ഗവ.എൽ.പി.എസ് .കോടംതുരുത്ത്

19:46, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskodam (സംവാദം | സംഭാവനകൾ)

ആലപ്പുഴ ജില്ലയിൽ കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിൽ കുത്തിയതോടിന് സമീപം എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഗവ.എൽ.പി.എസ് .കോടംതുരുത്ത്
വിലാസം
കോടംതുരുത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതുറവൂര്‍
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-2017Glpskodam




ചരിത്രം

ജാതി വ്യവസ്ഥ കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ആണ് ഈ വിദ്യാലയം രൂപമെടുക്കുന്നത്.മറ്റ് സ്ക്കൂളുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ട അവർണ്ണ വിഭാഗത്തിലെ കുട്ടികൾക്ക് വേണ്ടി അന്നത്തെ ഈഴവ സമുദായ നേതാക്കൾ ചേർന്ന് സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ഈഴവരാദി പിന്നോക്ക ജന വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് അറിവിന്‍റെ ലോകം അങ്ങനെ തുറന്നു കിട്ടി. 1089-മാണ്ട് കർക്കിടക മാസം 5-നാണ് ഈ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിന് കൈമാറിക്കൊണ്ടുള്ള പ്രമാണം ഒപ്പ് വെച്ചത്. 1090 വൃശ്ചികമാസം 24 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലത്ത് 3-ാം ക്ലാസ് വരെ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു. ഈ വിദ്യാലയത്തിന്‍റെ സംഘാടക സാരഥികൾ ഇടച്ചിലാട്ട് അരവിന്ദൻ ,പത്മനാഭൻ, അണ്ടത്തു പറമ്പിൽ കണ്ടൻ,ചേന്നനേഴത്ത് നാരായണൻ, വളവനേഴത്ത് കൊച്ചയ്യപ്പൻ,പാണാവള്ളി കൃഷ്ണൻ വൈദ്യന്‍,പുന്നവേലിൽ വേലായുധൻ, ഉണ്ണി വൈദ്യൻ, എന്നിവരായിരുന്നു. ആദ്യ കാലത്ത് ഇത് "ചോകാ പള്ളിക്കൂടം " എന്നാണ് അറിയപ്പെട്ടിരുന്നത്. ആലപ്പുഴ ജില്ലയിൽ കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിൽ കുത്തിയതോടിന് സമീപം എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആദ്യ കാലങ്ങളിൽ വളരെ പരിമിതമായ ,പരിതാപകരമായ സാഹചര്യങ്ങളാണ് സ്കൂളിനുണ്ടായിരുന്നത്.പിൽക്കാലത്ത് സ്കൂളിന്‍റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു.വിദ്യാഭ്യാസ രംഗത്ത് സമുന്നതമായ പ്രവർത്തനങ്ങൾ ആണ് വിദ്യാലയം കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_.കോടംതുരുത്ത്&oldid=245623" എന്ന താളിൽനിന്ന് ശേഖരിച്ചത്