സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ചരിത്രം

15:00, 30 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38102 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അദ്ദേഹത്തിന്റെ കാലത്താണ് ഈ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിക്കുന്നത്. അഭി. മാത്യൂസ് മാർ എപ്പിപ്പാനിയോസ് തിരുമേനി കാലം ചെയ്തതതിനെ തുടർന്ന് അഭി. സഖറിയ മാർ അന്തോനിയോസ് സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ചു. അദ്ദേഹം കൊല്ലം മെത്രാപ്പോലീത്തയായപ്പോൾ അഭിവന്ദ്യ മാർ അപ്രേം മെത്രാപ്പോലീത്ത മാനേജരായി പ്രവർത്തിച്ചുവരുന്നു. 2014-ലാണ് ഈ വിദ്യാലയം ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടത്.

പുതിയ പാഠ്യപദ്ധതി നിലവിൽ വന്നതിന് ശേഷം എസ്. എസ്. എൽ. സി. പരീക്ഷയിൽ 100% വിജയവും എല്ലാ വിഷയങ്ങൾക്കും A+ ഉൾപ്പെടെയുള്ള ഉന്നത വിജയവും തുർച്ചയായി നേടാൻ ഈ സ്കൂളിന് കഴിയുന്നുണ്ട്. പത്തനംതിട്ട ജില്ലാ കായിക മേളയിൽ ഓവർ ആൾ ചാമ്പ്യൻഷിപ്പ് നിരവധി തവണ നേടാൻ സെന്റ് തോമസ് ഹൈസ്കൂളിന് കഴിഞ്ഞു. കലാശാസ്ത്രമേളയിൽ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. കൈരളി വിജ്ഞാന പരീക്ഷയിലും, സുഗമ ഹിന്ദി പരീക്ഷയിലും സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ നേടാൻ ഈ സ്കൂളിലെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. 2016 -2017 അദ്ധ്യായന വർഷം 26 ഡിവിഷനുകളിലായി 892 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു. 38 അദ്ധ്യാപക - അനദ്ധ്യാപകർ സേവനം അനുഷ്ഠിക്കുന്നു. ഹെഡ് മാസ്റ്ററായി Sre. ALEX GEORGE പ്രവർത്തിക്കുന്നു. Sre. Binu mon S. PTA പ്രസിഡന്റായുള്ള 21 അംഗകമ്മിറ്റി മേൽനോട്ടം വഹിക്കുന്നു. ലൈബ്രററി, സയൻസ് ലാബ്, LITTLE KITES, NCC, RED CROSS, NSS, വിവിധ ക്ലബുകൾ, SPORTS, ARTS, BAND SET, കബ്യൂട്ടർ ലാബ്, മഴവെള്ള സംഭരണി, ബയോഗ്യാസ് പ്ലാന്റ്, ഔഷധ തോട്ടം, പൂന്തോട്ടം തുടങ്ങിയ മികച്ച സൗകര്യങ്ങൾ ഈ സ്കൂളിനുണ്ട്. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ കൂടുതൽ മികവ് പ്രകടമാക്കുന്നതിനും ഉന്നത വിജയം നേടുന്നതിനുമുള്ള പരിശ്രമത്തിലാണ് നമ്മുടെ വിദ്യാലയം.