പ്രവേശനോൽസവം(03/06/2024)

2024-25 വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. സ്കൂളിലേക്ക് എത്തിയ വിദ്യാർത്ഥികളെ ചെണ്ടമേളത്തോടെ സ്വീകരിച്ചു. തുടർന്ന് നടന്ന അസംബ്ലിയിൽ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ബിൻഷ ബി ഷറഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീ കല്ലറ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീ സുധീരൻ സർ സ്വാഗതം ആശംസിച്ചു. പ്രവേശനോത്സവത്തിൽ പൂർവ്വ വിദ്യാർത്ഥിനി ഡോക്ടർ നീതുലക്ഷ്മി കുട്ടികളോട് സംവദിച്ചു. പഞ്ചായത്ത് മെമ്പർ ശ്രീ ഗോപാലകൃഷ്ണൻ നായർ, ഹെഡ്മിസ്ട്രസ് അഞ്ചനകുമാരി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി നസീം സർ തുടങ്ങിയവർ ആശംസകൾ നേർന്നു. തുടർന്ന് പുതുതായി സ്കൂളിൽ അഡ്മിഷൻ എടുത്ത കുട്ടികളെ നോട്ടുബുക്കും പേനയും നൽകി സ്വാഗതം ചെയ്തു. അസംബ്ലിക്ക് ശേഷം അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അക്ഷരദീപം തെളിയിച്ചു. വിദ്യാർഥികൾക്ക് മധുരം നൽകി. ശേഷം നടന്ന രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് പ്രിൻസിപ്പൽ സുധീരൻ സർ,ഹൈസ്കൂൾ വിഭാഗം അധ്യാപിക ലാലി കുമാരി ടീച്ചർ, സ്കൂൾ കൗൺസിലർ ശ്രീമതി ആര്യ എന്നിവർ നേതൃത്വം നൽകി

    

പരിസ്ഥിതി ദിനം(05/06/2024)

2024 ജൂൺ 5 ന് ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.രാവിലെ സ്കൂൾ അസ്സെമ്പ്ളിയിൽ കല്ലറ കൃഷി ഭവൻ കൃഷി ഓഫീസർ ശ്രീ. സുകുമാരൻ നായർ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ,PTA പ്രസിഡന്റ്‌,പ്രിൻസിപ്പൽ, HM, ടീച്ചേഴ്സ്,കൃഷിഭവൻ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.പരിസ്ഥിതി ദിന പ്രതിജ്ഞ, സന്ദേശം, പ്രഭാഷണം, പരിസ്ഥിതി ഗാനാലാപനം എന്നിവ ഉ ണ്ടായിരുന്നു. തുടർന്ന് വൃക്ഷതൈ നടീൽ, വൃക്ഷതൈ വിതരണം എന്നിവയ്‌ക്ക് ശേഷം പരിസ്ഥിതിദിന സന്ദേശ റാലി നടത്തി.പരിസ്ഥിതി ക്വിസ്,ഉപന്യാസം, കവിതാരചന,, പോസ്റ്റർ രചന, ചിത്രരചന,റീൽസ് നിർമ്മാണം തുടങ്ങിയ മത്സരങ്ങളും പോസ്റ്റർ പ്രദർശനവും പരിസര ശുചീകരണവും സംഘടിപ്പിച്ചു.