എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/പ്രവർത്തനങ്ങൾ/2024-25

12:01, 21 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hsspanangad (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


പ്രവേശനോത്സവം

പനങ്ങാട് ഹയർസെക്കന്ററി വിദ്യാലയത്തിലെ 2024-25 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ജൂൺ മൂന്നിന് പി ടി എ പ്രസിഡന്റ് സുനിൽ പി മേനോന്റെ അധ്യക്ഷതയിൽ ചേർന്നയോഗം വാ‍ർഡ് മെമ്പർ ശ്രീമതി ശീതൾ ഉദ്ഘാടനം ചെയ്തു. എൽ എസ് എസ്, യു എസ് എസ് വിജയികളേയും എസ് എസ് എൽ സിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാ‍ർത്ഥികളെെ ചടങ്ങിൽ പി ടി എ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളേയും അതിന് പ്രാപ്തരാക്കിയ അധ്യാപകരേയും മാനേജർ പ്രത്യേകം അഭിനന്ദിച്ചു. സ്റ്റഫ് സെക്രട്ടറി നിത്യ സി പി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് നവാഗതരായ വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റി.

പരിസ്ഥിതിദിനാചരണം

ജൂൺ 19 വായനാദിനം

എച്ച് എസ് എസ് പനങ്ങാടിൽ വായനാദിനം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് രേഖടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ് സുനിൽ പി മേനോൻ അദ്ധ്യക്ഷപദവി അലങ്കരിച്ചുസംസാരിച്ചു. ഉദ്ഘാടകനായ തിരക്കഥാകൃത്തും പ്രശസ്തനാടക സംവിധായകനും ഞങ്ങളുടെ പൂർവ്വവിദ്യാർത്ഥിയും കൂടിയായ സലീഷ് പത്മിനി സുബ്രഹ്മണ്യനെ സൗമ്യ ടീച്ചർ പരിചയപ്പെടുത്തി. ഡോ വിവേക് മാസ്റ്റർ വായനദിനാശംസകൾ നേർന്നു. കുമാരി തീർത്ഥ നീലകൊടുവേലിയുടെ കാവൽക്കാരി എന്ന പുസ്തകത്തിന്റെ ആസ്വാദനം നടത്തി. തുടർന്ന് നടന്ന കലാപരിപാടികൾ കുട്ടികൾക്ക് കവിതയുടെലോകത്തിലേയ്ക്ക് പുതിയ ഉണർവ് നൽകുന്നതായിരുന്നു. ചങ്ങമ്പുഴയുടെ കാവ്യനർത്തകിയുടെ നൃത്താവിഷ്കാരം കുമാരി അനുനയന ആസ്വാദകരമായി അവതരിപ്പിച്ചു. കാവ്യത്തെ ദൃശ്യവത്കരിച്ചപ്പോൾ സഹൃദയരായ വിദ്യാർത്ഥികൾ എളുപ്പത്തിൽ ആസ്വദിച്ചു.