തു.

ഹർ ഘർ തിരംഗ

 

"ഹർഗർ തിരംഗ" "സ്വതന്ത്ര സ്മരണാങ്കണം"  പദ്ധതിയുടെ ഭാഗമായി സ്കൂളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർഥിയായ ബെനഡിക്റ്റ് ബിജുവിന്റെ വീട്ടിൽ പോയി പതാക ഉയർത്തി. സ്കൂളിൽ വരാൻ കഴിയാത്ത ചലന പരിമിതിയുള്ള കുട്ടികളുടെ വീടുകളിൽ പോയി സ്വാതന്ത്ര്യദിന ആഘോഷങ്ങൾ നടത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതനുസരിച്ച് സ്കൂളിൽ വരാൻ കഴിയാത്ത പത്താം ക്ലാസിൽ പഠിക്കുന്ന ബെനഡിക്ട് ബിജു എന്ന കുട്ടിയുടെ വീട്ടിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ പി,10ബി ക്ലാസ് ടീച്ചർ  റിജുല സി പി  റിസോഴ്സ് ടീച്ചറായ റഹ്മത്ത്, വാർഡ് മെമ്പർ ബിന്ദു ജയൻ , വിദ്യാർത്ഥികൾ എന്നിവർ ഓഗസ്റ്റ് 14ന് രാവിലെതന്നെ വിദ്യാർത്ഥിയുടെ വീട്ടിൽ എത്തിച്ചേരുകയും വിദ്യാർത്ഥിയുടെയും രക്ഷിതാക്കളുടെയും കൂടെ നിന്നുകൊണ്ട് പതാക ഉയർത്തുകയും ചെയ്തു .അതോടൊപ്പം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ദേശഭക്തിഗാനം ചൊല്ലുകയും ചെയ്തു. തന്റെ അധ്യാപകരും കൂട്ടുകാരും വീട്ടിൽവന്ന് സ്വാതന്ത്ര്യദിന പരിപാടികൾ നടത്തുന്നത് കണ്ടപ്പോൾ വിദ്യാർത്ഥിയുടെ മുഖത്തുണ്ടായ സന്തോഷം വാക്കുകൾക്കതീതമായിരുന്നു.കൂടുതൽ അറിയാൻ

UDISE പരിശീലനം

 

കേരളത്തിലെ മുഴുവൻ സ്കൂളുകളുടെയും ഡാറ്റാബേസ് ആയ UDISE ഡാറ്റാ ബേസിനെ കുറിച്ചുള്ള പരിശീലനം സ്കൂളിൽ നടന്നു.എല്ലാ വർഷങ്ങളിലും ബിആർസി കേന്ദ്രീകരിച്ചുകൊണ്ട് UDISE ഡാറ്റാബേസ് തയ്യാറാക്കുന്നുണ്ടെങ്കിലും ഈ വർഷം അതിൽ നിന്നും വ്യത്യസ്തമായി എല്ലാ വിദ്യാർത്ഥികളുടെയും വ്യക്തിഗത ഡാറ്റ അപ്ഡേറ്റ് ചെയ്യേണ്ടതിനാൽ ബിആർസി തലത്തിൽ നടന്ന പരിശീലനത്തിൽ ഹെഡ്മാസ്റ്ററും എസ് ഐ ടി സിയും പങ്കെടുത്തു.തുടർന്ന് മുഴുവൻ ക്ലാസ് അധ്യാപകർക്കും ഡാറ്റ എങ്ങനെ ശേഖരിച്ച് അപ്‌ലോഡ് ചെയ്യാം എന്നതിനെ കുറിച്ചുള്ള ഒരു പരിശീലനം എസ് ഐ ടി സിയുടെ നേതൃത്വത്തിൽ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു.മുഴുവൻ ക്ലാസ് അധ്യാപകരും പങ്കെടുക്കുകയും പരിശീലനത്തെ കുറിച്ചുള്ള വ്യക്തമായ അറിവ് നേടുകയും സംശയങ്ങൾ നിവാരണം നടത്തുകയും ചെയ്തു.ഓഗസ്റ്റ് 31നകം 2022 - 23 അധ്യായനവർഷത്തിലെ മുഴുവൻ കുട്ടികളുടെയും വ്യക്തിഗത ഡാറ്റ യൂടൈസിൽ അപ്ഡേറ്റ് ചെയ്യാൻഅധ്യാപകർ പ്രാപ്തരായി.

ക്യൂരിയോ കോൺ- പ്ലാസ്മ എക്സിബിഷൻ

 

സ്കൂൾ വിദ്യാർത്ഥികളിൽ ഇന്നവേഷൻ നൈപുണികൾ മെച്ചപ്പെടുത്തുക, ഭാവി സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരമായി കരുതുന്ന പ്ലാസ്മാ - എന്ന ദ്രവ്യാവസ്ഥയയും ഊർജ്ജരൂപത്തെയും കുറിച്ച് കുട്ടികൾ, അധ്യാപകർ പൊതുസമൂഹത്തിന് അറിവ് നൽകുക, ശാസ്ത്ര രംഗത്തെയും നവീന സാങ്കേതികരംഗത്തെയും സംരഭക രംഗത്തെയും വിദഗ്ധരുമായി ആശയവിനിമയം നടത്താൻ കുട്ടികൾക്കും അധ്യാപകർക്കും അവസരമൊരുക്കുക, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി വിദ്യാലയങ്ങളെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലോകത്തിലെ തന്നെ ശ്രദ്ധേയമായ ശാസ്ത്ര ഗവേഷണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസർച്ച്ന്റെ നേതൃത്വത്തിൽ നടക്കുന്ന പ്ലാസ്മ എക്സിബിഷനുംസപ്തംബർ 4 മുതൽ 8 വരെ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്), കോഴിക്കോട് ന്റെ നേതൃത്വത്തിൽ, എഡ്യൂ മിഷൻ, എൻ.ഐ.ടി കാലിക്കറ്റ്,  ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസേർച്ച് എന്നിവയുമായി ചേർന്ന്  "ക്യൂരിയോ കോൺ" - പ്ലാസ്മ എകസിബിഷനും സ്കൂൾ വിദ്യാർത്ഥികളുടെ ഇന്നവേഷൻ ഫെസ്റ്റും സംഘടിപ്പിച്ചു .ജില്ലയിലെ അഡൽ ടിങ്കറിംഗ് ലാബുകൾ, എഡ്യൂമിഷൻ ഇന്നവേഷൻ ലാബുകളുള്ള വിദ്യാലയങ്ങളിലെയും ഇൻസ്പെയർ മനാക്കിന്റെ ഭാഗമായി വേറിട്ട ആശയങ്ങൾ കണ്ടെത്തിയ വിദ്യാർത്ഥികളുടെയും ആശയങ്ങൾ ഷോക്കേസ് ചെയ്യാനും വിദ്യാലയങ്ങളിൽ ഇന്നവേഷൻ സംസ്കാരം വളർത്തുന്നതിനും വേണ്ടി വിവിധ ശാസ്ത്ര മേഖലകളെ കുറിച്ചുള്ള സെമിനാറുകളും ഉൾപ്പെടുന്ന ശാസ്ത്ര വിരുന്നാണ് ക്യൂരിയോ കോണിന്റെ ഭാഗമായി ഒരുക്കുന്നത്. ഇതിൽ സ്കൂളിൽ നിന്നും 12 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും പങ്കെടുത്തു.

അധ്യാപക ദിനം

 

സെപ്റ്റംബർ 5 അധ്യാപക ദിനം സ്കൂളിൽ വിപുലമായി ആചരിച്ചു പൂർണ്ണമായും കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ ഒരു സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ സ്കൂളിലെ മുഴുവൻ അധ്യാപകരെയും ആദരിച്ചു. വിദ്യാർത്ഥികൾ തങ്ങളുടെ അധ്യാപകർക്കും മുമ്പിൽ അധ്യാപകദിന സന്ദേശം ഉൾപ്പെടെ താങ്കൾക്ക് അറിവ് പകർന്നു നൽകുന്ന അധ്യാപകരെ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു.

സ്പോർട്സ് ഫെസ്റ്റ്

 

2023 24 അധ്യയന വർഷത്തെ കായികമേള ഏഴിന് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു . തിരുവമ്പാടി ശിയായി മിസ് രമ്യ കായികമേള ഉദ്ഘാടനം ചെയ്തു കുട്ടികളിൽ വളരെ ആവേശം ഉണർത്തുന്ന വാക്കുകളാൽ ഊർജ്ജം പകർന്നു നൽകിക്കൊണ്ട് സി ഐ ഉദ്ഘാടനം ചെയ്തു.ബ്ലൂ,യെല്ലോ എന്നീ രണ്ട് ഹൗസുകളിൽ ആയിട്ടായിരുന്നു മത്സരങ്ങൾ നടന്നത് തികച്ചും വാശിയേറിയ പോരാട്ടത്തോടെയും തുടയും കൂടിയായിരുന്നു കൂടി ആയിരുന്നു രണ്ട് ഹൗസുകളിലെയും വിദ്യാർത്ഥികൾ മത്സരിച്ചിരുന്നത്. വിവിധയിനം മത്സരങ്ങളിൽ മികച്ച വിജയം കാഴ്ചവച്ചുകൊണ്ട് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നും സബ് ജില്ലാ കായികമേളയിലേക്ക് കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞത് വലിയ ഒരു നേട്ടമായി.

കലാരവം-2K23

 

2023 24 അധ്യയന വർഷത്തെ സ്കൂൾ കലാമേള "കലാരവം" എന്ന പേരിൽ സെപ്റ്റംബർ 30,31  തീയതികളിൽ നടന്നു.  കൈരളി പട്ടുറുമാൽ ഗായകൻ അനീസ് റഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലൂ,യെല്ലോ എന്നീ രണ്ട് ഹൗസുകളിലായി കുട്ടികളെ തരം തിരിച്ചിട്ടാണ് മത്സരങ്ങൾ നടന്നത്. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി നടന്ന കലാമേളയിൽ വാശിയേറിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും തിളക്കമാർന്ന വിജയം കൈവരിക്കുകയും ചെയ്തു. രണ്ടു ദിവസത്തെ വൈവിധ്യമാർന്ന കലാപരിപാടികൾക്ക് ശേഷം 743 പോയിൻറ് നേടി യെല്ലോ ഹൗസ് ബഹുദൂരം മുന്നിലെത്തി വിജയശ്രീലാളിതരായി. സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന കലാരവം പരിപാടിയിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പൂർണ്ണ സഹകരണം വളരെ ആവേശം ഉണർത്തി

കേരളീയം

 

നവംബർ 1 കേരളപ്പിറവിയുമായി ബന്ധപ്പെട്ട് കേരളീയം വാരാചരണ പരിപാടി നടത്തി .ഇതിന്റെ ഭാഗമായി ഒരു നിയമസഭാ അസംബ്ലി കൂടുകയും യുപി വിഭാഗം അധ്യാപിക ഷമീമ ടീച്ചർ സന്ദേശം നൽകുകയും ചെയ്തു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന വ്യത്യസ്തങ്ങളായ പരിപാടികളിൽ 14 ജില്ലകളെയും പ്രതിനിധീകരിച്ചുകൊണ്ടുള്ള കുട്ടികളുടെ അവതരണം വൈവിധ്യമാർന്നതായിരുന്നു. ഇതിൽ നിന്നും ജില്ലകളെ കുറിച്ചും അവ രൂപം കൊണ്ടത് എങ്ങനെയെന്നും അവയുടെ  ചരിത്രങ്ങളെ കുറിച്ചും ഉള്ള ഒരു അവബോധം കുട്ടികൾക്ക് ലഭിച്ചു


പ്രതിഭകളെ ആദരിക്കൽ

 

സംസ്ഥാനതലത്തിൽ വ്യത്യസ്ത മേഖലകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ സ്കൂളിൽ ആദരിച്ചു. 2023 24 അധ്യായനവർഷത്തെ സംസ്ഥാന ശാസ്ത്രമേളയിൽ ഇമ്പ്രവൈസ്ഡ് എക്സ്പിരിമെന്റ് എഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ദൃശ്യം അനുഗ്രഹ മരിയ ജോർജ് എന്ന വിദ്യാർത്ഥികളെ ആദരിച്ചു അതോടൊപ്പം കായിക മത്സരമായ ഫെൻസിങ്ങിൽ ജില്ലയിൽ മികച്ച വിജയം നേടി സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഫവാസ്, സപ്പക്താക്കർ മത്സരത്തിൽ മികച്ച വിജയം കൈവരിച്ച സംസ്ഥാന തലത്തിൽ എത്തിയ മുഹമ്മദ് ഷാമിൽ എന്ന വിദ്യാർത്ഥികളെയും ആദരിച്ചു അങ്ങാടിയിൽ നിന്നും ആരംഭിച്ച പ്രകടന റാലിയിൽ തോരണമണിയിച്ചു കൊണ്ട് ഈ വിദ്യാർത്ഥികളെ മുന്നിൽ നിർത്തിക്കൊണ്ട് മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിലേക്ക് അകമ്പടിയായി നീങ്ങുകയും സ്കൂളിൽ വെച്ച് അസംബ്ലി നടത്തി വിജയികളെ അനുമോദിക്കുകയും ചെയ്തു.. അതോടൊപ്പം മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു. കൂടുതൽ കാണുക

പഠനോത്സവം

5 ,6 ,7 ക്ലാസുകളിലെ കുട്ടികൾക്ക് സ്കൂളിൽ വച്ച് നടത്തിയ പഠനോത്സവം അവരുടെ അറിവിന്റെയും കഴിവുകളുടെയും ഉത്സവമായി മാറി. തങ്ങൾക്ക് അധ്യാപകരിൽ നിന്നും ലഭിച്ച അറിവുകൾ തനതായ രീതിയിൽ പ്രദർശിപ്പിക്കാനുള്ള ഒരു അവസരമായി കുട്ടികൾ ഇതിനെ കണ്ടു. മാർച്ച് ഒന്നിന് സ്കൂളിൽ വച്ച് നടത്തിയ ഈ പഠനോത്സവം ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സർ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര വിഷയങ്ങളിലെ വിവിധ പരീക്ഷണങ്ങൾ, കടങ്കഥേളി, വായന, പുസ്തക പരിചയം, നിരവധി മോഡലുകൾ നിർമ്മിക്കൽ ,ഗണിത കേളികൾ  എന്നിവ പഠനോത്സവത്തിന്റെ ഭാഗമായി . സ്കൂളിലെ മുഴുവൻ അധ്യാപകരും കുട്ടികളുടെ പ്രദർശനങ്ങൾ സന്ദർശിക്കുകയും അവരുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തത് കുട്ടികൾക്ക് ഏറെ ആവേശകരമായി മാറി.കൂടുതൽ അറിയാൻ

ഫിയസ്റ്റ വാർഷികാഘോഷം

2023-24 അധ്യയന വർഷത്തെ അവസാന അക്കാദമിക് പ്രവർത്തനമായ സ്കൂൾ വാർഷികാഘോഷം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് സാർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ മുഖ്യ അതിഥിയായ മുൻ ഹെഡ്മാസ്റ്റർ നിയാസ് ചോല സാറ് പാട്ടിലൂടെ കുട്ടികളുടെയും രക്ഷിതാക്കളുടെയും മനം കവർന്നു. പരിപാടിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് പിടിഎ പ്രസിഡൻറ് വിൽസൺ പുല്ലവേലിയും അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് ഹെഡ് മാസ്റ്റർ മുഹമ്മദ് ബഷീർ സാറു ആയിരുന്നു.ഈ വർഷത്തെ പ്രവർത്തന റിപ്പോർട്ട് സീനിയർ അധ്യാപിക ബീന ടീച്ചർ അവതരിപ്പിച്ചു. ഉദ്ഘാടന ചടങ്ങിന് കബീർ സാർ നന്ദി പറയുകയും ചെയ്തു.11.30pm മുതൽ4.00pm വരെ കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികൾ അരങ്ങേറുകയും ചെയ്തു.കൂടുതൽ കാണുക

യു എസ് എസ് എൻ എം എം എസ് ഫലം

2023-24 അധ്യയനവർഷത്തെ യു എസ് എസ് എൻ എം എം എസ് ഫലം പ്രഖ്യാപിച്ചപ്പോൾ വളരെ ഉന്നത വിജയം കരസ്ഥമാക്കാൻ ഫാത്തിമാബി സ്കൂളിന് കഴിഞ്ഞു. 44 കുട്ടികൾ എൻ എം എം എസ് പരീക്ഷ എഴുതുകയും രണ്ടുപേർ സ്കോളർഷിപ്പിന് അർഹരാവുകയും ചെയ്തു കൂടാതെ 42 വിദ്യാർത്ഥികൾ യോഗ്യത നേടുകയും ചെയ്തു. നന്ദന കെ എസ്, തൻവീറ എന്നീ വിദ്യാർത്ഥികളാണ് സ്കോളർഷിപ്പിന് അർഹരായത്

യു എസ് എസ് എഴുതിയ വിദ്യാർത്ഥികളിൽ മൂന്ന് പേർ ഉന്നതമാർക്കോടുകൂടി സ്കോളർഷിപ്പിന് അർഹരായി. സിൽന സലീം ,ഫാത്തിമ സെൻഹ, ഷഹദിയ എന്നീ വിദ്യാർത്ഥികളാണ് യു എസ് എസ് സ്കോളർഷിപ്പിന് അർഹരായത്.കൂടുതൽ അറിയാൻ