ജി എച്ച് എസ് എസ് വയക്കര/ശതാബ്ദി ആഘോഷം
ശതാബ്ദി സംഘാടകസമിതി രൂപീകരണയോഗം
കിഴക്കൻ മലയോര ജനതയുടെ അക്ഷര സ്വപ്നങ്ങൾക്ക് സാക്ഷാത്കാരമേകിയ ജി എച്ച് എസ് എസ് വയക്കര ശതാബ്ദി നിറവിൽ...... 2024 ൽ നൂറാം വർഷത്തിൽ എത്തി നിൽക്കുന്ന വിദ്യാലയത്തിൻ്റ ശതാബ്ദി സമുചിതമായി ആഘോഷിക്കാനും വിദ്യാലയത്തിൻ്റെ സർവ്വതോൻമുഖമായ വികസന സ്വപ്നങ്ങൾ പൂർത്തീകരിക്കുന്നതിനൊപ്പം നമ്മുടെ നാടിൻ്റെ കലാ സാംസ്ക്കാരിക കായിക മഹിമയ്ക്ക് മാറ്റുകൂട്ടും വിധത്തിൽ വിദ്യാലയശതാബ്ദി ഏറ്റെടുത്ത് വിജയിപ്പിക്കുവാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിനും സംഘാടകസമിതി രൂപീകരണയോഗം 29-10.2023 ഞായർ രാവിലെ 10.00 മണിക്ക് വിദ്യാലയത്തിൽ വെച്ച് ചേരുകയുണ്ടായി.