സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്

20:11, 3 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmarysvtkd (സംവാദം | സംഭാവനകൾ)


തെക്കന്‍ തിരുവിതാംകൂറില്‍ 20-ാം നൂറ്റാണ്ടിന്റെ ആരംഭകാലം വരെ പിന്നോക്കം നിന്നിരുന്നതും മത്സ്യതൊഴിലാളികള്‍ മാത്രം തിങ്ങിപ്പാര്‍ത്തിരുന്ന ഒരു തീരദേശമേഖലയായിരുന്നു വെട്ടുകാട് ഗ്രാമം. പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമായ മാദ്രെ ദെ ദേവൂസ് ദേവാലയത്തിനു തെക്കായി 1917-ല്‍ ആദ്യ പ്രൈമറി വിദ്യാലയം (പള്ളിക്കുടം) സ്ഥാപിക്കപ്പെട്ടു. അന്ന് അതിന്റെ പേര് സെന്‍റ് മേരീസ് ലോവര്‍ പ്രൈമറി സ്കൂള്‍ വെട്ടുകാട് എന്നായിരുന്നു. ഈ സ്ഥാപനത്തോടനുബന്ധിച്ച് ഒരു മലയാളം ട്രെയിനിംഗ് സ്കൂളും ഉണ്ടായിരുന്നു. എന്നാല്‍ കാലാന്തരത്തില്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അത് നിര്‍ത്തലാക്കി. ഇടവക പള്ളിയുടെ നേതൃത്വത്തിലാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. 1917-ല്‍ റവ. ഫാദര്‍ ട്രിനിഡാഡിന്റെ കാലത്താണ് സ്കൂള്‍ ആരംഭിച്ചത്.

സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്
വിലാസം
വെട്ടുകാട്

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-12-2009Stmarysvtkd



ചരിത്രം

റവ. ഫാ. ഗുഡിനോയുടെ ഇടവക ഭരണകാലത്ത് ഈ സ്കൂള്‍ അപ്പര്‍ പ്രൈമറിയായി. 1952-53 ല്‍ ഈ മിഡില്‍‍ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. അന്നത്തെ പ്രഥമാധ്യാപകന്‍ തിരു. ജില്ലയിലെ പ്രശസ്തനായ പ്രഥമാധ്യാപകനും ഡി.ഇ. ഓയും ആയി റിട്ടയര്‍ ചെയ്ത ശ്രീ. ടി.എസ്. കൃഷ്ണയ്യരായിരുന്നു. 1954-55 വര്‍ഷത്തിലാണ് ഈ സ്കൂളിലെ 37 പേരടങ്ങുന്ന ആദ്യ എസ്.എസ്.എല്‍. സി. ബാച്ച് പരീക്ഷ എഴുതുന്നത്. പാല്‍കുളങ്ങര എന്‍. എസ്.എസ്. ഹൈസ്കൂളായിരുന്നു പരീക്ഷ സന്റര്‍. ശ്രീ. ശങ്കരനാരായണന്‍ സര്‍ ഹെഡ്മാസ്റ്റര്‍ ആയ വര്‍ഷം മുതലാണ് എസ്.എസ്.എല്‍. സി. സന്റര്‍ കിട്ടുന്നത്. ഇന്ന് വെട്ടുകാട് ഹയര്‍ സെക്കന്‍ററി സ്കൂള്‍ എന്നറിയപ്പെടുന്ന ഈ വിദ്യാലയം അന്നത്തെ തിരുവിതാംകൂര്‍ മുഖ്യമന്ത്രിയായിരുന്ന ഏ.ജെ. ജോണ്‍ അവര്‍കള്‍ അടിയന്തിരാനുമതി നല്‍കുകയും ഹൈസ്കൂള്‍ സ്ഥിതിചെയ്തിരുന്ന ഏതാണ്ട് ഏഴ് ഏക്കര്‍ പുറപ്പോക്ക് ഭൂമി പതിച്ചുനല്‍കുകയും ചെയ്തു. അന്നത്തെ തിരു. രൂപതാധ്യക്ഷന്‍ റൈറ്റ്. റവ.ഡോ. പീറ്റര്‍ ബര്‍ണാഡ് പെരേര ഈ സരസ്വതി മന്ദിരത്തിന്‍റെ നിര്‍മാണത്തിനും പുരോഗതിക്കും വഴിതെളിച്ചു. ദിവംഗതനായ മുന്‍കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി വി.കെ. കൃഷ്ണമേനോനാണ് ഈ വിദ്യാലയത്തെ ഹൈസ്കൂളാക്കികൊണ്ടുള്ള ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചത്. 1952-53 അധ്യയന വര്‍ഷത്തില്‍ കേവലം 11 അധ്യാപകരുമായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തില്‍ ഇന്ന് യു.പി. വിഭാഗത്തില്‍ 14 ഡിവിഷനുകളും, ഹൈസ്കൂള്‍ വിഭാഗത്തില്‍ 13 ഡിവിഷനുകളും, ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 10 ഡിവിഷനുകളും, 59 അധ്യാപകരും, 1610 കുട്ടികളുമുണ്ട്. 5 മുതല്‍ 10 വരെയുള്ള ക്ളാസ്സുകളില്‍ ഓരോ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളുമുണ്ട്. 17 വര്‍ഷത്തോളം മാതൃകാ ഹെഡ് മാസ്റ്റര്‍ എന്ന നിലയില്‍ സേവനം അനുഷ്ടിച്ചിരുന്ന എസ്. ഹരിഹരന്‍ സാറിന് ഏറ്റവും നല്ല അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡും, ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

ഏഴ് ഏക്കര്‍ 16 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ൪ കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ോക്കല്‍ മേനേജര്‍ ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ. സൂസപാക്യത്തിന്‍റെ രക്ഷാധികാരത്വത്തിലുമാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്കൂളിന്‍റെ ഇപ്പോഴത്തെ പ്രഥമാധ്യാപകന്‍ ഇഗ്നേഷ്യസ് തോമസ് ആണ്. ഈ അധ്യയന വര്‍ഷത്തില്‍ 5 മുതല്‍ 10വരെ ക്ലാസുകളിലായി 595 ആണ്‍കുട്ടികളും, 453 പെണ്‍കുട്ടികളുമടക്കം 1048 കുട്ടികള്‍ ഇവിടെ പഠിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1952 - 55 റ്റി. എസ്സ്. കൃഷ്ണ അയ്യര്‍
1955 - 64 റിച്ചാര്‍ഡ് സി. ഫെര്‍ണ്ണാണ്ടസ്
1964 - 66 ജി. പീറ്റര്‍
1966 - 68 പി. കെ. ശങ്കരന്‍ നായര്‍
1968 - 71 പി. കെ. സുകുമാരന്‍
1971 - 88 എസ്. ഹരിഹരന്‍
1988 - 92 ബൊണിഫെയിസ്
1992- 93 മോണ ഡോറിസ്
1993 - 95 ജെസ്റ്റിന്‍ കുലാസ്
1995 - 97 വി. വസന്തന്‍
1997 - 2000 ഫ്രാന്‍ങ്കിന്‍ വില്‍സന്‍
2000 - 02 സി. എല്‍. സ്റ്റീഫന്‍
2002 - 06 എമ്മാ ഡബ്ല്യൂ. ഫെര്‍ണ്ണാണ്ടസ്
2006 - 07 പി. വര്‍ഗ്ഗീസ്
2007 - 08 കോര്‍ണേലിയ സി.
2008 - ഇഗ്നേഷ്യസ് തോമസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഈ വിദ്യാലയം ഹയര്‍ സെക്കന്‍ന്ററിയായി ഉയര്‍ത്തിയത് 1998 ഒക്ടേബര്‍ 10 നാണ്. റവ.ഡോ. ബനഡിക്ട് എല്‍ ജോസ്, ഡോ. ശിവരാജന്‍, റോബര്‍ട്ട് ഫെര്‍ണാണ്ടസ്(കേരള ഫിഷര്‍മെന്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍) , ഡോ.സോണിയ ഫെര്‍ണാണ്ടസ്, 2005-ലെ കേരള സന്തോഷ് ട്രോഫി ക്യപ്റ്റന്‍ ഇഗ്നേഷ്യസ് എന്നിവര്‍ ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.